താമരപ്പൂ നാണിച്ചു

Title in English
Thaamarappoo Naanichu

താമരപ്പൂ നാണിച്ചു - നിന്റെ
തങ്കവിഗ്രഹം വിജയിച്ചു
പുളകം പൂക്കും പൊയ്ക പറഞ്ഞു
യുവതീ നീയൊരു പൂവായ് വിടരൂ
പൂവായ് വിടരൂ 
(താമരപ്പൂ.. )

നദിയുടെ ഹൃദയം ഞാന്‍ കണ്ടു - നിന്‍
നടയില്‍ ഞാനാ ഗതി കണ്ടു
കാറ്റാം കാമുകകവി പാടി
കാറ്റാം കാമുകകവി പാടി
കരളേ നീയൊരു പുഴയായൊഴുകൂ 
പുഴയായൊഴുകൂ 
(താമരപ്പൂ.. )

പൂവായ് ഓമന വിടരാമോ - നിന്നെ
പുല്‍കാം ഞാനൊരു ജലകണമായ്
പുഴയായോമന ഒഴുകാമോ
പുഴയായോമന ഒഴുകാമോ
പുണരാം ഞാനൊരു കുളിര്‍കാറ്റായ് 
(താമരപ്പൂ.. )

ചന്ദ്രികാചർച്ചിതമാം രാത്രിയോടോ

Title in English
Chandrika charchithamam

ചന്ദ്രികാചർച്ചിതമാം രാത്രിയോടോ
ചമ്പകപ്പൂവനക്കുളിരിനോടോ
ഏതിനോടേതിനോടുപമിക്കും ഞാൻ
ഏഴഴകുള്ളൊരു ലജ്ജയോടോ 
ചന്ദ്രികാചർച്ചിതമാം രാത്രിയോടോ
ചമ്പകപ്പൂവനക്കുളിരിനോടോ

മന്മഥ ഗൃഹത്തിൻ മണിയറ തുറക്കും
വെണ്മണിശ്ലോകത്തിനോടോ
രഹസ്യാഭിലാഷങ്ങൾ മിഴികളാലറിയിക്കും
രവിവർമ്മ ചിത്രത്തിനോടോ
നീ പറയൂ...നീലാംബുജമിഴീ
നീ പറയൂ...നീ പറയൂ....
(ചന്ദ്രികാ...)

നീലനിശീഥിനി നിൻ മണിമേടയിൽ

Title in English
Neelaniseedhini

നീലനിശീഥിനി നിൻ മണിമേടയിൽ
നിദ്രാ വിഹീനയായ്‌ നിന്നു
നിൻ മലർ വാടിയിൽ നീറുമൊരോർമ്മ പോൽ
നിർമ്മലേ ഞാൻ കാത്തു നിന്നൂ
നിന്നു നിന്നു ഞാൻ കാത്തു നിന്നൂ (നീല)

ജാലക വാതിലിൻ വെള്ളി കൊളുത്തുകൾ
താളത്തിൽ കാറ്റിൽ കിലുങ്ങീ (ജാലക)
വാതിൽ തുറക്കുമെന്നോർത്തു വിടർന്നിതെൻ
വാസന്ത സ്വപ്ന ദളങ്ങൾ (2)
ആ...ആ...ആ (നീല)

തേനൂറും ചന്ദ്രിക തേങ്ങുന്ന പൂവിന്റെ
വേദന കാണാതെ മാഞ്ഞു (തേനൂറും)
തേടി തളരും മിഴികളുമായ്‌ ഞാൻ
ദേവിയെ കാണുവാൻ നിന്നൂ (2)
ആ...ആ....ആ.. (നീല)

ചന്ദ്രബിംബം നെഞ്ചിലേറ്റും

ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ്‌ (ചന്ദ്ര)
കാളിദാസൻ കണ്ടെടുത്ത കന്നി മാനെ
നിൻ കണ്ണിൽ എന്റെ കൊമ്പ്‌ കൊണ്ടതെന്തിനാണ്‌
ആ...ആ....ആ..


