സ്വന്തമെന്ന പദത്തിനെന്തർത്ഥം

സ്വന്തമെന്ന പദത്തിനെന്തർത്ഥം..
ബന്ധമെന്ന പദത്തിനെന്തർത്ഥം..
ബന്ധങ്ങൾ.. സ്വപ്നങ്ങൾ.. ജലരേഖകൾ..
സ്വന്തമെന്ന പദത്തിനെന്തർത്ഥം..

പുണരാനടുക്കുമ്പോൾ പുറന്തള്ളും തീരവും
തിരയുടെ സ്വന്തമെന്നോ.. (പുണരാ...)
മാറോടമർത്തുമ്പോൾ പിടഞ്ഞോടും മേഘങ്ങൾ
മാനത്തിൻ സ്വന്തമെന്നോ..
പൂവിനു വണ്ടു സ്വന്തമോ
കാടിനു കാറ്റു സ്വന്തമോ
എനിയ്ക്കു നീ സ്വന്തമോ..ഓമനേ
നിനക്കു ഞാൻ സ്വന്തമോ.. (സ്വന്തമെന്ന )

Submitted by SreejithPD on Sun, 06/28/2009 - 19:45

സുമംഗലീ നീയോർമ്മിക്കുമോ

Title in English
Sumangali Nee

സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്ഗദമായ് മനസ്സിലലിയും
ഒരു പ്രേമകഥയിലെ ദുഃഖഗാനം
സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം

പിരിഞ്ഞുപോകും നിനക്കിനിയിക്കഥ 
മറക്കുവാനേ കഴിയൂ (2)
നിറഞ്ഞമാറിലെ ആദ്യനഖക്ഷതം
മറയ്ക്കുവാനേ കഴിയൂ - കൂന്തലാല്‍
മറയ്ക്കുവാനേ കഴിയൂ
സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം

കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും
കൂടുകെട്ടും ഹൃദയം (2)
വിരിഞ്ഞപൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം - എപ്പോഴും
വിരുന്നൊരുക്കും ഹൃദയം

Submitted by SreejithPD on Sun, 06/28/2009 - 19:43

കാർമുകിൽ‌വർണ്ണന്റെ ചുണ്ടിൽ

Title in English
Kaarmukil

കാര്‍മുകില്‍വര്‍ണ്ണന്റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ
പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍ …

ഞാനെന്‍ മിഴിനാളമണയാതെരിച്ചും
നീറും നെഞ്ചകം അകിലായ് പുകച്ചും..
വാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും
നിന്നെ തേടി നടന്നു തളര്‍ന്നു കൃഷ്ണാ
നീയെന്‍ നൊമ്പരമറിയുമോ ശ്യാമവര്‍ണ്ണാ
(കാര്‍മുകില്‍ )

Film/album
Submitted by SreejithPD on Sun, 06/28/2009 - 19:42

മൗലിയിൽ മയിൽപ്പീലി ചാർത്തി

Title in English
Mouliyil

മൌലിയിൽ മയിൽപ്പീലി ചാർത്തി
മഞ്ഞപട്ടാം ബരം ചാർത്തി…
ഗുരുവായുരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം…
നെഞ്ചിൽ ഗോരോചനക്കുറി കണികാണണം
നന്ദനന്ദനം ..ഭജേ… നന്ദ നന്ദനം
ഭജേ…നന്ദനന്ദനം…ഭജേ…നന്ദനന്ദനം…(മൌലിയിൽ…)

കഞ്ജവിലോചനൻ കണ്ണന്റെ കണ്ണിലെ...
അഞ്ജന നീലിമ കണികാണണം(കഞ്ജ…)
ഉണ്ണിക്കൈരണ്ടിലും പുണ്യം തുളുമ്പുന്ന(2)
വെണ്ണക്കുടങ്ങളും കണികാണണം
നിന്റെ പൊന്നോടക്കുഴല് കണികാണണം
നന്ദനന്ദനം ..ഭജേ… നന്ദ നന്ദനം
ഭജേ…നന്ദനന്ദനം…ഭജേ…നന്ദനന്ദനം…(മൌലിയിൽ…)

Film/album
Submitted by SreejithPD on Sun, 06/28/2009 - 19:40

കളഭം തരാം

Title in English
kalabham tharaam

ആ..ആ..ആ..
കളഭം തരാം ഭഗവാനെൻ മനസ്സും തരാം

കളഭം തരാം ഭഗവാനെൻ മനസ്സും തരാം (2)
മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം
ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം (കളഭം തരാം )

പകൽ വെയിൽ ചായും നേരം പരൽ കണ്ണു നട്ടെൻ മുന്നിൽ
പടിപ്പുരക്കോണിൽ കാത്തിരിയ്ക്കും (പകൽ )
മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ (2)
പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം ( കളഭം തരാം )

Submitted by SreejithPD on Sun, 06/28/2009 - 19:39

ഗംഗേ

ഗംഗേ......തുടിയിൽ ഉണരും ത്രിപുട കേട്ടു
തുയിലുണർന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
മന്ത്ര തീർത്ഥമൊഴുകിയ പുലരിയിൽ
അനുരാഗമാർന്ന ശിവ ശൈല
ശൃംഗ മുടി നേടി വന്ന പുരുഷാർത്ഥ
സാര ശിവ ഗംഗേ
തുടിയിൽ ഉണരും ത്രിപുട കേട്ടു
തുയിലുണർന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
ഗംഗേ... ഗംഗേ... ഗംഗേ...ഗംഗേ...(ഗംഗേ...)

