അഷ്ടമിരോഹിണി രാത്രിയിൽ

Title in English
Ashtamirohini rathriyil

അഷ്ടമിരോഹിണി രാത്രിയിൽ
അമ്പല മുറ്റത്ത് നിൽക്കുമ്പോൾ
ആല വിളക്കിന്റെ നീല വെളിച്ചത്തിൽ
അന്നു ഞാനാദ്യമായ്‌ കണ്ടു - ഈ മുഖം
അന്നു ഞാനാദ്യമായ്‌ കണ്ടു

ചുറ്റും പ്രദക്ഷിണ വീഥിയിൽ ആ... 
അങ്ങയെ ചുറ്റി നടന്നൊരെൻ മോഹം (2)
ഓരോ ദിവസവും പൂത്തു തളിർക്കുന്നു
കോരിത്തരിക്കുന്നു ദേഹം (2)
 ഹാ ഹായ്ഹായ്...ആ... 
(അഷ്ടമി... )

ഒന്നല്ലൊരായിരം നാളുകൾ ഇങ്ങനെ
ഓമൽ പ്രതീക്ഷകളോടേ
കണ്ണൻ വരും വരെ കാത്തിരുന്നീടുമീ -
വൃന്ദാവനത്തിലെ രാധ
 ഹാ ഹായ്ഹായ്...ആ... 
(അഷ്ടമി... )

Year
1964

അഷ്ടമുടിക്കായലിലെ

Title in English
Ashtamudi Kayalile

അഷ്ടമുടിക്കായലിലെ 
അന്നനടത്തോണിയിലെ 
ചിന്നക്കിളി ചിങ്കാരക്കിളി -ചൊല്ലുമോ 
എന്നെ നിനക്കിഷ്ടമാണോ 
ഇഷ്ടമാണോ
(അഷ്ടമുടി... )

ഓളങ്ങള്‍ ഓടിവരും നേരം 
വാരിപ്പുണരുന്നു തീരം വാരി
വാരി വാരിപ്പുണരുന്നു തീരം 
മോഹങ്ങള്‍ തേടിവരും നേരം 
ദാഹിച്ചു നില്‍ക്കുന്നു മാനസം 
എന്‍ മനസ്സിലും നിന്‍ മനസ്സിലും 
ഇന്നാണല്ലോ പൂക്കാലം 
പൊന്നു പൂക്കാലം
(അഷ്ടമുടി... )

ഗാനങ്ങള്‍ മൂളിവരും കാറ്റേ 
മാറോടണയ്ക്കുന്നു മാനം - നിന്നെ 
മാറോടണയ്ക്കുന്നു മാനം 
കൂടെത്തുഴഞ്ഞു വരും നേരം 
കോരിത്തരിയ്ക്കുന്നു ജീവിതം 

സുറുമയെഴുതിയ മിഴികളേ

Title in English
Surumayezhuthiya mizhikale

സുറുമയെഴുതിയ മിഴികളെ
പ്രണയമധുര തേൻ തുളുമ്പും
സൂര്യകാന്തി പൂക്കളേ
(സുറുമ... )

ജാലകത്തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ 
തേൻ പുരട്ടിയ മുള്ളുകൾ നീ
കരളിലെറിയുവതെന്തിനോ 
(സുറുമ... )

ഒരു കിനാവിൻ ചിറകിലേറി
ഓമലാളെ നീ വരൂ
നീലമിഴിയിലെ രാഗലഹരി
നീ പകർന്നു തരൂ തരൂ
(സുറുമ... )

Film/album

സ്വരരാഗരൂപിണീ സരസ്വതി

Title in English
Swararaaga roopini

സ്വരരാഗരൂപിണീ സരസ്വതീ 
സ്വര്‍ണ്ണ സിംഹാസനമെവിടെ
സ്വരരാഗരൂപിണീ സരസ്വതീ 
സ്വര്‍ണ്ണ സിംഹാസനമെവിടെ

പുഷ്പിത വനഹൃദയങ്ങളിലൂടെ 
സ്വപ്നഹംസ രഥമേറി (പുഷ്പിത..)
കലയുടെ ഹിമാവാഹിനികള്‍ നിന്നെ 
കാണാനലയുകയല്ലോ
കാണാനലയുകയല്ലോ 
സ്വരരാഗരൂപിണീ സരസ്വതീ 
സ്വര്‍ണ്ണ സിംഹാസനമെവിടെ

നിത്യ വസന്തം ...നര്‍ത്തനമാടും ...
നിന്‍ തിരു സന്നിധിയില്‍ ...
വിശ്വ സൌന്ദര്യം ...വീണമീട്ടുമീ...
വിളക്കുമാടപ്പടവില്‍ ...

ദ്വാരകേ ദ്വാരകേ

Title in English
Dwarake dwarake

ദ്വാരകേ...ദ്വാരകേ...
ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ
സോപന ഗോപുരമേ
കോടിജന്മങ്ങളായ്‌ നിൻ സ്വരമണ്ഡപം
തേടിവരുന്നു മീരാ നൃത്തമാടിവരുന്നു മീര
ദ്വാരകേ ദ്വാരകേ
ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ
സോപന ഗോപുരമേ

വാർമുടിപിന്നിത്തരാം

വാർമുടി പിന്നിത്തരാം വാൽക്കണ്ണെഴുതിത്തരാം
സംഗീത പാഠം നൽകാം
ശൃംഗാര പൂമകളെ
സമ്മതം നൽകാമോ നീ മധുര ഹാർമോണ്യമെ
(വാർമുടി)

