ഏ ..ഹേ… എഹേഹെഹേ..ഏ..ഹേഹെ…
പൂവേ… പൂവേ…വായോ… വായോ…..
ഓര്മ്മകളില്… കളമെഴുതാന് ഇനിയുമൊരുങ്ങീല്ലേ…
വസന്തമേ എന്റെ ബാല്യം തിരിച്ചുതരൂ…
പ്രിയമേറും ഓര്മ്മകളേ പുനര്ജ്ജനിക്കൂ..ഓ…ഓ…( പൂവേ..പൂവേ..)
നിലാവിന്റെ നീലക്കടലില് തുഴഞ്ഞെത്തും ഈറന് കാറ്റില്
തിരഞ്ഞുഞാന് തിരിച്ചറിഞ്ഞു നിന്റെ സൌരഭ്യം… (നിലാവിന്റെ)
ഈമണിത്താലത്തില് ആവര്ണ്ണസന്ധ്യയില് അനിയത്തികൊണ്ടുവന്ന
ആവണിപ്പൂവിന് നിറമാര്ന്നസൌരഭ്യം……( പൂവേ..പൂവേ..)
കോടിമുണ്ട് ചുറ്റിത്തന്നും ഊഞ്ഞാലിലാട്ടിത്തന്നും
കൂടെയുണ്ടായിരുന്നു എന്റെ പൊന്നച്ഛന് (കോടിമുണ്ട്)
ഉമ്മകള്കൊണ്ടെന്നും പായസമൂട്ടുന്ന അമ്മയും
ചേരുന്ന പൊന്നിന് തിരുവോണം നിറമാര്ന്ന പൊന്നോണം ....( പൂവേ..പൂവേ..)