അച്ചൻ കോവിലാറ്റിലെ

Title in English
achan kovilaattile

ഓഹോഹോ ...ഓ...ഓ...
ഓഹോഹോ ...ഓ...ഓ...

അച്ചന്‍കോവിലാറ്റിലെ - കൊച്ചോളങ്ങളേ 
അച്ചന്‍കോവിലാറ്റിലെ കൊച്ചോളങ്ങളേ 
അക്കരെ നിന്ന് തുളുമ്പുന്ന തേൻകുടം 
എത്തിപ്പിടിക്കാമോ - എത്തിപ്പിടിക്കാമോ 

അച്ചൻകോവിലാറ്റിലെ കൊച്ചോളങ്ങളേ
അക്കരെ നിന്നു തൊടുക്കുന്ന പൂവുകള്‍
എത്തിപ്പിടിക്കാമോ - എത്തിപ്പിടിക്കാമോ

ഏലമരക്കാടുകളിൽ....
ഏലമരക്കാടുകളില്‍ ചൂളമിടും കാറ്റിൽ
ഏത്തവാഴപ്പൂങ്കുലകൾ കുമ്മി തുള്ളും കാറ്റിൽ
പൂമഴ പെയ്തു വർണ്ണ തേൻ മഴ പെയ്തു
പുഞ്ചിരി പെയ്തു നീയെൻ നെഞ്ചിലമർന്നു
നെഞ്ചിലമർന്നു 
(അച്ചൻകോവിൽ..)

ആലപ്പുഴപ്പട്ടണത്തിൽ

ആലപ്പുഴപ്പട്ടണത്തിൽ അതി മധുരം വിതറിയോളെ കണ്ണും കണ്ണും കടം പറഞ്ഞു കടങ്കഥയിൽ മനം പുകഞ്ഞു കൊതിപ്പിച്ചു കടന്നതെന്തേ കുട്ടനാട്ടുകാരീ എന്നെ കൊതിപ്പിച്ചു കടന്നതെന്തേ കുട്ടനാട്ടുകാരീ (ആലപ്പുഴ...) ഒമ്പതാമുത്സവത്തിനു അമ്പലപ്പുഴെ നീയും വന്നു എന്തു നല്ല പാൽപ്പായസം നിന്റെ കൊച്ചു വർത്തമാനം ചന്തമെഴും മേനി കണ്ടോ കൊമ്പനന്നു മദമിളകി തീവെട്ടിയിൽ നിന്നൊരു തീത്തുള്ളി നിന്റെ മാറിൽ വീണു കള്ളമില്ല കളങ്കമില്ല പൊള്ളിയെന്റെ കയ്യും നെഞ്ചും മുള്ളുവാക്കു പറഞ്ഞതെന്തേ മൂളിയലങ്കാരീ (ആലപ്പുഴ...) ഹരിപ്പാട്ടാറാട്ടിനു ആനക്കൊട്ടിലിൽ നിന്നെ കണ്ടു തിരുവിഴ തൻ മധുര നാഗസ്വരത്തേനൊഴുകി കല്യാണി രാഗത്തിന്റെ കല്ലോലമാലകളിൽ

ചന്ദ്രരശ്മിതൻ ചന്ദനനദിയില്‍

Title in English
Chandra Rashmithan

ചന്ദ്രരശ്മിതന്‍ ചന്ദനനദിയില്‍
സുന്ദരിയാമൊരു മാന്‍പേട
പാടിയാടി നീരാടി പവിഴതിരകളില്‍ ചാഞ്ചാടി
(ചന്ദ്രരശ്മിതന്‍...)

പള്ളിനീരാട്ടിനു വന്നൊരു മാനിനെ
പട്ടമഹിഷിയായ് വാഴിച്ചു - തിങ്കള്‍
പട്ടമഹിഷിയായ് വാഴിച്ചു
അവളുടെ രൂപം മാറിലമര്‍ന്നു
ആദ്യത്തെ മധുവിധുരാവുണര്‍ന്നു-
രാവുണര്‍ന്നു
ചന്ദ്രരശ്മിതന്‍ ചന്ദനനദിയില്‍
സുന്ദരിയാമൊരു മാന്‍പേട

രാമ രാമ രാമ

Title in English
rama rama rama

രാമ രാമ രാമ
ലോകാഭിരാമ
രഘുരാമ രാമ രാമ
ജയ ദാശരഥേ രാമ (രാമ...)

നമസ്തേ ജഗദ് പതേ സീതാപതേ
നമസ്തേ  ദേവപതേ  വേദപതേ രാമ  (രാമ...)

മാനവത്വ മഹിമ വിശ്വഗാനമായ രാമാ(2)
മാരുതി തൻ ഹൃദയ പത്മനാളി ചൂടും രാമാ
നിർമ്മലനായ് ചിന്മയനായ് നിസ്തുലനായ് മേവും
ഉണ്മയായ നന്മയായ ധർമ്മപതേ രാമ (രാമ...)

 

താടകയെ നിഗ്രഹിച്ചു താപസരെ കാത്തു(2)
ശാപ ശിലയിലൊന്നു തൊട്ടു പ്രാണപുഷ്പം പൂത്തു
വില്ലൊടിച്ചു വിജയമാർന്നു മൈഥിലിയെ വേട്ടു
താത ശാസനം വരിച്ചു കാനനം കടന്നു (രാമ...)

