രാവിൽ രാഗനിലാവിൽ
എന്നാത്മനാഥൻ വന്നെങ്കിൽ
പൂക്കൾ തേനല്ലിപ്പൂക്കൾ
ഇന്നെന്റെ ദേവൻ തന്നെങ്കിൽ
രാവിൽ ഉത്രാടരാവിൽ
വെയിലിൽ കളഭം അണിയും
വനിയിൽ നിന്നും മലരും നുള്ളി (2)
വിടരും നിനവിൻ പടവുകളേറുമ്പോൾ
കളമെഴുതീടുമ്പോൾ
ഇതളുകൾ ചേരുമ്പോൾ
(രാവിൽ)
മിഴിയിൽ മിഴികൾ പകരും
തെളിവിൽ നിന്നും പുളകം ചൂടി (2)
കരളിൻ നടുവിൽ കതിരുകളാടുമ്പോൾ
കുളിരുകൾ ചൂടുമ്പോൾ
കവിളുകൾ ചേരുമ്പോൾ
(രാവിൽ)