ആഷാഢം പാടുമ്പോൾ
ആഷാഢം പാടുമ്പോളാത്മാവിൻ -
രാഗങ്ങൾ ആനന്ദനൃത്തമാടുമ്പോൾ...
വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിൻ
കൈക്കുമ്പിൾ നീട്ടുമ്പോൾ മനസ്സിലും മൃദംഗമം
(ആഷാഢം)
ഈ പുൽനാമ്പിൽ മഴയുടെ തേൻസന്ദേശം
ഇനിമുതലീ പുൽനാമ്പിൽ മഴയുടെ തേൻസന്ദേശം
ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം
അമൃതതരളിത നവവികാരം
കുസുമഭംഗികളുയിരിലലിയും
മദനസായക മധുരകദനം
സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാപ നീനി
(ആഷാഢം)
- Read more about ആഷാഢം പാടുമ്പോൾ
- 4605 views