തൽക്കാലദുനിയാവ്

തൽകാലദുനിയാവ് കണ്ടു നീ മയങ്ങാതെ
എപ്പോഴും മരണം നിൻ കൂടെയുണ്ട് മറക്കാതെ...(തൽകാല..)
തെറ്റുന്ന കണക്കിന്റെ പുസ്തകം നിൻ മനസ്സ്
തെറ്റാത്ത കണക്ക് തേടും ജല്ല ജലാലിൻ അരുളാ‍ൽ ..(തൽക്കാല..)

നിത്യവും കൂട്ടലെത്ര കിഴിക്കലെത്ര നീ നടത്തി
കറുപ്പ് നീ വെളുപ്പാക്കി വെളുപ്പു പിന്നെ കറുപ്പാക്കി...(നിത്യവും...)
നീ ചേർത്ത കനകമെല്ലാം നിന്‍ കബറിൽ കടന്നിടുമോ...(2)
മൂന്ന് തുണ്ടം തുണിപൊതിയും മണ്ണ് മാത്രം നിന്റെ ദേഹം..(തൽക്കാല...)

പച്ചയാം മരത്തിൽ പോലും തീ നിറക്കും അള്ളാഹു
പാഴ് മരുഭൂമിയിലും പൂ വിടർത്തും അള്ളാഹു...(പച്ചയാം..)

Submitted by SreejithPD on Sun, 06/28/2009 - 19:23

മറന്നുവോ പൂമകളേ

Title in English
Marannuvo poomakale

മറന്നുവോ പൂമകളെ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു - വെറുതെ (മറന്നുവോ)

മാവില്‍ നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞു
പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞു...
തൊടിയിലെ തുമ്പയെ കുടിക്കുന്ന തുമ്പിയെ
പിടിക്കുന്ന കൗതുകമായി ഞാന്‍ -
അന്നും നിന്നെ കൊതിച്ചിരുന്നു (മറന്നുവോ)

Submitted by SreejithPD on Sun, 06/28/2009 - 19:20

കാറ്റടിച്ചൂ കൊടുങ്കാറ്റടിച്ചൂ

Title in English
kattadichu kodum kattadichu

കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു
കായലിലെ വിളക്കുമരം കണ്ണടച്ചു
സ്വർഗ്ഗവും നരകവും കാലമാം കടലി-
നക്കരെയോ ഇക്കരെയോ...(കാറ്റടിച്ചൂ...)

മനുഷ്യനെ സൃഷ്‌ടിച്ചതീശ്വരനാണെങ്കിൽ
ഈശ്വരനോടൊരു ചോദ്യം
കണ്ണുനീർ കടലിലെ കണ്മണി ദ്വീപിതു
ഞങ്ങൾക്കെന്തിനു തന്നു പണ്ടു നീ
ഞങ്ങൾക്കെന്തിനു തന്നു ....(കാറ്റടിച്ചൂ...)

മനുഷ്യനെ തീർത്തതു ചെകുത്താനാണെങ്കിൽ
ചെകുത്താനോടൊരു ചോദ്യം
സ്വർഗത്തിൽ വന്നൊരു കനിനീട്ടി ഞങ്ങളെ
ദുഖകടലിലെറിഞ്ഞു- എന്തിനീ
ദുഖകടലിലെറിഞ്ഞു....(കാറ്റടിച്ചൂ...)

Submitted by SreejithPD on Sun, 06/28/2009 - 19:13

തൊഴുതിട്ടും തൊഴുതിട്ടും

Title in English
Thozhuthittum thozhuthittum

തൊഴുതിട്ടും തൊഴുതിട്ടും കൊതി തീരുന്നില്ലല്ലോ...
ഗുരുവായൂരപ്പാ... നിന്നെ
തൊഴുതിട്ടും തൊഴുതിട്ടും കൊതി തീരുന്നില്ലല്ലോ...
ഗുരുവായൂരപ്പാ..
തിരുമുൻപിൽ കൈകൂപ്പും ശിലയായ്‌ ഞാൻ മാറിയാൽ
അതിലേറേ നിര്‍വൃതിയുണ്ടോ
(തൊഴുതിട്ടും)
കളഭത്തിൽ മുങ്ങും നിൻ തിരുമെയ്‌
വിളങ്ങുമ്പേൾ കൈവല്യ പ്രഭയല്ലോ കാണ്മൂ...
കമലവിലോചനാ നിൻ മന്ദഹാസത്തിൽ
കാരുണ്യ പാലാഴി കാണ്മൂ..
(തൊഴുതിട്ടും)
ഉയരുന്ന ധൂമമായ്‌ ഉരുകുന്നു കര്‍പ്പൂര
കതിരായി ഞാനെന്ന ഭാവം...
തുടരട്ടെ എന്നാത്മ ശയനപ്രദക്ഷിണം
അവിടുത്തെ ചുറ്റമ്പലത്തിൽ....
(തൊഴുതിട്ടും)

