പൂവിനെ കണ്ടു ഞാൻ ചോദിച്ചു

പൂവിനെ കണ്ടു ഞാൻ ചോദിച്ചു
പൂവേ പൂങ്കവിൾക്കുങ്കുമം ആരു തന്നു
പുലർവേളതൻ പൂഞ്ചോലയിൽ നീരാടിയും
ആരോമലാൾ ഇതിലേ ഇന്നു വന്നോ

(പൂവിനെ...)

ഉച്ചവെയിലിന്നേറുകൊണ്ടു നാടുചുറ്റി നടന്നിടും
കൊച്ചുകോന്തന്മാർക്കുണ്ടൊരു രാജ
നേരറിഞ്ഞോ കുഞ്ഞുങ്ങളേ...
കോന്തനും കോന്തൻ ആനക്കോന്തൻ
മുത്തശ്ശീ മുത്തശ്ശീ ചൊല്ലു മുത്തശ്ശീ
ആകെയുള്ളതിലാനക്കോന്തനേതു മുത്തശ്ശീ

സപധ സരിസ നിഗപ നിധപ
രിധപ മഗരി ധമഗ മഗരി
നിധപ നിരിസ നിധപ മഗരി
സരിഗമ ഗമഗമ ഗമപധ നിരിസ

(പൂവിനെ...)

ആയില്യം കാവിലിന്നു ആയിരം വിളക്കുണ്ട്
ആയിരം നൂലുമിട്ടു പൊൻ‌തിരി കൊളുത്തിടാം
നീയറിഞ്ഞു വരം തരണേ
നല്ലൊരുത്തനെ നീ തരണേ

(നീ...)

Submitted by vikasv on Mon, 04/27/2009 - 05:08