മനസ്സേ നിനക്കു മംഗളം
- Read more about മനസ്സേ നിനക്കു മംഗളം
- 2679 views
ചിരിയിൽ ഞാൻ കേട്ടു
ഗീതം സംഗീതം...
ഇതളണിയും അല്ലിപ്പൂവേ
നിൻ ജീവൻ എൻ ജീവൻ
എൻ ജീവൻ നിൻ ജീവൻ
വാനവും ഭൂമിയും പോലവേ
ഓളവും തീരവും പോലവേ
നാം തമ്മിൽ അലിയുന്നൂ
ഈ ബന്ധം തുടരുന്നൂ
എൻ ഭാഗമായ് പ്രാണനായ്
ഹൃദയം നിറയെ മധുരം പകരും
(ചിരിയിൽ)
രാഗവും താളവും പോലവേ
രൂപവും ഭാവവും പോലവേ
നാം തമ്മിൽ ഇഴുകുന്നൂ...
നിന്നാൽ ഞാൻ ഉണരുന്നൂ
എൻ ദേവനായ് ദേഹിയായ്
ജന്മം മുഴുവൻ സുകൃതം അരുളും
(ചിരിയിൽ)
പൗർണ്ണമിപ്പൂത്തിങ്കളേ
നീയെൻ
ഹൃദയസ്‌പന്ദനമല്ലേ...
എൻ ജീവനിശ്വാസമേ എന്നനുഭൂതിയല്ലേ
നീയെൻ
ഹൃദയസ്‌പന്ദനമല്ലേ...
(പൗർണ്ണമി...)
നിമിഷം തോറും
മായികനിർഝരികൾ
നൂപുരധ്വനികൾ കാതോർത്തു ഞാൻ
കവിതൻ കനവിൽ
നിനവിൻ നിറവിൽ
മനസ്സിലൊരു
മഞ്ഞുതുള്ളിയായി...
(പൗർണ്ണമി...)
സായംസന്ധ്യയിൽ
നീലാഞ്ജനമിഴികൾ
എന്റെ വികാരങ്ങൾ വിടർത്തുന്നിതാ
രജനികൾ തോറും
രാസനിലാവിൻ
മലരണിത്താലം നീട്ടുന്നു
നീ...
(പൗർണ്ണമി...)
മഴ മഴ മഴ മഴ മാനത്തുണ്ടൊരു
പനിനീർത്തൂമഴ...
പൂമഴ...
പുഴ പുഴ പുഴ പുഴ താഴത്തുണ്ടൊരു
പുളകപ്പൂമ്പുഴ... തേൻപുഴ...
(മഴ...)
പുഴയുടെ കുളിരിൽ കുളിരിൻ കുളിരിൽ
തഴുകും അഴകിൻ
ദേവത...
തിരുവായ്‌മൊഴിമണിമുത്തുകളുതിരും
തളിരിൻ
ഹിമകണചാരുത...
(മഴ...)
നീലാകാശത്തിൻ താഴെ നിറയും
ഭൂമിയിൽ
പ്രണയം ജന്മജന്മാന്തരസുകൃതം യൗവ്വനം
സന്ധ്യാരാഗ മദാലസം പ്രകൃതീ
നിൻ മുഖം
(മഴ...)
ആലിംഗനസുഖനിർവൃതി മുകരും
ശാഖികൾ
സാഗരനീലിമതൻ ജതി തേടും വാഹിനി
മഞ്ഞിൻ ഈറൻ മുഖപടം മാറ്റീ
മാധവം
നടരാജപദധൂളി ചൂടി
ഹിമഗിരിനന്ദിനി
നടമാടി
ഉത്തുംഗകൈലാസശൃംഗങ്ങളിൽ
ഉത്താളലഹരീതരംഗങ്ങളിൽ
(നടരാജ...)
ഭാരതമുനീന്ദ്രനു
നൃത്തം പഠിപ്പിച്ച
ഭവനുടെ ഡമരുവിൻ തുടിപ്പുകളിൽ
അഴകല വിടർന്നു,
അഴലുകളകന്നു
നൂപുരധ്വനികൾ നവരസം
പകർന്നൂ
(നടരാജ...)
കാലാരികോപത്താൽ ചാമ്പലായ് മാറിയ
കാമകളേബരം
പുനർജ്ജനിച്ചൂ...
അണിവില്ലു കുലച്ചൂ, അനുരാഗമുയിർത്തു
നാദമഞ്ജരിയിൽ
നവരസം നുരഞ്ഞൂ
(നടരാജ...)
