പൂമരം പൂത്ത വഴിയിലൂടെ

ആ…അ...ആ‍ാ...ആ‍ാ.ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍്

പൂമരം പൂത്തവഴിയിലൂടെ മാമരച്ചാര്ത്തിനിടയിലൂടെ…
നിളയുടെ കാമുക കവിയുടെ കവിതയൊരോണനിലാവായ് ഒഴുകുമ്പോള്
മലയാളമേ ഇത് ധന്യം നിന്റെ മകനായിപിറന്നതെന്റെ പുണ്യം …(പൂമരം..)

ഹിമപുഷ്പകലികകൾ …പൂക്കുന്നപുൽത്തുമ്പില് അരുണന്റെ മൃദുചുംബനം (2)
രവിരത്നകണികകള് വഴിനീളെ ഞാറ്റിയിട്ടുഷസിന്റെ കുളിര്വാണിഭം (2)
ഇത് മലയാളനാടിന്റെ ചന്തം …ഞാനീ മണ്ണിന്റെ സ്വന്തം…(പൂമരം…)

ഗാനശാഖ
Submitted by SreejithPD on Sun, 06/28/2009 - 18:45

പൂവേ പൂവേ വായോ

ഏ ..ഹേ… എഹേഹെഹേ..ഏ..ഹേഹെ…
പൂവേ… പൂവേ…വായോ… വായോ…..
ഓര്മ്മകളില്… കളമെഴുതാന് ഇനിയുമൊരുങ്ങീല്ലേ…
വസന്തമേ എന്റെ ബാല്യം തിരിച്ചുതരൂ…
പ്രിയമേറും ഓര്മ്മകളേ പുനര്ജ്ജനിക്കൂ..ഓ…ഓ…( പൂവേ..പൂവേ..)

നിലാവിന്റെ നീലക്കടലില് തുഴഞ്ഞെത്തും ഈറന് കാറ്റില്
തിരഞ്ഞുഞാന് തിരിച്ചറിഞ്ഞു നിന്റെ സൌരഭ്യം… (നിലാവിന്റെ)
ഈമണിത്താലത്തില് ആവര്ണ്ണസന്ധ്യയില് അനിയത്തികൊണ്ടുവന്ന
ആവണിപ്പൂവിന് നിറമാര്ന്നസൌരഭ്യം……( പൂവേ..പൂവേ..)

ഗാനശാഖ
Submitted by SreejithPD on Sun, 06/28/2009 - 18:44

പുഷ്പമഹോത്സവം

പുഷ്പമഹോത്സവം പൂക്കളിൽ മത്സരം വര്ണ്ണവിരുന്നിതാ കണ്ടുവോ
പൂപ്പടകൂട്ടണം പൂക്കളം തീര്ക്കണം പൊന്നോണപ്പൂത്താലം കൊണ്ടുവാ…
പൂവായപൂവെല്ലാം ഒന്നായ് വിരിഞ്ഞൂ നീ ചൊല്ലുമോ എന്റെ നാടോടിക്കാറ്റേ
ആവണിപ്പൂവണിമാമലമേട്ടിലെ പൂങ്കാറ്റേ..
അത്തം പിറന്നുപോയ് ഒത്തിരിപ്പൂവേണം പൂങ്കാറ്റേ(പുഷ്പമഹോത്സവം )

തമ്പുരാന്റെ മണ്ണാളെ തമ്പുരാട്ടിപ്പെണ്ണാളേ വന്നിവള്ക്ക് താലീം മാലേം ചാര്‍ത്തിത്തന്നാട്ടെ (തമ്പുരാന്റെ)
ഇനി പത്തുനാളേയുള്ളൂ തിരുവോണപ്പൂമുറ്റമൊരുങ്ങാൻ
ബലിത്തമ്പുരാനേ പോരൂ പെണ്ണിന് ഓണപ്പൂവടവയുമായ്(ഇനി)

ഗാനശാഖ
Submitted by SreejithPD on Sun, 06/28/2009 - 18:42

വാഴപ്പൂങ്കിളികൾ

Title in English
Vaazhappoonkilikal

വാഴപ്പൂങ്കിളികൾ .... വാഴപ്പൂങ്കിളികൾ
ഒരുപിടിനാരുകൊണ്ടു ചെറുകൂടുകൾമെടയു-
മോലപ്പീലിയിലാകെനനുനനെ വാഴപ്പൂങ്കിളികൾ

