ആ…അ...ആാ...ആാ.ആാാാാാാാാ‍്
പൂമരം പൂത്തവഴിയിലൂടെ മാമരച്ചാര്ത്തിനിടയിലൂടെ…
നിളയുടെ കാമുക കവിയുടെ കവിതയൊരോണനിലാവായ് ഒഴുകുമ്പോള്
മലയാളമേ ഇത് ധന്യം നിന്റെ മകനായിപിറന്നതെന്റെ പുണ്യം …(പൂമരം..)
ഹിമപുഷ്പകലികകൾ …പൂക്കുന്നപുൽത്തുമ്പില് അരുണന്റെ മൃദുചുംബനം (2)
രവിരത്നകണികകള് വഴിനീളെ ഞാറ്റിയിട്ടുഷസിന്റെ കുളിര്വാണിഭം (2)
ഇത് മലയാളനാടിന്റെ ചന്തം …ഞാനീ മണ്ണിന്റെ സ്വന്തം…(പൂമരം…)
ഋതുഭേദമറിയാതെ ശുഭകാന്തിചൊരിയുന്ന മലയാള മന്ദസ്മിതം..(2)
നിറമേഴുമലിയുന്ന തിരുവോണപ്പൂക്കളം അഴകിന്റെ വൃന്ദാവനം..(2)
ഇത് മലയാള നാടിന്റെ ചന്തം…ഞാനീ മണ്ണിനെന്നും സ്വന്തം…(പൂമരം…)