അരയക്കുടിയുടെ കാംബോജിയുണ്ട്‌
ശെമ്മാങ്കുടിയുടെ പൊൻ തോടിയുണ്ട്‌
രവിശങ്കർ വയിച്ച ദർബാരിയുണ്ട്‌
രാഗങ്ങൾ ഓമനയ്ക്ക്‌ അനുരാഗം മേമ്പൊടിയ്ക്ക്‌
സകല കലാവല്ലഭൻ
ഞാൻ സകലകലാവല്ലഭൻ വല്ലഭൻ
കലാവല്ലഭൻ
(വാർമുടി)

ഇന്ദുകമലം ചൂടി

ഇന്ദുകമലം ചൂടി
സിന്ധുഭൈരവി പാടി
പ്രാണസഖീ നീയൊരുക്കിയ
പ്രേമഹാരം വാടി (2)
(ഇന്ദു)

നീലരാവിൻ നീരദവാനിലെ
ശാരദ ചന്ദ്രിക പോലെ
ആർദ്രയായ്‌ വന്നു നീ യാത്ര ചോദിച്ച നേരം
കാർത്തികതാരകം പൊലിഞ്ഞുപോയി
പൊലിഞ്ഞുപോയി
(ഇന്ദു)

പാടിത്തളർന്നെന്റെ മാറിലൊതുങ്ങി നീ
മാടപ്പിറാവിനെ പോലെ
ആദ്യമായ്‌ അന്നു നീ അന്ത്യ ചുംബനം നൽകെ
രാക്കിളികൾ കൂടി കരഞ്ഞുപോയി
കരഞ്ഞുപോയി
(ഇന്ദു)

ചിരിക്കുമ്പോൾ നീയൊരു

Title in English
Chirikkumbol neeyoru

ചിരിക്കുമ്പോൾ നീയൊരു സൂര്യകാന്തി
കരയുമ്പോൾ നീയൊരു കതിരാമ്പൽ
ഉറങ്ങുമ്പോൾ എൻ പ്രിയരാത്രിഗന്ധീ
ഉണരുമ്പോഴോമന ഉഷമലരി
ചിരിക്കുമ്പോൾ നീയൊരു സൂര്യകാന്തി
കരയുമ്പോൾ നീയൊരു കതിരാമ്പൽ

പാടുമ്പോൾ നീയൊരു പാലരുവി
പളുങ്കൊളി ചിന്നുന്ന തേനരുവി
പരിഭവം കൊള്ളുമ്പോൾ തേൻകുരുവി
പഴിചൊല്ലി ചിലയ്ക്കുന്ന പൂങ്കുരുവീ
പഴിചൊല്ലി ചിലയ്ക്കുന്ന പൂങ്കുരുവീ
ചിരിക്കുമ്പോൾ നീയൊരു സൂര്യകാന്തി
കരയുമ്പോൾ നീയൊരു കതിരാമ്പൽ
ആ... ആ...ആ...

ദേവഗായകനെ ദൈവം

Title in English
Deva Gayakane

ദേവഗായകനെ ദൈവം ശപിച്ചു
ഭൂമിയിൽ വന്നവൻ യാചിച്ചു
നൊമ്പരക്കിളിയുടെ വർണശലാകകൾ
സുന്ദരരാഗമായുയർന്നൂ - വാനിൽ
സുന്ദരരാഗമായുയർന്നൂ

ഒരു തന്ത്രി മാത്രം തൊടുത്ത തൻ തമ്പുരു
ഉയിരോടു ചേർത്തവൻ നടന്നൂ
അരുണോദയത്തിൻ അമ്പല നടയിൽ
അഗ്നിവിളക്കായ്‌ എരിഞ്ഞൂ 
ദേവഗായകനെ ദൈവം ശപിച്ചു
ഭൂമിയിൽ വന്നവൻ യാചിച്ചു

നെഞ്ചെരിഞ്ഞുയരുന്ന പുക കണ്ടു ലോകം
പുഞ്ചിരിയാണെന്നു പറഞ്ഞൂ
ഗദ്ഗദം ശാരീരശുദ്ധിയായ്‌ കരുതീ
കണ്ണുനീർ ഭാവമായ്‌ കരുതീ

മാരിവിൽ ഗോപുരവാതിൽ

Title in English
Maarivil gopura

മാരിവിൽ ഗോപുര വാതിൽ തുറന്നു
മാലാഖയായ്‌ നീ വന്നൂ
ആദ്യാനുരാഗത്തിൻ ഹർഷാനുഭൂതിയിൽ
ആത്മാവിന്നാരാമം പൂത്തു
(മാരിവിൽ)

മണ്ണിലെ മോഹത്തിൻ തളിരായ്‌ വിടർന്ന ഞാൻ
എൻ നില പാടെ മറന്നു പോയി
മണ്ണിലെ മോഹത്തിൻ തളിരായ്‌ വിടർന്ന ഞാൻ
എൻ നില പാടെ മറന്നു പോയി
ആരോമലാളുമൊത്താകാശ തീർത്ഥത്തിൽ
ആറാടുവാൻ ഞാൻ കൊതിച്ചു പോയി
(മാരിവിൽ)

ചെല്ലച്ചിറകു വളരാത്ത ഞാനെന്റെ
കല്യാണമണ്ഡപം തേടി
എന്നിലെ മാനത്ത്‌ പൊങ്ങിപ്പറക്കുവാൻ
എന്തിനായ്‌ മാടി വിളിച്ചൂ
(മാരിവിൽ)