ഓരോരോ കരളിലും മിഴികളിലും
ഓരോരോ മോഹം കതിരണിയും (2)
മഴമേഘങ്ങൾ നിഴലേകുമ്പോൾ മയിലിൻ
മനസ്സിൽ മണിനൂപുരം പോൽ
(വാഴപ്പൂങ്കിളികൾ )

ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ
ഒരായിരം കിളികൾ കൂടുവച്ചല്ലോ
കൂട്ടിനിളം കിളികൾ കുഞ്ഞാറ്റക്കിളികൾ
തന്നാനം‌പാടി കാതരം‌പാടി
ലല്ലാ ലല്ലാ ലല്ലാ ലല്ലാ ലല്ലാ ലല്ലാ

Submitted by SreejithPD on Sun, 06/28/2009 - 18:40

വേളിക്ക് വെളുപ്പാൻ‌കാലം

വേളിക്കു് വെളുപ്പാൻ‌കാലം താലിക്കു് കുരുത്തോലാ
കോടിക്കു് കന്നിനിലാവ് സിന്ദൂരത്തിനു് മൂവന്തി
കോലോത്തെ തമ്പ്രാട്ടിക്ക് മനം പോലെ മംഗല്യം
മനം പോലെ മംഗല്യം
(വേളിക്കു് വെളുപ്പാൻ‌കാലം)

നൂറുവെറ്റില നൂറുതേച്ചോ വായാടിത്തത്തമ്മേ
പഴുക്കടക്കത്തൂണുമെനഞ്ഞോ മലയണ്ണാർക്കണ്ണാ (2)
ഓലക്കുട കൈയ്യിലെടുത്തോ വെളുത്തവാവേ..ഓ.. ഓ.. ഓ..(2)
ഏഴിമലയുടെ നാലുകെട്ടിൽ കുടിവെപ്പിനുവായോ
കല്യാണത്തുമ്പീ... കാക്കാലത്തുമ്പി...
(വേളിക്കു് വെളുപ്പാൻ‌കാലം)

Submitted by SreejithPD on Sun, 06/28/2009 - 18:39

താരാപഥം ചേതോഹരം

Title in English
Tharaapadham chethoharam

താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിർകൊണ്ടു വാ......
ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദുചുംബനങ്ങൾ നൽകാൻ
(താരാപഥം ചേതോഹരം....)

സുഖദമീ നാളിൽ ലലല ലലലാ....

പ്രണയശലഭങ്ങൾ ലലല ലലലാ....
അണയുമോ രാഗദൂതുമായ് (സുഖദമീ നാളില്...)

Year
1991
Submitted by SreejithPD on Sun, 06/28/2009 - 18:38

സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട

Title in English
Sundari Nin thumbu kettiyitta

സുന്ദരീ... ആ‍... സുന്ദരീ ആ‍‍..
സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
തുളസിതളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമെ നീ വന്നൂ. നീ വന്നൂ.സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

സുതാര്യസുന്ദര മേഘങ്ങളലിയും
നിതാന്ദ നീലിമയിൽ (2)
ഒരു സുഖശീതള ശാലീനതയിൽ
ഒഴുകീ ഞാനറിയാതെ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

മൃഗാങ്ക തരളിത മൃണ്മയകിരണം
മഴയായ് തഴുകുമ്പോൾ (2) 
ഒരു സരസീരുഹ സൌപർണ്ണികയിൽ
ഒഴുകീ ഞാനറിയാതെ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

Year
1980
Submitted by SreejithPD on Sun, 06/28/2009 - 18:37

മലയാളിപ്പെണ്ണെ നിന്റെ മനസ്സ്

Title in English
Malayali penne ninte manassu

മലയാളിപ്പെണ്ണേ നിന്റെ മനസ്സു്
മലർ മേഘത്തിര നീന്തും നഭസു്
ശാക്തേയസാരം നിൻ മഹസു്
ശാശ്വതം നിൻ രാഗ തപസ്സു് (മലയാളിപ്പെണ്ണേ...)

വസന്തോദയത്തിലും ഗ്രീഷ്മാതപത്തിലും
പെയ്തൊഴിയും വർഷ സംഘർഷണത്തിലും(2)
തെളിയുന്നു ശ്രീത്വത്തിൻ നിത്യഭാവം(2)
സത്യമാം കാരുണ്യ സാന്ദ്ര നീലം...(മലയാളിപ്പെണ്ണേ...)

