അഷ്ടമിരോഹിണി നാളിലെൻ മനസ്‌സൊരു

അഷ്ടമിരോഹിണി നാളിലെൻ മനസ്‌സൊരു മുഗ്ദവൃന്ദാവനമായ് മാറിയെങ്കിൽ

അഷ്ടമിരോഹിണി നാളിലെൻ മനസ്‌സൊരു മുഗ്ദവൃന്ദാവനമായ് മാറിയെങ്കിൽ

ഗോപികാരമണന്റെ കാലടിപൂവിരിയും ഗോകുലം കാണാൻ കഴിഞ്ഞെങ്കിൽ

ഒരു ഗോപികയായ് ഞാൻ പിറന്നെങ്കിൽ .. പിറന്നെങ്കിൽ

അഷ്ടമിരോഹിണി നാളിലെൻ മനസ്‌സൊരു മുഗ്ദവൃന്ദാവനമായ് മാറിയെങ്കിൽ ആ...ആ....

കോടക്കാര്‍‌വര്‍‌ണ്ണന്റെ അധരങ്ങൾ ചുംബിക്കും ഓടക്കുഴലായ് ഞാൻ മാറിയെങ്കിൽ

കോടക്കാര്‍‌വര്‍‌ണ്ണന്റെ അധരങ്ങൾ ചുംബിക്കും ഓടക്കുഴലായ് ഞാൻ മാറിയെങ്കിൽ

നിത്യവും കണ്ണനെ നക്കിത്തിടയ്ക്കുന്ന നിത്യവും കണ്ണനെ നക്കിത്തുടയ്ക്കുന്ന

Submitted by Manikandan on Sun, 06/28/2009 - 21:32

വലം പിരിശംഖിൽ

ആ...ആ...ആ....ആ..

വലം പിരി ശംഖിൽ തുളസീ തീര്‍ത്ഥം
മലയജ കുങ്കുമ മഹാപ്രസാദം
പ്രദക്ഷിണവഴിയിൽ അഴകിന്നഴകേ
നിന്റെ മനോഹരരൂപം മദാലസരൂപം കോമളരൂപം
വലം പിരി ശംഖിൽ തുളസീ തീര്‍ത്ഥം...
ആ ആ..ആ...ആ

ചുറ്റമ്പലത്തിലെ ചുവര്‍ചിത്രഭംഗിയിൽ
സുന്ദരി തേടുന്നതാരെ ആരെ
(ചുറ്റ...)
ആ ചിത്രമെഴുതിയ മാരനെയോ
അതിലെ അവതാര ദേവനെയോ പറയൂ നീ
(വലം പിരി..)

വാതിൽ മാടത്തിലെ രതിശിൽപവേളയിൽ
കണ്മണി കാണുന്നതെന്തേ എന്തേ
(വാതിൽ..)
ആ ശിൽപ കലയുടെ ചാതുര്യമോ
അതിലെ ശൃംഗാര ചാപല്യമോ പറയൂ നീ
(വലം പിരി..)

ഗാനശാഖ

കളകളം കായലോളങ്ങൾ പാടും

Title in English
Kalakalam

കളകളം കായലോളങ്ങൾ പാടും കഥകൾ
ഒരു മുത്തുപോലാം പെൺകിടാവിൻ
കുട്ടനാടൻ പെൺകിടാവിൻ
കത്തും നോവുകൾ പൂക്കളായ്‌
നറും തെച്ചിപ്പൂക്കളായ്‌
കണ്ണുനീർ വാർക്കും കഥകൾ

വിരഹിണീ നീ വാർക്കും കണ്ണുനീർ
കതിർമണിയായ്‌ മണ്ണിൽ നിലവേ
അത്‌ വയൽക്കിളികൾ കൊയ്തുപോയി
വളകിലുക്കി കൊയ്തുപോയി
ആനേംകേറാ കാട്ടിലും
പിന്നെ ആടുംകേറാ മേട്ടിലും
ചെന്നു വിതച്ചു

തേടി തേടി ഞാനലഞ്ഞു

Title in English
Thedi thedi Njan alanju

തേടിത്തേടി ഞാനലഞ്ഞു
പാടി പാടി ഞാൻ തിരഞ്ഞു
ഞാൻ പാടിയ സ്വരമാകെ
ചൂടാത്ത പൂവുകളായ്‌
ഹൃദയം തേടും ആശകളായ്‌
(തേടിത്തേടി..)

എവിടെ നീ എവിടെ നിന്റെ മനസ്സാം
നിത്യമലർക്കാവെവിടെ
എൻ നാദം കേട്ടാലുണരും
നിൻ രാഗക്കിളിയെവിടെ
എൻ സ്വരത്തിലലിയാൻ കേഴും
നിൻ ശ്രുതിതൻ തുടിയെവിടെ എവിടെ
നിൻ ശ്രുതിതൻ തുടിയെവിടെ എവിടെ...എവിടെ...എവിടെ
(തേടിത്തേടി..)

