രാഗമാലിക

രാഗമാലിക പാടിത്തളർന്നു
രാപ്പാടികൾ
പൂമണിക്കാറ്റിന്റെ മടിയിൽ കിടന്നു
പൂവാടികൾ (രാഗമാലിക ..)
 
 
ഉയരങ്ങൾ തേറ്റുന്ന കൊട്ടാരക്കെട്ടുകൾ
ലഹരിയിൽ മുങ്ങി മയങ്ങി
നറുനിലാവിൻ മുഖം മൂടുവാനാകാതെ
നഗരം നാണിച്ചുറങ്ങി
ഉറങ്ങൂ....നീ...യുറങ്ങൂ...
ഉറങ്ങിയാൽ നിന്നച്ഛനോടി വരും
ഉറങ്ങുന്ന പൊന്നുമോനുമ്മ തരും (രാഗമാലിക ..)
 
ഹൃദയങ്ങൾ പാടുന്ന ഗദ്ഗദവീചിയിൽ
തുടി കൊട്ടും  ചേരിയുറങ്ങി
ഉയരും വിശപ്പിന്റെ തീജ്ജ്വാലയിൽ വീണു
കരിയും കിടാങ്ങളുറങ്ങി
ഉറങ്ങൂ....നീ...യുറങ്ങൂ...
ഉറങ്ങിയാൽ നിന്നച്ഛനോടി വരും

ഒരു നാളും പൂക്കാത്ത

Title in English
oru nalum pookkatha

ഒരു നാളും പൂക്കാത്ത
ഒരു നാളും കായ്ക്കാത്ത
കിളിമരമേ
ചുടു നെടുവീർപ്പുകളിലകളായ് തൂവുന്ന
തരുണിയോ നീ വന്ധ്യ സ്വപ്നമോ നീ (ഒരു നാളും...)
 
നിന്നെത്തഴുകി പടർന്നൊരു മാലതി
തന്ന കുഞ്ഞോമനപ്പൂവോ
നീ മാറിൽ ചേർത്തിന്നു താരാട്ടും പൂമ്പൈതൽ
മോഹരജനീ നിലാവോ
ആരിരോ....ആരാരോ
 ആരിരോ....ആരാരോ(ഒരു നാളും...)
 
സ്വന്തമല്ലെങ്കിലും സ്വന്തമെന്നോതുന്നു
നിന്നിലെയമ്മയാം ദുഃഖം
തേനിളം ചുണ്ടത്തു പൂക്കുന്ന മാധവം
നിന്നിൽ വിടർത്തുന്നു സ്വർഗ്ഗം
ആരിരോ....ആരാരോ
 ആരിരോ....ആരാരോ(ഒരു നാളും...)

Film/album

പൂത്തുലയും പൂമരമൊന്നക്കരെ

Title in English
poothulayum poomaramonnakkare

പൂത്തുലയും പൂമരമൊന്നക്കരെ
പൂ കാണാ കിളിമരമൊന്നിക്കരെ
ഓമനിക്കാനാരുനില്ല
ഓർമ്മ വെയ്ക്കാനൊന്നുമില്ല
ഒരു പൂവിരന്നു വാങ്ങീ കിളിമരം (പൂത്തുലയും...)
 
നിന്നെത്തഴുകി പടർന്നൊരു മാലതി
തന്ന കുഞ്ഞോമനപ്പൂവോ
നീ മാറിൽ ചേർത്തിന്നു താരാട്ടും പൂമ്പൈതൽ
മോഹരജനീ നിലാവോ
ആരിരാരാരോ....ആരിരാരാരോ (പൂത്തുലയും...)
 
 
സ്വന്തമല്ലെങ്കിലും സ്വന്തമെന്നോതുന്നു
നിന്നിലെയമ്മയാം ദുഃഖം
തേനിളം ചുണ്ടത്തു പൂക്കുന്ന മാധവം
മായാത്ത പൊന്നിൻ കിനാവോ
ആരിരാരാരോ....ആരിരാരാരോ (പൂത്തുലയും...)

