മേടമാസപ്പുലരി കായലിൽ

മേടമാസപ്പുലരി കായലിൽ
ആടിയും കതിരാടിയും
നിൻ
നീലനയനഭാവമായി

(മേടമാസ)

ഞാറ്റുവേലപ്പാട്ടുകേട്ടു
കുളിരു കോരും
വയലുകളിൽ
ആറ്റുകിളീ നിന്നെ കണ്ടു ഞാൻ
പൂക്കൈതക്കാടിന്റെ രോമാഞ്ചം നിറയും

വിരിയും കവിളിൽ നാണമോ...
കരളാകും തുടുമലരിൻ കവിതകൾ

(മേടമാസ)

കാറ്റിലാടിക്കുണുങ്ങിനിൽക്കും
പൂങ്കവുങ്ങിൻ
തോപ്പുകളിൽ
കന്നിത്തുമ്പീ നിന്നെ കണ്ടു ഞാൻ
കുട്ടനാടിന്റെ ഈ സൗന്ദര്യം
നിറയും
വിരിയും ചൊടിയിൽ ദാഹമായ്
കവരാനായ് കൊതിതുള്ളുന്നെൻ ഹൃദയം

(മേടമാസ)

Submitted by vikasv on Mon, 04/27/2009 - 05:06