പൂ പോലെ പൂ പോലെ

പൂ പോലെ പൂ പോലെ ജനിക്കും
പാൽ പോലെ പാൽ പോലെ ചിരിക്കും
പുളകത്തിൻ  മധുമാസമണയും
പൂന്തേനിൻ തിര നെഞ്ചിലൂറും... ( പൂ പോലെ..)
 
മലർ പോലെ ചിരിക്കുന്ന പൈതൽ പുണ്യ
മധുഗന്ധം തൂവുന്ന തെന്നൽ
പിരിയാതെ കൂടുന്നൊരതിഥി
പുതിയ സുഖത്തിന്റെ പുലരി ... ( പൂ പോലെ..)
 
 
മനസ്സിന്റെ പൂന്തൊട്ടിലാടി അവൻ
മടിയിൽ പൂമുല്ല പോലാടി
സങ്കല്പം യാഥാർഥ്യമാകാൻ
സർവ്വേശ്വരി കനിഞ്ഞെങ്കിൽ ... ( പൂ പോലെ..)

ആകാശത്തൊട്ടിലിൽ

ആകാശത്തൊട്ടിലിൽ നക്ഷത്രകുഞ്ഞുങ്ങൾ
ആയിരമായിരമാലോലം
കടമുറിത്തിണ്ണയിൽ കണ്ണുനീർത്തൊട്ടിലിൽ
കണ്മണിയാലോലമാലോലം
ആലോലമാലോലമാലോലം (ആകാശ...)
 
കളമൊഴികാറ്റത്ത് കണ്ണനണിയുവാൻ
കുളിരല തുന്നിയ കുപ്പായം
അമ്മിഞ്ഞപ്പാലില്ല നൽകുവാനമ്മ തൻ
ഉമ്മകൾ മാത്രമാണത്താഴം (ആകാശ...)
 
ഒരു കൊച്ചു കാലിന്റെ നിഴൽ കാണാനില്ലാതെ
ഇരുനില മാളിക തേങ്ങുമ്പോൾ
തെരുവിന്റെ ദുഃഖത്തിൽ നീന്തിത്തുടിക്കുവാൻ
പിറവിയെടുത്തല്ലോ കുഞ്ഞേ നീ ( ആകാശ...)
 

കണ്ണന്റെ ചുണ്ടത്ത് പൂവായ് വിരിയുന്ന

Title in English
kannante chundathu

കണ്ണന്റെ ചുണ്ടത്ത് പൂവായ് വിരിയുന്ന
കന്നിനിലാവേത് ആദ്യത്തെ കന്നിനിലാവേത്  (കണ്ണന്റെ..)
അമ്മിഞ്ഞപ്പാലല്ലോ.. ആ നിലാവമ്മിഞ്ഞപ്പാലല്ലൊ (2)
ആരീരരോ ആരീരരോ ആരീരരോ ആരാരിരോ 
 
കണ്മണിതൻ നാവിൽ നൃത്തംചവിട്ടുന്ന
കാവ്യപദമേത്.. ആദ്യത്തെ കാവ്യപദമേത് 
അമ്മ... അമ്മ.. അമ്മ..അമ്മ...
ആദിയും അന്ത്യയും നന്മയും ഉണ്മയും അമ്മ 
കണ്ണന്റെ ചുണ്ടത്ത് പൂവായ് വിരിയുന്ന
കന്നിനിലാവേത് ആദ്യത്തെ കന്നിനിലാവേത് 

അല്ലിപ്പൂവേ മല്ലിപ്പൂവേ

അല്ലിപ്പൂവേ മല്ലിപ്പൂവേ (2)
ഇന്നെൻ വള്ളിക്കൂടിൽ വെള്ളിച്ചന്തം നീയല്ലേ
ചുണ്ടിന്നല്ലിത്തേനോ തന്നീടാനിന്നരികത്തോ മണിമുത്തേ നീയില്ലേ
ചെല്ലക്കാറ്റേ വല്ലിക്കാറ്റേ (2)
ഇന്നെൻ വെള്ളിക്കാവിൻ മുറ്റത്തെങ്ങും നീയല്ലേ
ചുണ്ടിൽ അല്ലിത്തേനോ വാങ്ങീടാനെൻ
അരികത്തോ മണിമുത്തേ നീയില്ലേ
തൂമഞ്ഞിൽ കാലത്തും നീരാടും നേരത്തും
വാസന്തച്ചെല്ലം തേടി പോരുന്നില്ലേ നീ
(അല്ലിപ്പൂവേ....)

ഭാഗ്യദേവത

Title in English
Bhagyadevatha (Malayalam Movie)
വർഷം
2009
റിലീസ് തിയ്യതി
Executive Producers
ലെയ്സൺ ഓഫീസർ
Cinematography
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
Choreography
പരസ്യം
Submitted by Achinthya on Tue, 05/05/2009 - 16:38

തൊഴുതുമടങ്ങും സന്ധ്യയുമേതോ

Title in English
Thozhuthu Madangum

തൊഴുതുമടങ്ങും സന്ധ്യയുമേതോ
വീഥിയിൽ മറയുന്നു...
ഈറൻ‌മുടിയിൽ നിന്നിറ്റിറ്റു വീഴും
നീർമണി തീർത്ഥമായ് ...
കറുകപ്പൂവിനു തീർത്ഥമായി..

