താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിർകൊണ്ടു വാ......
ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദുചുംബനങ്ങൾ നൽകാൻ
(താരാപഥം ചേതോഹരം....)
സുഖദമീ നാളിൽ ലലല ലലലാ....
പ്രണയശലഭങ്ങൾ ലലല ലലലാ....
അണയുമോ രാഗദൂതുമായ് (സുഖദമീ നാളില്...)
സ്വർണ്ണ ദീപശോഭയിൽ എന്നെ ഓർമ്മ പുൽകവേ
മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ
(താരാപഥം ചേതോഹരം....)
സഫലമീ നേരം ലലല ലലലാ....
ഹൃദയവീണകളിൽ ലലല ലലലാ....
ഉണരുമോ പ്രേമകാവ്യമായ് (സഫലമീ നേരം...)
വർണ്ണമോഹശയ്യയിൽ വന്ന ദേവകന്യകേ
വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാൻ
(താരാപഥം ചേതോഹരം....)
Film/album
Year
1991
Singer
Music
Lyricist