മയക്കുന്ന മയിൽ പീലി മിഴിയിണകൾ
മന്മദന്റെ മലരമ്പിൻ ആവനാഴികൾ
മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലൊ
നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ കുളിചുവല്ലൊ
(ചന്ദ്ര)


കുടകിലെ വസന്തമായ്‌ വിടർന്നവൾ നീയെൻ
കരളിലെ പുത്തരിയായി നിറഞ്ഞവൾ നീ (കുടകിലെ)
എന്റെ ലോകം വാനം പൊലെ വളർന്നുവല്ലൊ
എൻ ഹൃദയം തിങ്കളെ പോൽ തെളിഞ്ഞുവല്ലൊ
(ചന്ദ്ര)

ചിന്നും വെൺതാരത്തിൻ

Title in English
chinnum venthaarathin

ചിന്നും വെൺതാരത്തിൻ ആനന്ദവേള
എങ്ങും മലർശരൻ ആടുന്ന വേള (2)
ആശാസുന്ദര കൽപനാസ്വപ്നം
ജീവിതയാത്ര (ചിന്നും..)

പ്രേമലീലയിൽ നമ്മൾ കൊച്ചു-
മായാഗൃഹമൊന്നുണ്ടാക്കി
പ്രേമലീലയിൽ നമ്മൾ ഓ..ഓ...ഓ..

പ്രേമലീലയിൽ നമ്മൾ കൊച്ചു
മായാഗൃഹമൊന്നുണ്ടാക്കി
കളിയാടാനിരുന്നു സഖി
കിനാവിന്റെ ലോകത്തിൽ
മധുരാശ തൂകുന്ന കോമളവേള
എങ്ങും മലർശരൻ ആടുന്ന വേള (ചിന്നും..)

ഉജ്ജയിനിയിലെ ഗായിക

Title in English
Ujjayiniyile Gayika

ഉജ്ജയിനിയിലെ ഗായിക
ഉർവ്വശിയെന്നൊരു മാളവിക
ശിൽപികൾ തീർത്ത കാളിദാസന്റെ
കൽപ്രതിമയിൽ മാലയിട്ടു
(ഉജ്ജയിനിയിലെ)

ഋതു ദേവതയായ്‌ നൃത്തം വെച്ചു
മുനികന്യകയായ്‌ പൂജിച്ചു
ഹിമഗിരി പുത്രിയായ്‌ തപസ്സിരുന്നു
അവൾ സ്വയംവര പന്തലിൽ ഒരുങ്ങി നിന്നു
(ഉജ്ജയിനിയിലെ)

അലിയും ശിലയുടെ കണ്ണ് തുറന്നു
കലയും കാലവും കുമ്പിട്ടു
അവളുടെ മഞ്ജീരശിഞ്ചിതത്തിൽ
സൃഷ്ടി സ്ഥിതിലയ താളങ്ങൾ ഒതുങ്ങി നിന്നു
(ഉജ്ജയിനിയിലെ)

Year
1969

തിരുവാറന്മുളകൃഷ്‌ണാ‍ നിന്നോമൽ

തിരുവാറന്മുളകൃഷ്‌ണാ‍ നിന്നോമൽ തിരുമുഖം കണികണ്ടു നിൽ‌ക്കുമ്പോൾ

എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ

ഇന്നെല്ലാം മറക്കുന്നു ഞാൻ

തിരുവാറന്മുളകൃഷ്‌ണാ‍ നിന്നോമൽ തിരുമുഖം കണികണ്ടു നിൽ‌ക്കുമ്പോൾ

എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ

ഇന്നെല്ലാം മറക്കുന്നു ഞാൻ

അഴലിൽപ്പെടുന്നോര്‍ക്കു കരകേറാനവിടുത്തെ മിഴിയിലെ കാരുണ്യം മതിയല്ലോ

അഴലിൽപ്പെടുന്നോര്‍ക്കു കരകേറാനവിടുത്തെ മിഴിയിലെ കാരുണ്യം മതിയല്ലോ

എരിയുന്ന തീയിലും കുളിരേകാനാ നറും ചിരിയൊന്നുമാത്രം മതിയല്ലോ

Submitted by Manikandan on Sun, 06/28/2009 - 21:44

നാരായണം ഭജേ നാരായണം

Title in English
Narayanam bhaje

നാരായണം ഭജെ നാരായണം ലക്ഷ്മി
നാരായണം ഭജെ നാരായണം
(നാരായണം)

