ഒതുക്കുകല്ലിനരികിൽ

ഒതുക്കു കല്ലിന്നരികിൽ വരിയ്ക്ക മാവിൻ നിഴലിൽ
ഓർമ്മകൾ പൂവിടും ഇളം തളിർ പുൽ പരപ്പിൽ
ഓമനെ നിന്നെ ഞാൻ കാത്തിരുന്നു.. (ഓമനെ.)

(ഒതുക്കു..)

കാൽശരങ്ങൾ കിലുങ്ങാതെ
കണ്മണി നീ വന്നൊളിച്ചു നിന്നു(കാൽ..)
വെണ്മുകിൽ തുണ്ടിൽ മുഖം തുടച്ചു
നിന്നെ വിണ്ണിലെ തിങ്കൾ നോക്കി നിന്നു.. (വെൺ..)

(ഒതുക്കു..)

കൈ വളകൾ ചിരിക്കാതെ
പൂവിരലാലെൻ കണ്ണു പൊത്തി (കൈ വള...)
മുന്തിരി പാത്രം ചുണ്ടിലുടഞ്ഞു
നിന്റെ കണ്ണിലും നാണം തുളുമ്പി നിന്നു.. (മുന്തിരി..)

(ഒതുക്കു....)

ഒന്നിനി ശ്രുതി താഴ്ത്തി

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
ഒന്നിനി തിരി താഴ്ത്തൂ ശാരദ നിലാവെ ഈ
കണ്ണിലെ കിനാവുകൾ കെടുത്തരുതേ..
കണ്ണിലെ കിനാവുകൾ കെടുത്തരുതേ..

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..

ഗാനശാഖ

സിന്ധുവിൽ നീരാടി ഈറനായി

ഉം.. ഉം.. ഉം.. ഉം..

സിന്ധുവിൽ നീരാടി ഈറനായി
അമ്പലമുറ്റത്ത്‌ വന്നു നിൽക്കും
സുന്ദരീ നീ എന്തിനായീ
കണ്ണയയ്ക്കുന്നീ ആൽമരച്ചോട്ടിൽ

ഞാനെൻ പൊന്നോട കുഴലിലൂതും
രാഗങ്ങൾ നിൻ ജീവ മോഹങ്ങളോ
താളമായ്‌... പ്രേമാര്‍ദ്ര ലോലയായ് തീരാനോ
ആരോമഹര്‍ഷം ചൂടാനോ
ആലിംഗനത്തിൽ പൊതിയാനോ

താരണി കൂന്തലിൽ ആരണിപ്പൂ...
ചൂടിയ്ക്കുവാനില്ല താരുണ്യമേ
ഗാനമായ്‌... ആ പാദ മാധുരീ പകരാം ഞാൻ
ആസ്വാദ്യമേദ്യം പങ്ക്‌ വെയ്ക്കാം
ആ രാഗതീര്‍ത്ഥം പകര്‍ന്നുതരാം

ഉം.. ഉം.. ഉം.. ഉം..

ഗാനശാഖ

മലയാളഭാഷ തൻ

Title in English
Malayalabhashathan

മലയാളഭാഷ തൻ മാദക ഭംഗി നിൻ
മലർ മന്ദഹാസമായ് വിരിയുന്നു
കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി നിൻ
പുളിയിലക്കര മുണ്ടിൽ തെളിയുന്നു
(മലയാള)

കളമൊഴി നീ പൊട്ടിച്ചിരിയ്ക്കുന്ന നേരത്ത്
കൈകൊട്ടിക്കളിത്താളം മുഴങ്ങുന്നു (കള..)
പരിഭവം പറഞ്ഞു നീ പിണങ്ങുമ്പോൾ കുരുവിതൻ
പളുങ്കണിയൊച്ച ഞാൻ കേൾക്കുന്നു.. കേൾക്കുന്നൂ‍....
(മലയാള)

മയില്പീലിക്കണ്ണുകളിൽ മാരന്റെ ശരങ്ങളിൽ
മായത്തിൻ മായാനിറം മലരുന്നു (മയിൽ..)
അരയന്നപ്പിടപോൽ നീ ഒഴുകുമ്പോളഷ്ടപദി
മധുരവർണ്ണന നെഞ്ചിൽ നിറയുന്നു.. നിറയുന്നൂ‍..
(മലയാള)

ഏകാന്തതേ നീയും അനുരാഗിയാണോ

ഏകാന്തതേ നീയും അനുരാഗിയാണോ…
രാവാഗ്നിയാണോ ചൊരിയും തുഷാരം…
വിചിത്രം മോഹമേ…വിശാലം നിൻ വീഥി… ( ഏകാന്തതേ…)