ഗാനശാഖ
Submitted by SreejithPD on Sun, 06/28/2009 - 19:12

തുമ്പീ വാ തുമ്പക്കുടത്തിൽ

Title in English
Thumbi Vaa

തുമ്പീ വാ തുമ്പക്കുടത്തിൻ‌
തുഞ്ചത്തായ് ഊഞ്ഞാലിടാം‌ (2)
ആകാശപ്പൊന്നാലിന്നിലകളെ
ആയത്തിൽ തൊട്ടേ വരാം‌ (2)
തുമ്പീ വാ തുമ്പക്കുടത്തിൻ‌
തുഞ്ചത്തായ് ഊഞ്ഞാലിടാം‌ (2)

മന്ത്രത്താൽ പായുന്ന കുതിരയെ
മാണിക്യകയ്യാൽ‌ തൊടാം‌ (2)
ഗന്ധർവ്വൻ‌ പാടുന്ന മതിലക
മന്ദാരം‌ പൂവിട്ട തണലിൽ (2)
ഊഞ്ഞാലേ...പാടാമോ...
ഊഞ്ഞാലേ...പാടാമോ...
മാനത്തു മാമന്റെ തളികയിൽ
മാമുണ്ണാൻ പോകാമൊ നമുക്കിനി
(തുമ്പീ വാ...)

Film/album
Raaga
Submitted by SreejithPD on Sun, 06/28/2009 - 19:11

ചന്ദനചർച്ചിത നീലകളേബരം

Title in English
Chandana charchitha

സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം…………
നിര്‍മ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം…….
അസ്പഷ്ടം ദൃഷ്ടമാത്രേ…പുനരുരുപുരുഷാർത്ഥാത്മകം ബ്രഹ്മതത്വം…
തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ… ഹന്ത! ഭാഗ്യം ജനാനാം….

ചന്ദനചര്‍ച്ചിത നീലകളേബരം
എന്റെ മനോഹരമേഘം (ചന്ദനചര്‍ച്ചിത..)
കായാമ്പൂവിലും എന്റെ മനസ്സിലും
കതിർഴപെയ്യുന്നമേഘം
ഇത് ഗുരുവായൂരിലെ മേഘം…(ചന്ദനചര്‍ച്ചിത..)

Year
1993
Music
Submitted by SreejithPD on Sun, 06/28/2009 - 19:08

നിനക്കായ് ദേവാ

Title in English
Ninakkay Deva

നിനക്കായ് ദേവാ പുനര്ജ്ജനിക്കാം
ജന്മങ്ങള് ഇനിയും ഒന്നുചേരാം…(നിനക്കായ്…)
അന്നെന്റെ ബാല്യവും കൌമാരവും
നിനക്കായ് മാത്രം പങ്കുവയ്കാം…..(നിനക്കായ്…)

നിന്നെയുറക്കുവാന്‍ താരാട്ടുകട്ടിലാ-
ണിന്നെന്‍ പ്രിയനേ എന്‍ ഹൃദയം (നിന്നെ…)
ആ ഹൃദയത്തിന്റെ സ്പന്ദങ്ങള്‍
ഒരു താരാട്ടുപാട്ടിന്റെ ഈണമല്ലേ…
നിന്നെവര്‍ണ്ണിച്ചു ഞാന്‍ ആദ്യമായ് പാടിയ
താരാട്ടു പാട്ടിന്റെ ഈണമല്ലേ….(നിനക്കായ്…)

ഇനിയെന്റെ സ്വപ്നങ്ങള്‍ നിന്റെ വികാരമായ്
പുലരിയും പൂക്കളും ഏറ്റുപാടും…(ഇനിയെന്റെ..)
ഇനിയെന്റെ വീണാതന്ത്രികളില്‍

ഗാനശാഖ
Submitted by SreejithPD on Sun, 06/28/2009 - 19:07

നിനക്കായ് തോഴീ

നിനക്കായ് തോഴീ പുനര്‍ജ്ജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം…(നിനക്കായ്…)
അന്നെന്റെ ബാല്യവും കൌമാരവും
നിനക്കായ് മാത്രം പങ്കുവയ്കാം…..(നിനക്കായ്…)

നിന്നെയുറക്കുവാൻ താരാട്ടുകട്ടിലാ-
ണിന്നെന്നോമനേ എൻ ഹൃദയം (നിന്നെ…)
ആ ഹൃദയത്തിന്റെ സ്പന്ദങ്ങൾ
ഒരു താരാട്ടുപാട്ടിന്റെ ഈണമല്ലേ…
നിന്നെവര്‍ണ്ണിച്ചു ഞാൻ ആദ്യമായ് പാടിയ
താരാട്ടു പാട്ടിന്റെ ഈണമല്ലേ….(നിനക്കായ്…)

ഗാനശാഖ
Submitted by SreejithPD on Sun, 06/28/2009 - 19:04