മായാനയനങ്ങളിൽ, മേനീസുഗന്ധങ്ങളിൽ
താനേ മയങ്ങുമെന്നെ,
നിന്നിലലിഞ്ഞൊരെന്നെ
ഇഷ്‌ടമാണോ... ഇഷ്‌ടമാണോ... ഇഷ്‌ടമാണോ...
ആണെങ്കിലും
അല്ലെങ്കിലും...
ഇഷ്‌ടമാണെങ്കിലും അല്ലെങ്കിലും...
നീയെന്നുമെനിക്കെന്റെ
മനിക മനിക മനിക
(മായാ...)
ദൂരങ്ങൾ കാലങ്ങൾ യാമങ്ങൾ
കുറയുന്നിതാ
നീയെന്നിൽ ഞാൻ നിന്നിൽ നാമൊന്നായലിയുന്നിതാ
നീയെൻ
സ്വരമഞ്ജരി, നീയെൻ വരവർണ്ണിനി
നീയെൻ വിധിചിത്ര
സൗഭാഗ്യമേ...
(മായാ...)
ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയിൽ
കൊഴിഞ്ഞാലും
പ്രിയമുള്ളവളേ... പ്രിയമുള്ളവളേ...
പിരിയാനാകുമോ
തമ്മിൽ?
(ഒരു നൂറു ജന്മം...)
പ്രളയപ്രവാഹത്തെ ചിറകെട്ടി
നിർത്തുവാൻ
വിധിയുടെ കൈകൾക്കാകുമോ?
അനശ്വരപ്രേമത്തിൻ
കാലടിപ്പാടുകൾ
മറയ്‌ക്കാൻ മായ്‌ക്കാൻ കഴിയുമോ?
(ഒരു നൂറു
ജന്മം...)
അന്തരാത്മാവിലെ മൗനത്തിൻ ചിറകടി
ഇന്നെൻ നിശകളിൽ
തേങ്ങുന്നൂ...
ഹൃദയത്തിൻ ധമനികൾ നീ ചേർന്നലിയും
വിരഹാർദ്ര ഗാഥയിൽ
വിതുമ്പുന്നൂ...
(ഒരു നൂറു ജന്മം...)
കഥ പറഞ്ഞുറങ്ങിയ കാനനക്കുയിലേ
പാട്ടു മറന്നൊരീ
നൊമ്പരക്കിളിക്കൊരു
ഗാനം പകർന്നു തരൂ....
തകർന്ന നെഞ്ചിൻ
മുരളിയുമായൊരു
താരാട്ട് പാടിത്തരൂ...
ശ്രുതിയമ്മ ലയമച്ഛൻ
മകളുടെ പേരോ സംഗീതം
(ശ്രുതി)
മൂവരുമൊന്നായ് ചേർന്നാലവിടം (2)
ദേവാമൃതത്തിൻ കേദാരം
(ശ്രുതിയമ്മ)
പ്രപഞ്ചമാകെ നിറഞ്ഞുനിൽക്കും പ്രണവമല്ലോ നീ
(2)
സ്വരസാഫല്യമല്ലോ നീ (ശ്രുതിയമ്മ ലയമച്ഛൻ)
ക്ഷീരപഥത്തിന്നോരത്ത്
സ്വപ്നം പൂക്കും നേരത്ത് (2)
ഒരു രാഗം ഒരു താളം..................
ഒരു രാഗം
ഒരു താളം ഓമനിക്കാൻ താഴെ ഇറങ്ങിവരും
സ്വർഗ്ഗമിതെല്ലാം പോയാലും കൂട്ടിനൊരീണം
ചാരെവരും
സ്വർഗ്ഗമിതെല്ലാം പോയാലും ഒരു നാദമനോഹരി കൂടെവരും
ശ്രുതിയമ്മ
ലയമച്ഛൻ മകളുടെ പേരോ സംഗീതം
മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയെവിടെ തുണയെവിടെ
ഇണയെവിടെ തുണയെവിടെ സിന്ദൂരക്കുരുവീ
(മഞ്ഞണിക്കൊമ്പിൽ..)
മഞ്ഞിൽ മുങ്ങി തെന്നൽ വന്നു മാവേലിക്കാവിൽ
ഒറ്റയ്കൊരു കൊമ്പിൽ കൂടും കൂട്ടി നീ
മഞ്ഞിൽ മുങ്ങി തെന്നൽ വന്നു മാവേലിക്കാവിൽ
ഒറ്റയ്ക്കൊരു കൊമ്പിൽ കിളിക്കൂടും കൂട്ടി നീ
ചൊടിയിണകളിലമൃതമോടവനതുവഴി വന്നു
ഒരു ചെറു കുളിരലയിളകി നിന്നോമൽ കരളിൽ