കാലം മാറിവരും

Title in English
Kaalam maarivarum

കാലം മാറിവരും - കാറ്റിൻ ഗതിമാറും
കടൽ വറ്റി കരയാകും - കര പിന്നെ കടലാകും
കഥയിതു തുടർന്നു വരും - ജീവിത
കഥയിതു തുടർന്നു വരും ഓ... 
കാലം മാറിവരും

കരിമേഘമാലകൾ പെയ്തുപെയ്തൊഴിയും
കണിമഴവില്ലൊളി വിരിയും
കനകത്തിലൊളിയ്ക്കുന്ന സത്യത്തിൻ തൂമുഖം
ഒരു യുഗപ്പുലരിയിൽ തെളിയും ഓ... 
കാലം മാറിവരും

അഭയാർത്ഥി സംഘങ്ങൾ അജയ്യരായ് ഉയരും
അരമനക്കോട്ടകൾ തകരും...
അടിമതൻ കണ്ണിലിന്നെരിയുന്ന നൊമ്പരം
അഗ്നിനക്ഷത്രമായ് വിടരും - നാളെ
അഗ്നിനക്ഷത്രമായ് വിടരും ഓ... 

പ്രിയതേ എൻ പ്രിയതേ

Title in English
Priyathe en priyathe

ലലലാ ലാലലലാ ഉം...
പ്രിയതേ എൻ പ്രിയതേ
സ്വരമാകുന്നുവെൻ മൗ‍നവും
സുരലാവണ്യമായ്...
അതിൻ‍ സംഗീതമായ്...
എൻ തന്ത്രികൾ നീ തഴുകീ...

(പ്രിയതേ...)

ജാലകമൊന്നു തുറന്നൂ നീ
മോഹനദർശനമേകുമ്പോൾ
എന്നുള്ളിലെ പൂവൊന്നിതാ
ആരോമലേ ഇനിയണിയൂ സഖീ
നിന്റെ നെഞ്ചിൽ ഇതു നീ...

(പ്രിയതേ...)

ചിന്തകൾ തോറുമനന്യന്റെ
സ്‌പന്ദനമായ് നീ മാറുമ്പോൾ
നിന്നാഗമം കാക്കുന്നു ഞാൻ
ശാലീനതേ നിഴൽ മൂടുന്നൊരെൻ
മുന്നിൽ ഒന്നു വരില്ലേ....

(പ്രിയതേ...)

Submitted by vikasv on Mon, 04/27/2009 - 05:12

പൂവിനെ കണ്ടു ഞാൻ ചോദിച്ചു

Title in English
Poovine Kandu Njan Chodichchu

പൂവിനെ കണ്ടു ഞാൻ ചോദിച്ചു
പൂവേ പൂങ്കവിൾക്കുങ്കുമം ആരു തന്നു
പുലർവേളതൻ പൂഞ്ചോലയിൽ നീരാടിയും
ആരോമലാൾ ഇതിലേ ഇന്നു വന്നോ

(പൂവിനെ...)

ഉച്ചവെയിലിന്നേറുകൊണ്ടു നാടുചുറ്റി നടന്നിടും
കൊച്ചുകോന്തന്മാർക്കുണ്ടൊരു രാജ
നേരറിഞ്ഞോ കുഞ്ഞുങ്ങളേ...
കോന്തനും കോന്തൻ ആനക്കോന്തൻ
മുത്തശ്ശീ മുത്തശ്ശീ ചൊല്ലു മുത്തശ്ശീ
ആകെയുള്ളതിലാനക്കോന്തനേതു മുത്തശ്ശീ

സപധ സരിസ നിഗപ നിധപ
രിധപ മഗരി ധമഗ മഗരി
നിധപ നിരിസ നിധപ മഗരി
സരിഗമ ഗമഗമ ഗമപധ നിരിസ

(പൂവിനെ...)