ഗുണത്താൽ നീ കുറൂരമ്മയായ് തീരുമ്പോൾ
ഗുരുവായൂരപ്പനും വണങ്ങും
ഉയിരിനും മേലെയാണഭിമാനമെന്നോതി (2)
ഇളയിടത്തമ്മയായ് നീ ഒരുങ്ങും.... (മലയാളിപ്പെണ്ണേ..)

Submitted by SreejithPD on Sun, 06/28/2009 - 18:35

ആലപ്പി രംഗനാഥ്

Submitted by SreejithPD on Sun, 06/28/2009 - 18:30
Alleppey Ranganath
Name in English
Alappy Ranganath
Date of Birth

ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടേയും ഗാനഭൂഷണം എം ജി ദേവമ്മാളുടേയും മകനായി 1949 മാർച്ച് 9ന് ജനനം. ചെറുപ്പത്തിലേ സംഗീതവും നൃത്തവും അഭ്യസിച്ചു. നാടകങ്ങൾക്കും മറ്റും സംഗീതമൊരുക്കിയ ആദ്യകാലത്തിനു ശേഷം സിനിമയുടെ രജതദീപ്തിയാൽ ആകർഷിക്കപ്പെട്ട് മദ്രാസിലേക്കു പോയി. രാഘവൻ മാഷിന്റെ "നാളീകേരത്തിന്റെ നാട്ടിലെനിയ്ക്കൊരു" എന്ന പ്രശസ്തമായ ഗാനത്തിന്റെ ഉപകരണ വാദകനായി സിനിമാരംഗത്തു പ്രവേശിച്ചു. എം എസ് വിശ്വനാഥന്റെ സഹായിയും മികച്ച സംഗീതകാരനുമായ ജോസഫ് കൃഷ്ണയുടെ (സ്വദേശം ഗോവ) ശിഷ്യനായി മദ്രാസ് ജീവിതം തുടർന്നു. 1973ൽ പി എ തോമസ് സംവിധാനം ചെയ്ത ജീസസ് എന്ന സിനിമയിലൂടെ സ്വതന്ത്രസംഗീത സംവിധായകനായി. അഗസ്റ്റിൻ വഞ്ചിമല എഴുതിയ "ഓശാന, ഓശാന" എന്നതാണ് ആദ്യഗാനം. വാഗ്ദത്തമായ അവസരങ്ങളൊക്കെ മറ്റുപല സംഗീതസംവിധായകരിലേക്കും പോകുന്ന കാഴചയിൽ നിരാശനായി ആറുവർഷത്തെ മദ്രാസ് ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചുവന്നു. എ കെ ജെ സ്കൂളിൽ സംഗീതാദ്ധ്യാപകനായി. ജന്മസിദ്ധമായ കലാവാസനയുടെ പ്രകാശനത്തിനും ജോലിയോടൊപ്പം രംഗനാഥ് സമയം കണ്ടെത്തി. ഗാനരചന, സംഗീതസംവിധാനം, നൃത്താദ്ധ്യാപനം, നാടക രചന ഇവയൊക്കെ ആ കലാകാണ്ഡത്തെ സമ്പന്നമാക്കി.

യേശുദാസും തരംഗിണി സ്റ്റുഡിയോയുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. 1981ൽ ടി കെ ആർ ഭദ്രന്റെ രചനയിൽ യേശുദാസ് തന്നെ സംഗീതം ചെയ്ത് ആലപിച്ച അയ്യപ്പഭക്തിഗാനങ്ങൾ വോളിയം 1നു ശേഷം (ഹിമശീതപമ്പയിൽ, ഗുരുസ്വാമീ, ഒരു ദിവ്യദർശനം, ഇക്കാട്ടിൽ പുലിയുണ്ട് മുതലായ ഹിറ്റ് ഗാനങ്ങൾ ഈ കാസെറ്റിലെയായിരുന്നു) രംഗനാഥ്-യേശുദാസ് കൂട്ടുകെട്ടിൽപ്പിറന്നതാണ് അയ്യപ്പഭക്തിഗാനങ്ങൾ വോളിയം 2. കവ്യാത്മകതയും സംഗീതാത്മകതയും ആലാപന വൈഭവും സല്ലയിക്കുന്ന ഒരുപിടി അർച്ചനാപുഷ്പങ്ങൾ. സ്വാമിസംഗീതമാലപിക്കും ഒരു താപസഗായകനല്ലോ ഞാൻ, വൃശ്ചികപ്പൂമ്പുലരി, ശബരിഗിരിനാഥാ ദേവാ ശരണം നീ അയ്യപ്പാ, എല്ലാ ദു:ഖവും തീർത്തുതരൂ എന്നയ്യാ, ശബരി ശൈലനിവാസാ ദേവാ ശരണാഗത, എൻമനം പൊന്നമ്പലം അതിൽ നിന്റെ ശ്രീരൂപം, മകരസംക്രമദീപം കാണാൻ മനസ്സുകളേ ഉണരൂ, അയ്യനെക്കാണാൻ സ്വാമി അയ്യനെക്കാണാൻ ഇങ്ങനെ ഇന്നും നാം കാതോർക്കുന്ന ഗാനങ്ങൾ ആ കൂട്ടുകെട്ടിൽ മലയാളത്തിനു ലഭിച്ചു. ഈ ഗാങ്ങൾ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. തരംഗിണി സ്റ്റുഡിയോയിലെ സ്ക്രിപ്റ്റ് സ്ക്രൂട്ടണൈസിങ്ങ് ഓഫീസർ (ഗാനസാഹിത്യം വിലയിരുത്തുന്ന ജോലി) പദവിയും രംഗനാഥ് വഹിച്ചു.

