ഇനിയെന്നു കാണും ഞാൻ

Title in English
Iniyennu kaanum njaan

ഇനിയെന്നുകാണും ഞാൻ‍ ഇനിയെന്നു കാണും ഞാൻ
അതുമാത്രമാണെൻ വിചാരം കണ്ണാ…(2)
ആ നടയിലെത്തുവാൻ എന്തിത്രതാമസം
അതുമാത്രമാണെൻ വിഷാദം കണ്ണാ..(2) (ഇനിയെന്നുകാണും…)

പലനാളും നിന്മുന്നിൽ തൊഴുതുനിൽകുമ്പോൾ
പറയേണമെന്നുഞാൻ ഓര്‍ക്കും പലതും-
പറയേണമെന്നുഞാൻ ഓര്‍ക്കും…
കരുണാനിധേ…നിന്നെ കാണുന്ന മാത്രയിൽ
കരുതിയതെല്ലാം മറക്കും ഞാൻ കരുതിയതെല്ലാം മറക്കും (ഇനിയെന്നുകാണും…)

കണ്ണനാമുണ്ണിയെ നാളെയും കാണാം എന്നോര്‍ത്തു വേഗം മടങ്ങും
ഞാനെൻ‍ ഓര്‍മ്മയിൽ വീണു മയങ്ങും…
അന്നേരം നാളെ ഉണരുവാൻ വൈകുമോ-
എന്നോര്‍ത്തുവേഗം മടങ്ങും

Submitted by SreejithPD on Sun, 06/28/2009 - 20:08

മെല്ലെയൊന്നു പാടി നിന്നെ

മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തിയോമലേ
കണ്ണിലുള്ള കനവൂതാതെ നിൻ ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ വെൺ പാരിജാത മലരറിയാതെ

പൂമാനം കുടപിടിക്കും ഹൊയ്... ഈ പൂപ്പാട്ടിൻ വയൽ വരമ്പിൽ
കാറ്റോടെൻ കവിളുരുമ്മി ഹൊയ്... ഞാനാറ്റോരം നടന്നിരുന്നു
പകൽ മുല്ല മൊട്ടായ് നീയോ... വിരിഞ്ഞിരുന്നു
പുലർ വെയിൽ പൊന്നോ നിന്നെ പൊതിഞ്ഞിരുന്നു
താന നാ ന ന ന.... തന ന നാ ന...താന നാ ന ന..തന നാ ന
മാറിലുള്ള മറുകറിയാതെ ഈ... മനസിലുള്ള കിളിയറിയാതെ
( മെല്ലെയൊന്നു )

Submitted by SreejithPD on Sun, 06/28/2009 - 20:05

ഏഴിലം പാല പൂത്തു

Title in English
Ezhilam Pala Poothu

ഏഴിലം പാല പൂത്തു
പൂമരങ്ങള്‍ കുട പിടിച്ചു
വെള്ളിമലയില്‍ - വേളിമലയില്‍
ഏലേലം പാടി വരും
കുയിലിണകള്‍ കുരവയിട്ടു
വെള്ളിമലയില്‍ - വേളിമലയില്‍

പൊന്‍‌കിനാവിന്‍ പൂവനത്തില്‍
പാരിജാതം പൂത്തുലഞ്ഞു
എന്‍ മനസ്സിന്‍ മലനിരകള്‍
പൊന്നശോക മലരണിഞ്ഞു
ആകാശത്താമരപോല്‍
എന്‍ മടിയില്‍ വന്നു വീണു
ആത്മസഖി നീ - പ്രാണസഖി നീ

എന്നുമെന്നും ഒന്നു ചേരാന്‍
എന്‍ ഹൃദയം തപസ്സിരുന്നു
ഏകാന്ത സന്ധ്യകളില്‍
നിന്നെ ഓര്‍ത്തു ഞാന്‍ കരഞ്ഞു
കാണാന്‍ കൊതിച്ച നേരം
കവിത പോലെന്‍ മുന്നില്‍ വന്നു
ആത്മസഖി നീ പ്രാണസഖി നീ

Film/album
Submitted by SreejithPD on Sun, 06/28/2009 - 20:02

ഓർമ്മകളേ കൈവള ചാർത്തി വരൂ

ഓര്‍മ്മകളേ...
ഓര്‍മ്മകളേ കൈവളചാര്‍ത്തി
വരൂ വിമൂകമീ വേദി
ഏതോ ശോകാന്ത രാഗം
ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ (ഓര്‍മ്മകളേ...)

