കോളേജ് ബ്യൂട്ടിക്ക്

കോളേജ് ബ്യൂട്ടിക്കൊരാശ
കോട്ടയംകാരിയ്ക്കൊരാശ
ആശയോ
വല്ലാത്തൊരാശ
വേണം അവൾക്കൊരു മീശ

കോളേജ് ബ്യൂട്ടിക്കൊരാശ - ആശ ആശ

കോട്ടയംകാരിയ്ക്കൊരാശ - ആശ ആശ
ആശയോ വല്ലാത്തൊരാശ - ആശ ആശ
വേണം
അവൾക്കൊരു മീശ - മീശ മീശ

കോളേജ് ബ്യൂട്ടി കോട്ടയംകാരി
പഞ്ചാരക്കുട്ടി
ചന്ദനക്കട്ടി
ജഗതിയിൽ തപസ്സിരുന്നു
തകഴിയിൽ തപസ്സിരുന്നു
ഒല്ലൂരും
മുല്ലൂരും ഓയൂരും തായൂരും
കണ്ടശ്ശൻ‌കടവിലും ലലലല
കുണ്ടമൺകടവിലും ലലലല

കുണ്ടായിത്തോട്ടിലും കുണ്ടുപറമ്പിലും
മങ്കേമണികൾ പോയി തപസ്സിരുന്നു

മീശ ലഭിച്ചില്ല പക്ഷേ ആശ വളർന്നു
ആ ആശ വളർന്നു (കോളേജ്
ബ്യൂട്ടി)

കോളേജ് ബ്യൂട്ടിക്കൊരാശ - ഹാ ഹ ഹ
കോട്ടയംകാരിയ്ക്കൊരാശ - ഹാ ഹ

ആശയോ വല്ലാത്തൊരാശ - ഹാ ഹ ഹ
വേണം അവൾക്കൊരു മീശ - ഹാ ഹ

കൊച്ചിയിൽ തപസ്സിരുന്നു
വേളിയിൽ തപസ്സിരുന്നു
കാട്ടൂരും
കോട്ടൂരും ബേപ്പൂരും കൂനൂരും
പൂവച്ചൻ‍‌മുക്കിലും ലലലല
കുളത്തുപ്പുഴയിലും
ലലലല
ചെമ്പഴന്തിക്കാവിലും ലലലല
ഇടപ്പള്ളിടോളിലും ലലലല
കൊഞ്ചും മൊഴിയാൽ
പോയി തപസ്സിരുന്നൂ
കേസു കൊടുത്തിട്ടും പെണ്ണിനു മീശ ലഭിച്ചില്ല
ആ ആശ
കൂടിപ്പോയ് (കോളേജ് ബ്യൂട്ടി)
കോളേജ് ബ്യൂട്ടി കോട്ടയംകാരി
പഞ്ചാരക്കുട്ടി
ചന്ദനക്കട്ടി

Submitted by vikasv on Mon, 04/27/2009 - 05:01