Film/album

സന്താനഗോപാലം പാടിയുറക്കാം

Title in English
santhana gopalam

സന്താനഗോപാലം പാടിയുറക്കാം
സാരോപദേശങ്ങൾ ചൊല്ലിയുറക്കാം
സുന്ദരസ്വപ്നത്തിൻ തൂവൽത്തലോടലിൽ
ചെന്താമരേ നീയുറങ്ങ് എന്റെ
പൂന്തിങ്കളേ നീയുറങ്ങ്
നീയുറങ്ങൂ....
 
ഉറങ്ങരുതേ ഉണ്ണി ഉറങ്ങരുതേ
ഉണരുവാൻ കഴിയില്ലീ പുലർവെട്ടത്തിൽ
ഉറങ്ങിയാൽ ഒരു നാളും ഉണരരുതേ
ഉണരുന്നതെന്തിനീ ശരശയ്യയിൽ
 
ആകാശക്കോവിലിലെ ആൽത്തറ വിളക്കു കാണാൻ
ആരെല്ലാം പോയി ആരെല്ലാം പോയി
ഞാൻ പോയി ഞാൻ പോയി
ഞാറ്റുവേലപ്പൂക്കളും പോയി
പോയവരാരും മടങ്ങിവരില്ല
വാടിയ പൂക്കൾ ഇനി വിടരില്ല
തകരും തന്ത്രികൾ പാടുകില്ല
തളരും നാദമോ തുടരുകയില്ല

ഓമനപ്പൂമുഖം താമരപ്പൂവ്

ഓമനപ്പൂമുഖം താമരപ്പൂവ്
ഒരു നാളും വാടാത്ത സ്നേഹത്തിൻ പൂവ്
പുഞ്ചിരിപ്പാലൊളി പൊന്നും വിളക്ക്
അമ്മാവനെന്നുമതു വഴിവിളക്ക് (ഓമന..)
 
ഗുരുവായൂരപ്പന്റെ മുരളി കവർന്നു
കിളിക്കൊഞ്ചൽ പാട്ടിലിന്ന്  അമൃതം പകർന്നു
ശ്രീ വടക്കും നാഥൻ തൻ കാൽചിലമ്പിൽ
താളമീ പാദത്തിൽ ചലനം പകർന്നു
കയ്യോ പൊന്നരളി
കവിളോ ചെങ്കദളി
പൂവായ പൂവെല്ലാമിവന്റെ മേനിയിൽ (ഓമന..)
 
മനസ്സു പോലോമന വലിയവനാകും
മാമന്റെ മകളുടെ പ്രിയതമനാകും
ഈ രക്ത ബന്ധത്തിൻ ചൈതന്യ പുഷ്പം
വാടാതെയെന്നെന്നും വർണ്ണം വിടർത്തും
ജന്മം സഫലമാകും
ഹൃദയം സ്വർഗ്ഗമാകും

ചിരിക്കൂ ചിരിക്കൂ ചിത്രവർണ്ണപ്പൂവേ

Title in English
Chirikku Chirikku

ചിരിക്കൂ ചിരിക്കൂ ചിത്രവർണ്ണ പ്പൂവേ നിൻ
ചിരി ചൊരിയും പൂനിലാവിൽ ഞാനലിയട്ടെ
“ അമ്മ ചിരിക്കൂ “ - “എന്റെ മോളു ചിരിക്കൂ “ (ചിരിക്കൂ..)
 
നടക്കൂ നടക്കൂ കൊച്ചുകാലു വളരുവാൻ
നല്ല വഴികൾ കണ്ടു നാളെ മുന്നേറുവാൻ
പൊന്നരമണി കാൽത്തള മണി കിലുങ്ങിടട്ടെ
അമ്മയുടെ ഗദ്ഗദങ്ങളതിലലിയട്ടെ
“ അമ്മ ചിരിക്കൂ “ - “എന്റെ മോളു ചിരിക്കൂ “ (ചിരിക്കൂ..)
 