Film/album

അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ

Title in English
Arayilottamundudutha

അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ
അണിവൈരക്കമ്മലിട്ട പെണ്ണേ
ആടിവാ തുള്ളിയോടി വാ
ആടിമാസ പുലരിപെണ്ണേ

പൊന്നുദയപ്പൊയ്കയിൽ നിന്നോ
പൊന്നമ്പലമതിലകത്തുന്നോ(2)
പോന്നുവന്നു നീ പോന്നുവന്നു
പൂന്തിങ്കൾ കലയുറങ്ങണ പൂമുഖത്തുന്നോ

അസ്‌തമന കടപ്പുറത്തേക്കോ
അന്ധകാര തുറമുഖത്തേക്കോ(2)
പോവതെങ്ങോ നീ പോവതെങ്ങോ
ഭൂതങ്ങൾ പുകവലിക്കണ ബലിമുഖത്തേക്കോ

ശങ്കരധ്യാനപ്രകാരം

ശങ്കര ധ്യാന പ്രകാരം ഗ്രഹിയ്ക്ക നീ
തിങ്കൾ കലാഞ്ജിതം കോടീരബന്ധനം
ഗംഗാ ഭുജങ്കവും നെറ്റി തടം തന്നിൽ
അങ്കജൻ മാവിനെ ചുട്ടോരു നേത്രവും

ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാൻ
അമ്പലം ചുറ്റുന്ന നേരം
കയ്യിൽ പ്രസാദവും കണ്ണിൽ പ്രകാശവുമായ്‌
സുന്ദരീ നിന്നെ ഞാൻ കണ്ടൂ.. ആദ്യമായ്‌ കണ്ടൂ..

ഉം....... ഉം.......ഉം.....ഉം.....

ഓമൽ പ്രതീക്ഷകൾ ഓരോ കിനാവിനും
ഓഹരി വെയ്ക്കുന്ന പ്രായം
മാതള തേന്മലർ താരുണ്യ മൊട്ടുകൾ
മാറത്ത്‌ കൂമ്പുന്ന കാലം
ആവണി പൂന്തിങ്കളോമനിച്ചോ നിന്നെ
ആതിര പൂന്തെന്നലുമ്മവെച്ചോ

ശരത്പൂർണ്ണിമാ യാമിനിയിൽ

Title in English
Sarath Poornima Yaminiyil

ഉം..........ഉം...........ഉം.........ഉം....


ശരത് പൂർണ്ണിമാ യാമിനിയിൽ...ശാന്തമായ തടാകങ്ങളിൽ
ശശിബിംബം തെളിയും പോലൊരു
സർവ്വാംഗസുന്ദരീ ഒരുങ്ങി വന്നൂ
എൻ മനസ്സിലും എൻ മിഴിയിലും ഒരുനാൾ


ലാ...ല.. ലാ..‍ ലാ....


അകലെനിന്നാരോ മുരളിയിലൂതും
സ്വരമഴയിൽ ഞങ്ങൾ നനഞ്ഞു പോയി
മഞ്ഞണിഞ്ഞ രാവിൽ കുഞ്ഞു തെന്നൽ പോലെ
ആയിരം ആശകൾ ഊയലാടി


മിഴിയുടെ തൂവൽ ചിറകുകൾ വീശി
മൊഴിയുടെ ഹംസം പറന്നുയർന്നൂ
മൌനമെന്ന വാനിൽ മോഹമെന്ന മേഘം
മാരിയായ് മാനസം പീലി വീശി

സ്വയം‌പ്രഭേ സ്വർണ്ണപ്രഭേ

ഓ... ഓ.. ഓഹോ..ഓ...ഓഹോ..ഓ

സ്വയം പ്രഭേ സ്വർണ്ണ പ്രഭേ
നിന്റെ സ്വാഗത ഗോപുര വതിലിൽ ഞനെന്റെ
പദുകങ്ങൾ അഴിച്ചു വെച്ചു
പുഷ്പങ്ങൾ തുന്നിയ തൂവൽ ശയ്യയിൽ
ആരോമലേ എന്നെ അനയിക്കു നീ സ്വീകരിക്കു
(സ്വയം പ്രഭേ)

പുളിയിലക്കരയുള്ള പുടവയും ചൂടി
ശരപ്പൊളി മാലകൾ ചാർത്തി (2)
അകത്തമ്മ ആകുമെൻ അഭിരാമീ
അടുത്തിരിക്കാനൊരു മോഹം (2)
തമ്മിൽ പറയാത്ത കാര്യങ്ങൾ
കൊതി തീരെ പറയാനും മോഹം
വെറുതെ വെറുതെ ഒരു മോഹം
(സ്വയം പ്രഭേ)

അധരം മധുരം ഓമലാളെ

ആ...ആ...ആ...ആ....ആ...

അധരം മധുരം ഓമലാളെ
അതിലും മധുരം അനുരാഗം (അധരം)

മന്ദ പവനൻ ഒഴുകി വരുന്നു
മതി മുഖി നിൻ നിഴൽ പോലെ (മന്ദ)
കുളിരിനു കുളിരും ആലിംഗനമൊ (2)
ഹൃദയം നനയും മഴയൊ നീ (2) (അധരം)

പാതിരാവായ്‌ പ്രകൃതി ഉറങ്ങി
മണി നിലാവേ തിരി താഴ്തൂ (പാതിരാ)
ഇവളുടെ അഴകിൻ ആഴങ്ങളിൽ ഞാൻ (2)
ശ്രുതിയായ്‌ ലയമായ്‌ അലിഞ്ഞൊട്ടെ (2) (അധരം)