പൂങ്കാറ്റേ കവിതയിത് കേൾക്കാമോ
പോയ് നീയാ ചെവിയിലിതുമൂളാമോ…
രാഗാദ്ര ഗാനങ്ങൾ പെയ്യാൻ വരാമോ
സ്വർഗ്ഗീയസ്വപ്നങ്ങൾ നെയ്യാൻ വരാമോ
ഇന്നെന്റെ മൌനം മൊഴി നൂറായ് വാചാലം .. ( ഏകാന്തതേ…)

താന്താരം അഴകിനൊരു കേദാരം
വാഴ്വെന്നും ഇവിടെയൊരു കൽഹാരം
റ്ര്തുഭേദമില്ലാതെ എന്നും വസന്തം
ദിനരാത്രമില്ലാതെ ശാന്തം ഹൃദന്തം

Submitted by SreejithPD on Sun, 06/28/2009 - 20:17

സ്വപ്നസാനുവിൽ മേയാനെത്തിയ

ആ...ആ‍ാ...ആ‍ാ‍ാ‍ാ‍ാ‍ാ..ആ‍ാ...ആ.അ...
സ്വപ്നസാനുവിൽ മേയാനെത്തിയ
സ്വര്‍ണ്ണമാനേ മാനേ…
നെഞ്ചിൽ നീളും മോഹങ്ങല്
നാമ്പണിഞ്ഞതറിഞ്ഞില്ലേ… (സ്വപ്ന….സാനു)

അത്തം വന്നെത്തി..പൂമുറ്റത്തൊരു..
പുത്തൻ പൂവിട്ടു നിലുക്കുമ്പോൾ…
ന്രത്തമാടിയെൻ അന്തരംഗത്തിൽ
ചിത്തിരക്കിളിപാടുമ്പോൽ… (സ്വപ്ന….സാനു)

ചിങ്ങം വന്നെത്തി മാവേലിക്കൊരു…
ചിന്തുപാടി ലസിക്കുമ്പോൽ…
ചാമരം വീശി പൊൻപുലരികൽ..
ചാതകം പാടിയെത്തുന്നു…

ഗാനശാഖ
Submitted by SreejithPD on Sun, 06/28/2009 - 20:15

കാലത്തിന്റെ കടംകഥയിലെ

കാലത്തിന്റെ കടംങ്കഥയിലെ പാണൻ ചോദിച്ചൂ
വെറ്റില കെട്ടിലും ചൂടു പാളയും നാടൻ പാട്ടുമായ്
അത്തം ചിത്തിര ചോതിപ്പാടം കൊയ്തുവരുന്നവരേ…
പൂവിളിയുണ്ടോ…പൂക്കൾമുണ്ടോ… അത്തപ്പൂക്കളമുണ്ടോ
ഇന്നത്തപ്പൂക്കളമുണ്ടോ… (കാലത്തിന്റെ ..)

വെള്ളിപ്പറയിൽ നൂറ് നൂറ് മേനി അളന്നോരേ…
പള്ളിയറയിൽ ഉച്ചയ്ക്കുറങ്ങും തമ്പ്രാക്കന്മാരേ…
നിങ്ങടെ നാട്ടിലെ ചിങ്ങപ്പൂവിൻ കണ്ണീരോ…
കണ്ണാരം പൊത്തിക്കളിക്കാതെ കാവിലൊളിച്ചുകളിക്കാതെ..
എങ്ങോ പോകുന്ന കണ്ണാം തുമ്പികളെന്തേ തേങ്ങുന്നൂ
എന്തേ തേങ്ങുന്നൂ…. (കാലത്തിന്റെ ..)

Submitted by SreejithPD on Sun, 06/28/2009 - 20:14

ഉത്രാടപ്പൂനിലാവേ വാ

ഉത്രാടപ്പൂനിലാവേ വാ… ഉത്രാടപ്പൂനിലാവേ വാ…
മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ..വാ..വാ‍…(ഉത്രാടപ്പൂനിലാവേ വാ..)

കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍
കൊണ്ടുവന്ന മുത്താരങ്ങള്‍
മണിച്ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ…
പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്ന പൂവനങ്ങള്‍
പുതയ്കും പൊന്നാടയായ് നീ വാ വാ വാ…(ഉത്രാടപ്പൂനിലാവേ വാ..)

ഗാനശാഖ
Submitted by SreejithPD on Sun, 06/28/2009 - 20:13