വളരൂ വളരൂ വാർത്തിങ്കൾ പോലെ നീ
പൗർണ്ണമിയാം യൗവനത്തിൽ പൂത്തുലഞ്ഞീടാൻ
പൊൻ‌വെളിച്ചമുമ്മ വെയ്ക്കുമാ വസന്തത്തിൻ
അമ്മയുടെ ദുഃഖഗാനം വീണുറങ്ങട്ടെ

ജീവനിൽ ദുഃഖത്തിന്നാറാട്ട്

Title in English
jeevanil dukhathin

ജീവനിൽ ദുഃഖത്തിന്നാറാട്ട്
താമരക്കണ്ണന് താരാട്ട്
ചുടുനെടുവീർപ്പിൻ തുയിൽ പാട്ട്
പണ്ട് ദേവകി പാടിയ താരാട്ട്
(ജീവനിൽ...)

അച്ഛൻ അയോദ്ധ്യയിൽ
അമ്മ ദുഃഖാഗ്നിയിൽ
മക്കൾ വളർന്നു വനാന്തരത്തിൽ
ചെയ്യാത്ത തെറ്റിന്റെ ശരശയ്യയിൽ വീണു
വൈദേഹി പാടിയ താരാട്ട്
അമ്മാ...അമ്മാ‍... അമ്മ-
വൈദേഹി പാടിയ താരാട്ട്
ജീവനിൽ ദുഃഖത്തിന്നാറാട്ട്
താമരക്കണ്ണന് താരാട്ട്

Film/album

പൂക്കളെപ്പോലെ ചിരിക്കേണം

Title in English
Pookkale pole

പൂക്കളെപ്പോലെ ചിരിക്കേണം
നീ പൂവാടി പോലെ വളരേണം
സ്നേഹനിറങ്ങൾ വിടർത്തേണം
സേവനഗന്ധം പരത്തേണം (പൂക്കളെ...)

വാക്കുകൾ വാസനത്തേനാകണം
മനം വാസന്തചന്ദ്രിക പോലാകണം
നാടിനും വീടിനും തുണയാകണം നീ
നന്മതൻ പാൽക്കടലമൃതാകണം നീ
നന്മതൻ പാൽക്കടലമൃതാകണം
രാരോ...രാരോ. രാരോ..രാരോ (പൂക്കളെ...)

ജീവിതം സംഗീത ലയമാകണം നിന്റെ
ഭാവന സത്യത്തിൻ സഖിയാകണം
കണ്ണനും കർണ്ണനും നീയായിടും നീ
അമ്മതൻ അഭിമാനധനമായിടും
അമ്മതൻ അഭിമാനധനമായിടും
രാരോ...രാരോ. രാരോ..രാരോ (പൂക്കളെ...)

പൂനിലാവേ വാ

Title in English
poo nilave vaa

പൂനിലാവേ വാ
പൂവാരിയെറിയാൻ വാ
പൂമണിക്കാറ്റേ വാ
പുളകപ്പുതപ്പും കൊണ്ടോടി വാ
പൂനിലാവേ വാ
പൂവാരിയെറിയാൻ വാ

മുത്തശ്ശിതൻ മടി പൂന്തൊട്ടിലായി
മുത്തങ്ങളോമനയ്ക്കത്താഴമായി
തെച്ചിപ്പൂ മൊട്ടൊക്കും പൊന്നിളം ചുണ്ടിൽ
ഇത്തിരി പാൽത്തുള്ളി പുഞ്ചിരിയായ്
ആരിരോ രാരാരാ ആരിരോ രാരാരോ
പൂനിലാവേ വാ
പൂവാരിയെറിയാൻ വാ

ഇല്ലില്ലിയമ്മൂമ്മ നിന്നെ വിളിക്കും
ചില്ലുകിലുക്കൻ കിലുക്കിക്കളിക്കും
കൊച്ചു സ്വപ്നങ്ങൾതൻ കൊട്ടാരം പൂകാം
പൊട്ടിച്ചിരികൾതൻ രത്നങ്ങൾ വാരാം
ആരിരോ രാരാരോ ആരിരോ രാരാരോ

Raaga