Submitted by SreejithPD on Sun, 06/28/2009 - 19:38

പാൽനിലാവിനും

പാൽ‌നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല

മണ്ണിനു മരങ്ങൾ ഭാരം മരത്തിൻ ചില്ലകൾ ഭാരം
ചില്ലയിൽ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികൾ
പക്ഷിക്കു ചിറകു ഭാരം ചിറകിൽ തൂവലും ഭാരം
തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങൾ

(പാൽനിലാവിനും ഒരു നൊമ്പരം)

മാനം നീളെ താരങ്ങൾ
ചിമ്മി ചിമ്മിക്കത്തുമ്പോൾ
ഇരുട്ടിലെത്തെമ്മാടിക്കൂട്ടിൽ
തുടിക്കുമീ തപ്പും താളങ്ങൾ

Submitted by SreejithPD on Sun, 06/28/2009 - 19:29

കോഴിക്കോട് അബ്ദുൾഖാദർ

Submitted by SreejithPD on Sun, 06/28/2009 - 19:27
കോഴിക്കോട് അബ്ദുൾ ഖാദർ-ഗായകൻ
Alias
ലെസ്‌ലി ആൻഡ്രൂസ്
Lesli Andrews
Name in English
Kozhikkodu Abdul Khader

ലളിതസംഗീതസ്നേഹികൾക്ക് ഏറെ പ്രിയങ്കരനായിരുന്ന അബ്ദുൾ ഖാദറിന്റെ ജനനം 1915ൽ ഒരു കൃസ്ത്യൻ കുടുംബത്തിലായിരുന്നു.ആദ്യ നാമധേയം ലെസ്ലി ആൻഡ്രൂസ് എന്നായിരുന്നു. പിതാവ് ജെ എസ് ആൻഡ്രൂസ്.പ്രസിദ്ധ സംവിധായകനായിരുന്നു എ.വിൻസന്റിന്റെ ബന്ധു കൂടിയായ ലെസ്ലി പള്ളിയിലെ ക്വയറിലാണ് പാട്ടുകൾക്ക് തുടക്കം കുറിച്ചത്. ഖവാലി-ഗസൽ മേഖലകളിൽ പിന്നീട് പരിശീലനം നേടി. ഇടതു പക്ഷ ചിന്താഗതിക്കാരനായിരുന്ന ലെസ്ലി വിദേശ പര്യടനത്തിനു ശേഷം തിരിച്ചെത്തിയത് മുസ്ലീം മതവിശ്വാസിയായിട്ടായിരുന്നു. അബ്ദുൾ ഖാദർ എന്ന പേരു സ്വീകരിച്ച അദ്ദേഹം അച്ചുമ്മയെ വിവാഹം കഴിച്ചു. ഗായകനായ അജ്മൽ ബാബു ഉൾപ്പടെ ആറു മക്കൾ . രണ്ടാമത് വിവാഹം കഴിച്ചത് അഭിനേത്രിയായിരുന്ന ശാന്താദേവിയെ ആണ്. അതിൽ രണ്ട് കുട്ടികൾ. ഗായകനും നടനുമായിരുന്ന സത്യജിത്ത് ശാന്താദേവിയിലുണ്ടായ മകനായിരുന്നു. അകാലത്തിൽ സത്യജിത്ത് മരണമടഞ്ഞിരുന്നു.

അവലംബം :- "മലയാള ചലച്ചിത്രസംഗീതം 50 വർഷം" എന്ന പുസ്തകം

തങ്കക്കിനാക്കൾ ഹൃദയേ വീശും

Title in English
Thankakkinaakkal

 

തങ്കക്കിനാക്കള്‍ ഹൃദയേ വീശും
വനാന്തചന്ദ്രികയാരോ നീ
തങ്കക്കിനാക്കള്‍ ഹൃദയേ വീശും
വനാന്തചന്ദ്രികയാരോ നീ
സങ്കല്‍പമാകേ പുളകം പൂശും
വസന്തസുമമേയാരോ നീ
സങ്കല്‍പമാകേ പുളകം പൂശും
വസന്തസുമമേയാരോ നീ

മധുരിത ജീവിത വാനില്‍ തെളിയും
മായാത്ത മഴവില്‍ പോലെ
മധുരിത ജീവിത വാനില്‍ തെളിയും
മായാത്ത മഴവില്‍ പോലെ
മമ മനമരുളും വൃന്ദാവനമിതില്‍
വരൂ പ്രേമരാധേ..  നീ വരൂ പ്രേമരാധേ
(തങ്കക്കിനാക്കള്‍.. )

Film/album
Submitted by SreejithPD on Sun, 06/28/2009 - 19:26

യക്ഷഗാനം മുഴങ്ങി

Title in English
Yakshagaanam Muzhangi

യക്ഷഗാനം മുഴങ്ങി യവനികയും നീങ്ങി
നിമിഷങ്ങളേതൊ ലഹരിയിൽ മുങ്ങി
നിഴലാട്ടം തുടങ്ങി (യക്ഷഗാനം..)

കാലം ചരടു വലിക്കുന്നു
കളിപ്പാവകൾ നമ്മൾ ആടുന്നു
ചിരിക്കാൻ പറയുമ്പോൾ ചിരിക്കുന്നു നമ്മൾ
കരയാൻ പറയുമ്പോൾ കരയുന്നു
പാവങ്ങൾ - നിഴലുകൾ (യക്ഷഗാനം...)

പാട്ടുകൾ പാടുന്നു - നമ്മളെ
മാറ്റൊലി കളിയാക്കുന്നു
സത്യത്തിൻ മുഖമാരോ
സ്ഫടികപാത്രം കൊണ്ട് മറയ്ക്കുന്നു
പാവങ്ങൾ- നിഴലുകൾ (യക്ഷഗാനം..)

Submitted by SreejithPD on Sun, 06/28/2009 - 19:24