ശാന്താകാരം
ശാന്താകാരം ഭുജകശയനം
പത്‌മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം
മേഘവർണ്ണം ശുഭാംഗം
ലക്‍ഷ്‌മീകാന്തം കമലനയനം
യോഗിഭിർധ്യാനഗമ്യം
വന്ദേ വിഷ്‌ണും വന്ദേ വിഷ്‌ണും
ഭവഭയഹരം സർവ്വലോകൈകനാഥം
- Read more about ശാന്താകാരം
- 1739 views
ശാന്താകാരം ഭുജകശയനം
പത്‌മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം
മേഘവർണ്ണം ശുഭാംഗം
ലക്‍ഷ്‌മീകാന്തം കമലനയനം
യോഗിഭിർധ്യാനഗമ്യം
വന്ദേ വിഷ്‌ണും വന്ദേ വിഷ്‌ണും
ഭവഭയഹരം സർവ്വലോകൈകനാഥം
അഞ്ചുശരങ്ങളും പോരാതെ മന്മഥൻ
നിൻ ചിരി സായകമാക്കീ, നിൻ
പുഞ്ചിരി
സായകമാക്കീ (അഞ്ചു്)
ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ
നിൻ മൊഴി
സാധകമാക്കി, നിൻ
തേന്മൊഴി സാധകമാക്കി....
(അഞ്ചുശരങ്ങളും...)
പത്തരമാറ്റും പോരാതെ കനകം
നിൻ കവിൾപ്പൂവിനെ മോഹിച്ചു
ഏഴുനിറങ്ങളും പോരാതെ മഴവില്ല്
നിൻ കാന്തി നേടാൻ ദാഹിച്ചു
(അഞ്ചുശരങ്ങളും...)
നീലിമ തെല്ലും പോരാതെ വാനം
നിൻ
മിഴിയിണയിൽ കുടിയിരുന്നു
മധുവിനു മധുരം പോരാതെ പനിനീർ
നിൻ
ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ
(അഞ്ചുശരങ്ങളും...)
പാർവണേന്ദുമുഖി... പാർവതി...
ഗിരീശ്വരന്റെ ചിന്തയിൽ
മുഴുകി വലഞ്ഞൂ
നിദ്രനീങ്ങിയല്ലും പകലും മഹേശരൂപം
ശൈലപുത്രിയ്‌ക്കുള്ളിൽ
തെളിഞ്ഞു
സർപ്പനായകഭൂഷയേന്തും
സാംബശിവനുടെ ചാരുഗളത്തിൽ
വിഘ്നമൊഴിഞ്ഞൊരു നാളിലഗാത്മജ
വരണമാലികയുമമ്പൊടു ചാർത്തി
(പാർവണേന്ദു...)
കാമ്യദർശനദേവി പിന്നെ
കാമഹരനുടെ പുണ്യശരീരം
പാതിയുമഴകിൽ പകുത്തെടുത്തുമ
പതിമാനസനെ നിലയനമാക്കി
(പാർവണേന്ദു...)
സാമജസഞ്ചാരിണീ
സരസീരുഹ മധുവാദിനീ
ശൃണുമമഹൃദയം
സ്മരശരനിലയം
(സാമജ...)
അധരം മധുരം മകരന്ദഭരം
കോമളകേശം ഘനസങ്കാശം
മൗനാചരണം മതിയിനി സുമുഖീ
അണയൂ സഖി നീ
കുവലയനയനേ
(സാമജ...)
വദനം രുചിരം ഹൃദയാന്തഹരം
മാദകഹാസം മാധവമാസം
വ്രീളാവരണം മാറ്റുക ദയിതേ
വിജനം സദനം കിസലയമൃദുലേ
(സാമജ...)
ഏലയ്യം കുത്തന തൂക്കന ഏലേലമ്മ
ഏലയ്യം നെടുമല കൊടുമല ഏലേലമ്മ
(ഏലയ്യം)
ഏലേലം ഏലേലം ഏലേലമ്മ
ആഴിക്കങ്ങേക്കരയുണ്ടോ യാമങ്ങൾക്കൊരു
മുടിവുണ്ടോ
അടങ്ങാത്തിരമാല വഴിയേ ചെന്നാലീ അല്ലിനു തീരമുണ്ടോ
അല്ലിനു
തീരമുണ്ടോ (ആഴിക്കങ്ങേക്കരയുണ്ടോ)
ഹൃദയം ഒരു വല്ലകി ഉണരും ഒരു പല്ലവി (2)
എന്നുമെന്നും
ഓർമ്മ വയ്ക്കാന് ഇന്നു പാടും പല്ലവി
നമ്മള് പാടും പല്ലവി (ഹൃദയം ഒരു
വല്ലകി)
വർണ്ണച്ചിറകും നേടി വിണ്ണിന് വനികയും തേടി (2)
ഓരോ ദിനവും
മറഞ്ഞാലും ഒരു ദിനം ഓർമ്മയില് പൂവിരിക്കും
ഈ സുദിനം - ഈ ധന്യദിനം
(2)
ഹൃദയം ഒരു വല്ലകി ഉണരും ഒരു പല്ലവി
എന്നുമെന്നും ഓർമ്മ വയ്ക്കാന്
ഇന്നു പാടും പല്ലവി
നമ്മള് പാടും പല്ലവി
മഞ്ഞില് മഴയില് മുങ്ങി കയ്പ്പും
മധുരവുമായി (2)
ഇനിയും കാലം പോയാലും ഇതുപോല് നാമെന്നും പുലരേണം
പിരിയാതെ
വേർപിരിയാതെ (2)
അരികിലോ അകലെയോ എവിടെയാണു നീ
അഞ്ചി കൊഞ്ചി
അത്തിക്കൊമ്പിലൊരു മൈന
പാടി
കൊച്ചുകുട്ടത്തി......
