എലിക്കൂട്ടം പൊറുക്കുന്ന

Title in English
Elikoottam porukkunna

എലിക്കൂട്ടം പൊറുക്കുന്ന പഴം തട്ടും
പുറത്തെങ്ങാണ്ടൊരുദിനംഒരുദിനം ഒരുദിനം
മണം പറ്റി പതം പമ്മി തരം നോക്കി
കരിങ്കണ്ടൻ വരികയായ് വരികയായ് വരികയായ് (എലിക്കൂട്ടം…)

മുറിക്കാതൻ കുറുവാലൻ തടിമാടൻ എലികളേ…
പിടികൂടി പതിവായി രുചിനോക്കി കറുമുറേ..(മുറിക്കാതൻ..)
എലികളെല്ലാം പലയിടങ്ങളിൽ ഒളിവിലായി തുരുതുരേ (2)
പുതിയകണ്ടനെയെതിരിടാനൊരു വഴിയൊരുക്കീ ശടശടേ..(2) (എലിക്കൂട്ടം…)

ഗാനശാഖ
Submitted by SreejithPD on Sun, 06/28/2009 - 19:03

കരയൂ നീ കരയൂ

Title in English
Karayoo nee karayoo

കരയൂ നീ കരയൂ
കരയൂ നീ കരയൂ
കരയുന്ന കുഞ്ഞിനേ പാലുകിട്ടൂ
നൊന്തുരുകുന്ന നെഞ്ചിനേ നീതികിട്ടൂ
കരയുന്ന കുഞ്ഞിനേ പാലുകിട്ടൂ
നൊന്തുരുകുന്ന നെഞ്ചിനേ നീതികിട്ടൂ
കരയൂ നീ കരയൂ

സീതയും ഊര്‍മ്മിളയും ജനിച്ചകാലം മുതല്‍
ശപിക്കപ്പെട്ടവരല്ലോ - സ്ത്രീകള്
ശപിക്കപ്പെട്ടവരല്ലോ
എത്രയോ രേണുകമാര്‍ അഹല്യമാര്‍
എത്ര ശകുന്തളമാര്‍
നിത്യഗദ്ഗദങ്ങളായി ഭൂമിയിലെ
ദുഃഖസ്മരണകളായി
കരയൂ നീ കരയൂ

തമ്പ്രാൻ തൊടുത്തത് മലരമ്പ്

Title in English
thambraan thoduthathu

തമ്പ്രാൻ തൊടുത്തത് മലരമ്പ്
തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
ദാഹിച്ച് മോഹിച്ച് തപസിരുന്ന്
തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
(തമ്പ്രാൻ...)

ചങ്ങലക്കിലുക്കം കേക്കുമ്പോ
ചങ്കിനകത്തൊരു പെടപെടപ്പ്
മനയ്ക്കലെ പാപ്പാനെ കാണുമ്പോ
പെണ്ണിൻറെ കവിളത്ത് തുടുതുടുപ്പ്
തന്താനതാന തനതാന തനതാനാ നാ 
അഹോയ് അഹോയ് അഹോഓഓ..
(തമ്പ്രാൻ...)

കരയില് പിടിച്ചിട്ട മീൻ പോലെ
കടക്കണ്ണ് തുടിക്കണതെന്താണ്
കാവിലെ പൂരം കാണാനോ
കരളിലെ തേവരെ പൂണാനോ
തന്താനതാന തനതാന തനതാനാ നാ 
അഹോയ് അഹോയ് അഹോഓഓ..
(തമ്പ്രാൻ...)

Submitted by SreejithPD on Sun, 06/28/2009 - 18:59

പാരിജാതം തിരുമിഴി തുറന്നൂ

Title in English
Parijatham thirumizhi thurannu

പാരിജാതം തിരുമിഴി തുറന്നു
പവിഴമുന്തിരി പൂത്തു വിടർന്നു
നീലോൽപലമിഴി നീലോൽപലമിഴി
നീമാത്രമെന്തിനുറങ്ങി

മൂടൽ മഞ്ഞ് മുലക്കച്ചകെട്ടിയ
മുത്തണിക്കുന്നിൻ താഴ്വരയിൽ
നിത്യകാമുകീ...
നിത്യകാമുകി നിൽപ്പൂ ഞാനീ
നിശാനികുഞ്ജത്തിന്നരികിൽ
എഴുന്നേൽക്കൂ സഖീ എഴുന്നേക്കൂ
ഏകാന്ത ജാലകം തുറക്കൂ
(പാരിജാതം...)

നിൻറെ സ്വപ്നമദാലസനിദ്രയിൽ
നിന്നെയുണർത്തും ഗാനവുമായ്
വിശ്വമോഹിനീ... 
വിശ്വമോഹിനി നിൽപ്പൂ ഞാനീ
വികാര സരസ്സിൻ കരയിൽ
എഴുന്നേൽക്കൂ സഖീ എഴുന്നേൽക്കൂ
ഏകാന്ത ജാലകം തുറക്കൂ
(പാരിജാതം...)