ആയില്യം കാവിലിന്നു ആയിരം വിളക്കുണ്ട്

Submitted by vikasv on Mon, 04/27/2009 - 05:08

കാറ്റോടും കന്നിപ്പാടം

കാറ്റോടും കന്നിപ്പാടം കതിർ ചൂടും കാലം
തേനോലും
താരുണ്യമേ, എന്നിൽ നീ നീർത്തും
സ്വപ്‌നങ്ങൾ മലരണിയും
തീരങ്ങൾ
നിറമണിയും ഓളങ്ങൾ കഥപറയും നേരം
പോരൂ...... പോരൂ.......

(കാറ്റോടും)

നിൻ കരിമിഴികൾ എഴുതിടുമീ
കവിതകളിൽ കാണുന്നൂ
നിന്നുള്ളം
നീ തൂകും നാണം നിന്റെ മറുപടിയോ
മറുപടിയോ, മറുപടിയോ,
മറുപടിയോ
മംഗള മഞ്ജുള മഞ്ജരിയോ
സുരലാളിത രാഗില
ഭാവനയോ

(കാറ്റോടും)

സപമ പധധഗ ധനി-രിഗ സരിരിരിസ സരിരിരിസ
സരിഗമപമഗ
രിസരിരിസ സനി നിധ ധപ പധധഗ
ധപ സനിരിസ ഗരിസ - സസസനിസ സസസനിസ

Submitted by vikasv on Mon, 04/27/2009 - 05:07

മേടമാസപ്പുലരി കായലിൽ

മേടമാസപ്പുലരി കായലിൽ
ആടിയും കതിരാടിയും
നിൻ
നീലനയനഭാവമായി

(മേടമാസ)

ഞാറ്റുവേലപ്പാട്ടുകേട്ടു
കുളിരു കോരും
വയലുകളിൽ
ആറ്റുകിളീ നിന്നെ കണ്ടു ഞാൻ
പൂക്കൈതക്കാടിന്റെ രോമാഞ്ചം നിറയും

വിരിയും കവിളിൽ നാണമോ...
കരളാകും തുടുമലരിൻ കവിതകൾ

(മേടമാസ)

കാറ്റിലാടിക്കുണുങ്ങിനിൽക്കും
പൂങ്കവുങ്ങിൻ
തോപ്പുകളിൽ
കന്നിത്തുമ്പീ നിന്നെ കണ്ടു ഞാൻ
കുട്ടനാടിന്റെ ഈ സൗന്ദര്യം
നിറയും
വിരിയും ചൊടിയിൽ ദാഹമായ്
കവരാനായ് കൊതിതുള്ളുന്നെൻ ഹൃദയം

(മേടമാസ)

Submitted by vikasv on Mon, 04/27/2009 - 05:06

ഉറക്കം കൺകളിൽ (ഫീമെയിൽ)

Title in English
Urakkam kankalil (F)

ഉറക്കം കൺകളിൽ ഊഞ്ഞാലു കെട്ടുമ്പോൾ
ഉദിയ്‌ക്കും നിൻ‌മുഖം നെഞ്ചത്തിൽ
അകലെയെങ്കിലുമെൻ‍ നെടുവീർപ്പുകൾ
അരികിൽ വരും കാറ്റിൻ മഞ്ചലിൽ

(ഉറക്കം...)

പുഴയോരത്ത് നീളും മലയോരത്ത്
കളിചിരി കലരുന്നൊരു കുടിൽ‌ വയ്‌ക്കേണം
നിൻ മധുരിമ പൂവിള‌ക്കായ്‍ വിടരും കോവിൽ

(ഉറക്കം...)

കല്ലോലങ്ങൾ പാടും താരാട്ടുകളിൽ
നമ്മുടെ കണ്മണിയാ വീട്ടിലുറങ്ങും
നിന്നുടലിലെ ചൂടിലെന്റെ നോവുമുറങ്ങും

(ഉറക്കം...)

Submitted by vikasv on Mon, 04/27/2009 - 05:04

ഉറക്കം കൺകളിൽ

Title in English
Urakkam kankalil (M)

ഉറക്കം കൺകളിൽ ഊഞ്ഞാലു കെട്ടുമ്പോൾ
ഉദിയ്‌ക്കും നിൻ‌മുഖം നെഞ്ചത്തിൽ
അകലെയെങ്കിലുമെൻ‍ നെടുവീർപ്പുകൾ
അരികിൽ വരും കാറ്റിൻ മഞ്ചലിൽ

(ഉറക്കം...)