(അരികിലോ...)
യാഹി മാധവ യാഹി കേശവ
മാവദകൈതവ
വാദം...
എന്റെ കിനാവിൻ താമരയിതളാൽ
താലോലിപ്പൂ നിന്നെ......
എൻ മന
സ്‌പന്ദനതാളവുമായ് ഞാൻ
എതിരേൽക്കുന്നു
നിന്നെ.....
(അരികിലോ...)
ഇരു മലർ ഓരിതൾ
ഇരു തണൽ ഒരു
നിഴൽ
ഇരു കരം ഒരു മനം
ഒരു സ്വരം ഒരു പദം
കനകക്കിങ്ങിണിച്ചിറകു
കെട്ടിയ തിരകൾ
മണലിൽ മുത്തുകൾ വിതറിയെത്തുന്ന തിരകൾ
സഹസ്ര കലശാഭിഷേകം....കണ്ണനു ചന്ദനത്തൈലാഭിഷേകം
അടിതൊട്ടു
മുടി വരെ....ആലിലക്കണ്ണന്.....ആഴക്കു
കണ്ണീരാലഭിഷേകം
ആ....ആ....ആ....ആ....ആ....ആ....................
സഹസ്രകലശാഭിഷേകം
കണ്ണനു ചന്ദനത്തൈലാഭിഷേകം
അടിതൊട്ടു മുടി വരെ ആലിലക്കണ്ണനൊരാഴക്കു
കണ്ണീരാലഭിഷേകം
എന്റെ ആനന്ദക്കണ്ണീരാലഭിഷേകം
സഹസ്രകലശാഭിഷേകം കണ്ണനു
ചന്ദനത്തൈലാഭിഷേകം
സഹസ്ര കലശാഭിഷേകം....കണ്ണനു
ചന്ദനത്തൈലാഭിഷേകം
അടിതൊട്ടു മുടി വരെ....ആലിലക്കണ്ണന്.....ആഴക്കു
കണ്ണീരാലഭിഷേകം
നിര്‍മാല്യം കണ്ടു കൺതുറന്നാൽ പിന്നെ
വ്രീളാഭരിതയായ് വീണ്ടുമൊരു
പുലർവേള കൺചിമ്മിയുണർന്നൂ
പൂവും പ്രസാദവും നീട്ടിനിൽക്കുമ്പോഴും
ഏതോ വിഷാദം വിതുമ്പീ....
നെഞ്ചിലേതോ വിഷാദം വിതുമ്പീ
ഒന്നാ വിരൽതൊട്ട മാത്രയിൽ
മൺകുടം
പൊണ്മണിത്തംബുരുവായി
ഉഷസ്സന്ധ്യതൻ സംഗീതമായി....
ഹൃദയത്തിൻ കനി
പിഴിഞ്ഞ ചായത്തിൽ
എഴുതിയ ചിത്രം മുഴുമിച്ചില്ലല്ലോ....
മുഖം
വരയ്‌ക്കുവാൻ മുതിരുമ്പോൾ രണ്ട്
മുഖങ്ങളൊന്നൊന്നായ് തെളിയുന്നൂ മുന്നിൽ
മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി
മഞ്ഞക്കുറിമുണ്ടു
ചുറ്റി (മഞ്ഞൾപ്രസാദവും)
ഇന്നെന്റെ മുറ്റത്തു പൊന്നോണപ്പൂവേ നീ
വന്നു
ചിരിതൂകി നിന്നു... വന്നു ചിരിതൂകി നിന്നു
ഓ... ഓ... വന്നു ചിരിതൂകി നിന്നു...
(മഞ്ഞൾ....)
കുന്നിമണിച്ചെപ്പിൽ നിന്നും
ഒരു നുള്ളു
കുങ്കുമം ഞാൻ തൊട്ടെടുത്തു
ഓ...ഞാൻ തൊട്ടെടുത്തു (കുന്നിമണി)
എൻ
വിരൽത്തുമ്പിൽ നിന്നാ വർണ്ണരേണുക്കൾ
എൻ നെഞ്ചിലാകെപ്പടർന്നൂ, ഒരു
പൂമ്പുലർവേള വിടർന്നൂ ഓ...
പൂമ്പുലർവേള വിടർന്നൂ
(മഞ്ഞൾ....)