ചിലങ്കകള്‍ പാടുന്നു അരികിലാണോ
വിപഞ്ചിക പാടുന്നു അകലെയാണോ(ചിലങ്കള്‍..)
വിഷാദരാഗങ്ങളെന്‍ വിരുന്നുകാരായ്..(ഓര്‍മ്മകളേ

മധുപാത്രമെങ്ങോ ഞാന്‍ മറന്നുപോയി
മനസ്സിലെ ശാരിക പറന്നുപോയി(മധുപാത്ര...)
വിദൂരതീരങ്ങളേ അവളെക്കണ്ടോ(ഓര്‍മ്മകളേ...)

 
Submitted by SreejithPD on Sun, 06/28/2009 - 19:59

ഇടയകന്യകേ പോവുക നീ

Title in English
Idayakanyake

ഇടയകന്യകേ പോവുക നീ
ഈയനന്തമാം ജീവിത വീഥിയിൽ
ഇടറാതെ, കാലിടറാതെ.. (ഇടയകന്യകേ)

കണ്ണുകളാൽ ഉൾക്കണ്ണുകളാലേ
അന്വേഷിക്കൂ നീളേ(കണ്ണുകളാൽ...)
കണ്ടെത്തും നീ മനുഷ്യപുത്രനെ
ഇന്നല്ലെങ്കിൽ നാളെ... (ഇടയകന്യകേ)

കൈയിലുയർത്തിയ കുരിശും കൊണ്ടേ
കാൽവരി നിൽപ്പൂ ദൂരെ(കൈയിലുയർത്തിയ...)
നിന്നാത്മാവിൽ ഉയിർത്തെണീക്കും
കണ്ണീരൊപ്പും നാഥൻ (ഇടയകന്യകേ)

Submitted by SreejithPD on Sun, 06/28/2009 - 19:58

അറബിക്കടലൊരു മണവാളൻ

Title in English
Arabikkadaloru manavaalan

അറബിക്കടലൊരു മണവാളൻ
കരയോ നല്ലൊരു മണവാട്ടി
പണ്ടേ പണ്ടേ പായിലിരുന്നു
പകിടയുരുട്ടി കളിയല്ലോ 
(അറബിക്കടലൊരു... )

കടലല നല്ല കളിത്തോഴൻ
കാറ്റോ നല്ല കളിത്തോഴി (2)
കരയുടെ മടിയിൽ രാവും പകലും
കക്കപെറുക്കി കളിയല്ലോ (2)
(അറബിക്കടലൊരു... )

നീളെ പൊങ്ങും തിരമാല
നീലക്കടലിൻ നിറമാല (2)
കരയുടെ മാറിലിടുമ്പോഴേക്കും
മരതക മുത്തണി മലർമാല (2)

കാറ്റുചിക്കിയ തെളിമണലിൽ
കാലടിയാൽ നീ കഥയെഴുതി (2)
വായിക്കാൻ ഞാനണയും മുമ്പേ
വൻതിര വന്നതു മായ്ച്ചല്ലോ (2)

Submitted by SreejithPD on Sun, 06/28/2009 - 19:57

നിൻ പദങ്ങളിൽ നൃത്തമാടിടും

Title in English
Nin padangalil nruthamadidum

നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം
(മനുഷ്യനായാൽ കുറച്ചൊക്കെ നാണം വേണം)
നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം
നീയൊരു മലർവാടി - മധുമലർ മൊട്ടുകൾ പോരാടി മിഴികളാടി
(ഛേ ഒന്നു വെറുതേയിരിക്കൂന്ന്) 
നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം

തളരുന്നോ നീ - വിളറുന്നോ നീ നാണത്തിനാലേ വാടുന്നു നീ 
തളരുന്നോ നീ വിളറുന്നോ നീ നാണത്തിനാലേ വാടുന്നു നീ 
തളരല്ലേ - വിളറല്ലേ - മധുരനൊമ്പരം തന്ന താരകേ നീ
(ഞാൻ കാണിച്ചു തരാം..) 
നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം

Submitted by SreejithPD on Sun, 06/28/2009 - 19:53

പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ

Title in English
pinneyuminakkuyil pinangiyallo

പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ 
ഇന്നെന്താണിന്നെന്താണുറക്കമില്ലേ ഉറക്കമില്ലേ
പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ 
ഇന്നെന്താണിന്നെന്താണുറക്കമില്ലേ ഉറക്കമില്ലേ

കഥയൊന്നു ചൊല്ലുവാൻ ബാക്കിയില്ലേ
ശ്ശ്‌---മെല്ലെ - ഇനി മെല്ലെ 
ഈ കളിയും ചിരിയും കളിത്തോഴിമാർ 
കേൾക്കില്ലേ - ഇല്ലേ 

നാളെയവർ കൈകൊട്ടി കളിയാക്കില്ലേ 
നാളെയവർ കൈകൊട്ടി കളിയാക്കില്ലേ 
ഇതു പതിവല്ലേ - മധു വിധുവല്ലേ 
ഈ മണിയറയിൽ തള്ളിയതവരെല്ലാമല്ലേ - അല്ലേ 
പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ 
ഇന്നെന്താണിന്നെന്താണുറക്കമില്ലേ ഉറക്കമില്ലേ

Film/album
Year
1969
Lyrics Genre
Submitted by SreejithPD on Sun, 06/28/2009 - 19:51

ആരോ വിരൽ നീട്ടി (F)

Title in English
Aaro viralneetti (F)

ആരോ വിരൽ നീട്ടി മന‍സിൻ മൺവീണയിൽ...
ഏതോ മിഴി നീരിൻ ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടേ ഇടറും മനമോടേ
വിട വാങ്ങുന്ന സന്ധ്യേ
വിരഹാർദ്രയായ സന്ധ്യേ
ഇന്നാരോ വിരൽ നീട്ടി മനസിൻ മൺവീണയിൽ...(ആരോ…)

വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വർണ്ണ രാജി മീട്ടും വസന്തം വർഷ ശോകമായി
നിന്റെയാർദ്ര ഹൃദയം തൂവൽ ചില്ലൊടിഞ്ഞ പടമായ്(2)
ഇരുളിൽ പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവൽക്കിളിയായ് നീ
(ആരോ...)

Submitted by SreejithPD on Sun, 06/28/2009 - 19:47

തളിർ വെറ്റിലയുണ്ടോ

Title in English
Thalirvettilayundo

തളിർ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാൻ
കറുകവയൽ കുരുവീ, മുറിവാലൻ കുരുവീ
കതിരാടും വയലിൻ ചെറുകാവൽക്കാരീ (തളിർ വെറ്റില)

നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ
ഒരു കഥ നിറയുകയായ്
ഒരുപിടി അവിലിൻ കഥപോലിവളുടെ
പരിണയ കഥ പറഞ്ഞു
പറയാതറിഞ്ഞവർ പരിഭവം പറഞ്ഞു (കറുകവയൽ)

പുതുപുലരൊളി നിൻ തിരു നെറ്റിയ്ക്കൊരു
തൊടു കുറി അണിയിയ്ക്കും
ഇളമൺ തളിരിൻ നറുപുഞ്ചിരിയിൽ
കതിർമണ്ഡപമൊരുങ്ങും
അവനെന്റെ പ്രാണനിൽ പരിമളം നിറയ്ക്കും (കറുകവയൽ)

Film/album
Submitted by SreejithPD on Sun, 06/28/2009 - 19:46