പുഴയോരത്ത് നീളും മലയോരത്ത്
കളിചിരി കലരുന്നൊരു കുടിൽ‌ വയ്‌ക്കേണം
നിൻ മധുരിമ പൂവിളിയ്‌ക്കായ്‍ വിടരും കോവിൽ

(ഉറക്കം...)

കല്ലോലങ്ങൾ പാടും താരാട്ടുകളിൽ
നമ്മുടെ കണ്മണിയാ വീട്ടിലുറങ്ങും
നിന്നുടലിലെ ചൂടിലെന്റെ നോവുമുറങ്ങും

(ഉറക്കം...)

Submitted by vikasv on Mon, 04/27/2009 - 05:03

ഏതോ കിളിനാദം

Title in English
Etho Kilinadam

ഏതോ കിളിനാദമെൻ കരളിൽ
മധുമാരി പെയ്‌തു....
ആ രാഗമാധുരി ഞാൻ നുകർന്നൂ
അതിലൂറും മന്ദ്രമാം ശ്രുതിയിൽ
അറിയാതെ പാടീ പാടീ പാടീ

(ഏതോ)

ഇടവപ്പാതിയിൽ കുളികഴിഞ്ഞു
കടമ്പിൻ പൂ ചൂടും ഗ്രാമഭൂവിൽ
പച്ചോലക്കുടയ്‌ക്കുള്ളിൽ നിന്നൊ-
ളിഞ്ഞുനോക്കും കൈതപ്പൂപോലെ
ആരെയോ തിരയുന്ന സഖിയും
പാതയിൽ ഇടയുന്ന മിഴിയും
ഓർമ്മകൾ പൂവിടുമീ നിമിഷം ധന്യം

(ഏതോ)

കനവിൻ പാതയിൽ എത്ര ദിനങ്ങൾ
നോക്കിയിരുന്നു എന്റെ പൂമുഖത്തിൽ
ചേക്കേറാനെത്തീടുന്നൊരു ചൈത്രമാസ-
പ്പൈങ്കിളിയെപ്പോലെ (കനവിൻ)

Film/album
Year
1991
Submitted by vikasv on Mon, 04/27/2009 - 05:02

കോളേജ് ബ്യൂട്ടിക്ക്

കോളേജ് ബ്യൂട്ടിക്കൊരാശ
കോട്ടയംകാരിയ്ക്കൊരാശ
ആശയോ
വല്ലാത്തൊരാശ
വേണം അവൾക്കൊരു മീശ

കോളേജ് ബ്യൂട്ടിക്കൊരാശ - ആശ ആശ

കോട്ടയംകാരിയ്ക്കൊരാശ - ആശ ആശ
ആശയോ വല്ലാത്തൊരാശ - ആശ ആശ
വേണം
അവൾക്കൊരു മീശ - മീശ മീശ

Submitted by vikasv on Mon, 04/27/2009 - 05:01

രാവിൽ രാഗനിലാവിൽ

Title in English
Raavil raganilaavil

രാവിൽ രാഗനിലാവിൽ
എന്നാത്മനാഥൻ വന്നെങ്കിൽ
പൂക്കൾ തേനല്ലിപ്പൂക്കൾ
ഇന്നെന്റെ ദേവൻ തന്നെങ്കിൽ
രാവിൽ ഉത്രാടരാവിൽ

വെയിലിൽ കളഭം അണിയും
വനിയിൽ നിന്നും മലരും നുള്ളി (2)
വിടരും നിനവിൻ പടവുകളേറുമ്പോൾ
കളമെഴുതീടുമ്പോൾ
ഇതളുകൾ ചേരുമ്പോൾ
(രാവിൽ)

മിഴിയിൽ മിഴികൾ പകരും
തെളിവിൽ‍ നിന്നും പുളകം ചൂടി (2)
കരളിൻ നടുവിൽ കതിരുകളാടുമ്പോൾ
കുളിരുകൾ ചൂടുമ്പോൾ
കവിളുകൾ ചേരുമ്പോൾ
(രാവിൽ)

Submitted by vikasv on Mon, 04/27/2009 - 05:00