മലയാളത്തിലെ പ്രമുഖഗാനരചയിതാക്കളുടെ വരികളേയും മനോഹരമായി സംഗീതത്തിന്റെ തൊടുകുറി ചാർത്തിച്ച രംഗങ്ങളും രംഗനാഥിന്റെ കലാജീവിതത്തിൽ വിരളമല്ല. ഓ എൻ വിയുടെ സഞ്ചിത സംസ്കാരത്തിന്റെ പരാഗങ്ങൾ നിറഞ്ഞ അമൃതഗീതത്തിലെ പാട്ടുകൾ എങ്ങനെ മറക്കാൻ കഴിയും? പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ? വാസന്തബന്ധുര വനഹൃദയം, ചെമ്പരത്തിപ്പൂവു പോലാം, നാലുമണിപ്പൂവേ, കണ്ണനെക്കണികാണാൻ, അജപാലബാലികേ. ഇവയൊക്കയും വരികളുടേയും സംഗീതത്തിന്റേയും ആലാപനത്തിന്റേയും മികവിനാൽ ആസ്വാദകരുടെ ശ്രദ്ധനേടിയ ഗാനങ്ങളാണ്. ശ്രീനാരായണഗുരുദേവന്റെ കവിതകൾക്ക് ഈണം പകരാനും രംഗനാഥിന് അവസരം ലഭിച്ചു. ദൈവദശകം (ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ) ശിവപ്രസാദപഞ്ചകം (ശിവ ശങ്കര ശർവ്വ ശരണ്യവിഭോ) തുടങ്ങിയ വിശിഷ്ട കവിതകൾ ഇദ്ദേഹത്തിന്റെ ഈണത്തിൽ നാം കേട്ടു. എനിയ്ക്കു മരണമില്ല (വയലാർ), സ്വീറ്റ് മെലഡീസ്, എന്റെ വാനമ്പാടി, കുട്ടികൾക്കു വേണ്ടിയുള്ള ഗാനങ്ങൾ, ആൽബങ്ങൾ, ഓണപ്പാട്ടുകൾ, നാടകങ്ങൾ എന്നിങ്ങനെ രംഗനാഥിന്റെ സംഭാവനകൾ ഏറെയാണ്. ധനുർവേദം, അമ്പാടിതന്നിലൊരുണ്ണി എന്നീ സിനിമകളും ഇദ്ദേഹം സംവിധാനം ചെയ്തു.

ജീസസ് എന്ന ആദ്യ ചിത്രത്തിനു പുറമേ, ആരാന്റെ മുല്ല കൊച്ചുമുല്ല (രചന: മധു ആലപ്പുഴ), പപ്പൻ പ്രിയപ്പെട്ട പപ്പൻ (രചന: ആർ കെ ദാമോദരൻ, സത്യൻ അന്തിക്കാട്. രാജാമണി ഈ ചിത്രത്തിൽ സംഗീതസംവിധാന സഹായിയായിരുന്നു), പ്രിൻസിപ്പാൾ ഒളിവിൽ (രചന: ബിച്ചു തിരുമല) തുടങ്ങിയ സിനിമകൾക്കും സംഗീതം നൽകി.

കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ് ജേതാവാണ്. രാജശ്രീയാണ് ഭാര്യ.