നീയെന്റെ വെളിച്ചം

Title in English
Neeyente velicham

നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം
നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ
കൈവെടിയരുതേ കന്യാമറിയമേ
കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ
(നീയെന്റെ വെളീച്ചം...)

എന്റെ ഹൃദയം തളരും നേരം
എനിക്കു താങ്ങായ് നില്‍ക്കേണമേ
നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ
എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ
(നീയെന്റെ വെളിച്ചം..)

അപമാനത്തിന്‍ അഗ്നിയിലെരിയും
ഇടയകന്യകഞാന്‍
ഈ ശരപഞ്ജരം വെടിയാന്‍ കനിയൂ യേശുമാതാവേ
അമ്മേ കനിവിന്‍ കേദാരമേ
(നീയെന്റെ വെളീച്ചം...)

ഈദ് മുബാറക്

Title in English
Eid Mubarak

ഈദ് മുബാറക്....
ഈദ് മുബാറക്...
ഈദ് മുബാറക്..
ഹസറത്ത് ഇബ്രാഹിം കാട്ടിയ വഴിയിൽ
മുന്നേറുക നാം പ്രിയ സോദരരേ (ഈദ്...)

ദുർഘറജീവിത വീഥികളിൽ ഈ
സത്യനിലാവല നമ്മളെ കാക്കും
ഇളകാതമരും വിശ്വാസത്തിൻ
ഒളിമന്ദിരമായ് മാറ്റുക ഹൃദയം
മാറ്റുക ഹൃദയം (ഈദ്...)

അന്തിമ വിജയം നമ്മൾക്കു മാത്രം
ശാന്തിയും മോദവും നമ്മൾക്കു സ്വന്തം
ഈദിൻ സ്വർഗ്ഗീയ ശുഭകാമനകൾ
ഇനിയും വാരിച്ചൂടുക നമ്മൾ
ചൂടുക നമ്മൾ (ഈദ്..)

മനസ്സിലുണരൂ ഉഷസന്ധ്യയായ്

Title in English
manassilunaroo ushasandyayaai

മനസ്സിലുണരൂ ഉഷസന്ധ്യയായ് 
മായാമോഹിനീ  സരസ്വതീ (2)
നാകസദസ്സിലെ നവരത്നവീണയിൽ (2)
നാദം തുളുമ്പുമീ നവരാത്രിയിൽ (മനസ്സിലുണരൂ...)
 
നവനവ മോഹങ്ങൾ നർത്തനം ചെയ്യുന്ന
നാദമനോഹര ലയരാവിൽ (2)
നിൻ മന്ദഹാസമാം ബോധനിലാവിൽ (2)
എൻ മനക്കണ്ണുകൾ വിടരട്ടെ (മനസ്സിലുണരൂ...)
 
 പുസ്തകരൂപത്തിൽ,ആയുധ രൂപത്തിൽ
പുണ്യവതീ നിന്നെ കൈ തൊഴുന്നേൻ (2)
അഴകായ് വീര്യമായ് ആത്മസംതൃപ്തിയായ് (2)
അവിടുന്നടിയനിൽ നിറഞ്ഞാലും
 മനസ്സിലുണരൂ ഉഷസന്ധ്യയായ് 
 
കനിവിൻ കാഞ്ചനക്കതിർമാല ചൊരിയൂ
കലയുടെ വർണ്ണങ്ങൾ പകരൂ (2)

ശക്തിവിനായക പാഹിമാം

ശക്തിവിനായക പാഹിമാം വര
സിദ്ധി വിനായക പാഹിമാം
ആദിമൂല ഗണനാഥ ഗജാനന
അംബികാതനയ ലംബോദര പാഹിമാം (ശക്തി..)
 
പ്രണവസ്വരൂപാ പ്രണാമം പ്രണാമം
പ്രപഞ്ചം നിൻ തുമ്പിക്കൈ തൻ കളിപ്പാട്ടം
കാലം നിൻ മൂഷികൻ
നീയതിൻ ചാലകൻ
നായകൻ നീയേ നാമവും നീയേ (ശക്തി..)
 
കരങ്ങളഞ്ചിനും പ്രണാമം പ്രണാമം
അവ പഞ്ചഭൂത പ്രതീകങ്ങളല്ലോ
വിഘ്നവും നിൻ കളി
നീ ചിദാനന്ദം
നീ പരബ്രഹ്മം (ശക്തി..)
 

മഴ വന്നു തൊട്ടു മെല്ലെ

മഴ വന്നു തൊട്ടു മെല്ലെ
മനസ്സിന്റെ ജാലകത്തിൽ
കുളിർമാല പാടി
പുതിയ രാഗം
ഋതുഭേദ ഗീതം (മഴ വന്നു..)
 
 
ഹരിതം മറഞ്ഞൊരിലയും
ദുരിതം കവർന്ന ശിഖയും
സഫലമീ സാന്ത്വനത്തെ
വരവേൽക്കയായി ആരോ...
ആരിരോ...ആരാരോ..രാരിരോ... (മഴ വന്നു...)
 
 
കനിവിന്റെ കണ്ണുനീരോ
മറയുന്ന പാഴ്ക്കിനാവോ
അറിയില്ല ജീവനതിനെ
വരവേൽക്കയായി ആരോ...
ആരിരോ...ആരാരോ..രാരിരോ... (മഴ വന്നു...)

Film/album
ഗാനശാഖ