പഴയകോവിലിൻ‍ സോപാനത്തിൽ
പതിഞ്ഞൊരീണം കേൾക്കുന്നു..
ആ.. ആ‍.. ആ...
അതിലൊരു കല്ലോലിനി ഒഴുകുന്നു...
കടമ്പു പൂക്കുന്നു...
അനന്തമായ് കാത്തുനിൽക്കും
ഏതോ മിഴികൾ തുളുമ്പുന്നു..

(തൊഴുതുമടങ്ങും)

ഇവിടെ ദേവകൾ ഭൂമിയെവാഴ്ത്തി
കവിതകൾ മൂളി പോകുന്നു...
ഉം.. ഉം.. ഉം..
അതിലൊരു കന്യാഹൃദയം പോലെ...
താമരപൂക്കുന്നു ...
ദലങ്ങളിൽ... ഏതോ നൊമ്പര
തുഷാരകണികകൾ ഉലയുന്നു....

എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ

Title in English
Ente swapathin thamarapoykayil

എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
വന്നിറങ്ങിയ രൂപവതീ..
നീല താമര മിഴികൾ തുറന്നു
നിന്നെ നോക്കിനിന്നു ചൈത്രം
നിന്റെ നീരാട്ടു കണ്ടുനിന്നു..
എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
വന്നിറങ്ങിയ രൂപവതീ..
നീല താമര മിഴികൾ തുറന്നു
നിന്നെ നോക്കിനിന്നു ചൈത്രം
നിന്റെ നീരാട്ടു കണ്ടുനിന്നു..

എന്റെ ഭാവനാരസലവനത്തി.ൽ
വന്നുചേർന്നൊരു വനമോഹിനീ..
വർണ്ണസുന്ദരമാം താലങ്ങളേന്തി
വന്യപുഷ്പജാലം നിരയായ് നിന്നെ
വരവേൽക്കുവാനായ് ഒരുങ്ങിനിന്നു..
ആ....ആ...ആ.. ആ...ആ...ആ....ആ...
ആ....ആ...ആ.. ആ...ആ...ആ....ആ...

മുഖശ്രീ വിടർത്തുന്ന കൗമാരം

മുഖശ്രീ വിടർത്തുന്ന കൗമാരം...
ഹരിശ്രീ കുറിക്കുന്ന പൂക്കാലം...
സൗന്ദര്യമേ....
സൗന്ദര്യമേ നീയെൻ മുഗ്ദ്ധാനുരാഗത്തിൻ
സങ്കല്പ സംഗീതമേളം...

ഉറങ്ങുമ്പോളുണരുന്ന സ്വപ്നത്തിലും
എന്നിലുന്മാദമുണർത്തുന്ന മോഹത്തിലും....
ശയ്യാഗൃഹത്തിൽ വന്നണയുന്നു നീ
ശാലീനരാവിന്റെ രോമാഞ്ചമായ്..
ശാലീനരാവിന്റെ രോമാഞ്ചമായ്.....
രോമാഞ്ചമായ്.....

(മുഖശ്രീ)

ആനന്ദനടനം അപ്സരകന്യകൾതൻ

Title in English
Aananda nadanam

ആനന്ദനടനം അപ്‌സരകന്യകൾതൻ
അനുപമ ശൃംഗാരനടനം
ആനന്ദനടനം അപ്‌സരകന്യകൾതൻ
അനുപമ ശൃംഗാരനടനം

ഇന്ദ്രധനുസ്സുകൾതൻ പൂപ്പന്തലിൽ
ചന്ദ്രകാന്ത മണിമണ്ഡപത്തിൽ
സൂര്യനും ചന്ദ്രനും വിളക്കുകൾ കൊളുത്തിയ
സുന്ദര സങ്കൽപ്പ രാജാങ്കണത്തിൽ
ആനന്ദനടനം അപ്‌സരകന്യകൾതൻ
അനുപമ ശൃംഗാരനടനം

വാനവ ഗംഗയിലിളകിവരും
ലോലതരംഗ മൃദംഗധ്വനിയിൽ
പാവാടഞൊറികൾ പവനനിലുലഞ്ഞും
പൂവേണിയഴിഞ്ഞും പൂക്കൾ പൊഴിഞ്ഞും
ആനന്ദനടനം അപ്‌സരകന്യകൾതൻ
അനുപമ ശൃംഗാരനടനം

ഇനി എന്റെ ഓമലിനായൊരു ഗീതം

ഇനി എന്റെ ഓമലിനായൊരു ഗീതം..
ഹൃദയങ്ങൾ ചേരും സംഗീതം
മധുരങ്ങൾ ഏകും സമ്മാനം
ഒരു ഉയിരാകും നേരം......

വനികകളിൽ ചിറകൊതുക്കി
ഒരു വസന്തം വളകിലുക്കി..
നീ എൻ നെഞ്ചിൽ താളങ്ങളായ്
നീ എൻ ചിന്താഭാഗങ്ങളായ്
മഞ്ഞിൽ മുങ്ങും മാസങ്ങളിൽ
വേനൽപ്പൂവിൻ ദാഹങ്ങളിൽ
മാറാതെന്നിൽ നിൽപ്പൂ നിൻ രൂപം...

( ഇനി എന്റെ )

തളിരണിയും വനലതയിൽ
ഒരു മുകുളം ഇനി വളരും..
ഓരോ നാളിൻ വർണ്ണങ്ങളായ്
ഓരോ രാവിൻ സൂനങ്ങളായ്
നിന്നിൽ ഞാനെൻ ജീവൻ ചാർത്തി
നിന്നിലെന്റെ രൂപം കാണ്മൂ..
കണ്ണിൽ കവിളിൽ എല്ലാം എൻ സ്വപ്നം...

( ഇനി എന്റെ )