Submitted by SreejithPD on Sun, 06/28/2009 - 18:58

കോടമഞ്ഞിൻ താഴ്വരയിൽ

Title in English
Kodamanjin

കോടമഞ്ഞിൻ ഓഹോ ....താഴ്വരയിൽ ഓഹോ...
രാക്കടമ്പ് പൂക്കുമ്പോൾ ലാ...ലാ...
മഞ്ഞണിഞ്ഞ ഓഹോ മുത്തുതൊട്ട് ഓഹോ
രാത്രി മുല്ല പൂക്കുമ്പോൾ ലാല ലാല
പ്രണയനിലാ കിളിവാതിൽ
പാതിതുറന്നതാരാണ്
ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്...(കോടമഞ്ഞിൽ)

ആദ്യസമാഗമമായ് യാമിനി വ്രീളാവതിയായി
തെന്നൽ തഴുകുന്നപോൽ തളരും താമരമലരായ് നീ
തുടുതുടെ തുടിക്കും പൂങ്കവിൾ മദനൻറെ മലർക്കുടമായ്...
അതുവരെ നനയാ കുളിർമഴയിൽ നാമന്നു നനഞ്ഞുലഞ്ഞു...
പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ്
ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്...
(കോടമഞ്ഞിൻ താഴ്വരയിൽ)

Submitted by SreejithPD on Sun, 06/28/2009 - 18:56

നൃത്തമാടൂ കൃഷ്ണാ

ഗജാനനം ഭൂതഗണാദി സേവിതം
കപിധ്വജം ഭുഭലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം

നൃത്തമാടൂ കൃഷ്ണാ നടനമാടൂ കണ്ണാ
വെണ്ണതരാം ഗോപാലാ
മുകുന്ദാ വെണ്ണതരാം ഗോപാലാ..(നൃത്തമാടൂ)
നൃത്തം ഞാനെങ്ങിനെ ആടും സഖികളേ (2)
ദേഹം തളരുന്നു നോവുന്നു കാലുകൾ ...(നൃത്തമാടൂ...)

വെണ്ണയെനിക്കിഹഃ ആദ്യമായ് നൽകേണം (2)
തന്നീടൂകവെണ്ണവേഗം സഖികളേ...(2)(നൃത്തമാടൂ...)

വെണ്ണതീന്നീലഹഃ ക്ഷീണമെല്ലാം തീര്‍ന്നു..(2)
പാടൂ സഖികളേ നൃത്തം ഞാൻ വയ്കുന്നൂ...(2) (നൃത്തമാടൂ...)

Submitted by SreejithPD on Sun, 06/28/2009 - 18:53

ബന്ധുവാര് ശത്രുവാര്

ബന്ധുവാര് ശത്രുവാര്
ബന്ധനത്തിന് നോവറിയും കിളിമകളേ പറയൂ (ബന്ധുവാര്…)
അരങ്ങത്ത് ബന്ധുക്കള് അവര് അണിയറയില് ശത്രുക്കള് (2) (ബന്ധുവാര്…)

മനസ്സിന്റെ കണ്ണാടി മുഖമെന്ന് പഴമൊഴി
മനസ്സിനെ മറയ്ക്കുന്നു മുഖമെന്ന് പുതുമൊഴി (മനസ്സിന്റെ..)
പുറമേ പുഞ്ചിരിയുടെ പൂമാലകള് എരിയുന്നൂ..(2)
അകലേ കുടിപ്പകയുടെ തീ ജ്വാലകള് എരിയുന്നൂ
ഇവിടെ അച്ഛനാര് മകനാര് കിളിമകളേ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്…(2) (ബന്ധുവാര്…)

Submitted by SreejithPD on Sun, 06/28/2009 - 18:52

രാഗങ്ങളേ മോഹങ്ങളേ

Title in English
Ragangale Mohangale

ഉം... ഉം... 
രാഗങ്ങളെ... (2)
മോഹങ്ങളെ (2)

ആ.. ആ.. ആ
രാഗങ്ങളെ മോഹങ്ങളെ
രാഗങ്ങളെ മോഹങ്ങളെ
പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളെ 
പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളെ ആ.. ആ.. ആ..
രാഗങ്ങളെ മോഹങ്ങളെ..

പാടും പാട്ടിന്‍ രാഗം 
എന്‍റെ മോഹം തീര്‍ക്കും നാദം (പാടും..)
ഉണരൂ പൂങ്കുളിരില്‍ തേനുറവില്‍ വാരൊളിയില്‍ (2)
നീയെന്‍റെ സംഗീത ധാരയല്ലേ ആ.. ആ..
(രാഗങ്ങളെ..)

Submitted by SreejithPD on Sun, 06/28/2009 - 18:50