വൃന്ദാവനസ്ഥിതം നാരായണം ദേവ
വൃന്ദൈരഭീഷ്ടുതം നാരായണം
(നാരായണം)

ദിനകര മദ്ധ്യകം നാരായണം ദിവ്യ
കനകാംബരധരം നാരായണം (ദിനകര)
(നാരായണം)

പങ്കജലോചനം നാരായണം ഭക്ത
സങ്കടമോചനം നാരായണം (പങ്കജലോചനം)
(നാരായണം)

അജ്ഞാന നാശകം നാരായണം ശുദ്ധ
വിജ്ഞാന ദായകം നാരായണം (അജ്ഞാന)
(നാരായണം)

ശ്രീവൽസ ഭൂഷണം നാരായണം നന്ദ
ഗോവൽസ പോഷണം നാരായണം (ശ്രീവൽസ)
(നാരായണം)

ശൃംഗാരനായകം നാരായണം പദ
ഗംഗാ വിധായകം നാരായണം (ശൃംഗാര)
(നാരായണം)

Film/album
Year
1969

ശ്രീപാർ‌ത്ഥസാരഥേ പാഹിമാം

ശ്രീപാര്‍‌ത്ഥസാരഥേ പാഹിമാം ശ്രിതജനപാലകാ പാഹിമാം

ശ്രീപാര്‍‌ത്ഥസാരഥേ പാഹിമാം ശ്രിതജനപാലകാ പാഹിമാം

കൂരിരുൾ ചിറകടിച്ചാര്‍ക്കും ഭീകര ഘോരവനങ്ങളിലൂടെ

കൂരിരുൾ ചിറകടിച്ചാര്‍ക്കും ഭീകര ഘോരവനങ്ങളിലൂടെ

വറ്റിയമിഴിനീര്‍ച്ചാലുകളിൽ....

വറ്റിയമിഴിനീര്‍ച്ചാലുകളിൽ തീ കത്തും മരുഭൂമിയിലൂടെ

ആപൽബാന്ധവ ഞാനലയുന്നൂ ജീവിതമാമീ രഥമുരുളാതെ

ശ്രീപാര്‍‌ത്ഥസാരഥേ പാഹിമാം ശ്രിതജനപാലകാ പാഹിമാം

ശ്രീപാര്‍‌ത്ഥസാരഥേ പാഹിമാം ശ്രിതജനപാലകാ പാഹിമാം

മുഗ്‌ധവികാര ശതങ്ങൾ പിടയും ഹൃത്തൊരുരണാങ്കണമല്ലോ

മുഗ്‌ധവികാര ശതങ്ങൾ പിടയും ഹൃത്തൊരുരണാങ്കണമല്ലോ

Submitted by Manikandan on Sun, 06/28/2009 - 21:43

ഇന്ദുമുഖീ ഇന്ദുമുഖീ

Title in English
INdumukhee

ഇന്ദുമുഖീ ഇന്ദുമുഖീ
എന്തിനിന്നു നീ സുന്ദരിയായീ
ഇന്ദുമുഖീ ഇന്ദുമുഖീ
എന്തിനിന്നു നീ സുന്ദരിയായീ
ഇന്ദുമുഖീ ഇന്ദുമുഖീ

മഞ്ഞിൽ മനോഹര ചന്ദ്രികയിൽ
മുങ്ങി മാറ്‌ മറയ്ക്കാതെ (2)
എന്നനുരാഗമാം അഞ്ചിതൾ പൂവിൻ
മന്ദസ്മിതത്തിൽ കിടന്നുറങ്ങീ (2)
വന്നു നീ കിടന്നുറങ്ങീ 
ഇന്ദുമുഖീ ഇന്ദുമുഖീ
എന്തിനിന്നു നീ സുന്ദരിയായീ
ഇന്ദുമുഖീ ഇന്ദുമുഖീ

നിന്റെ മദാലസ യൗവ്വനവും
നിന്റെ ദാഹവും എനിക്കല്ല (2)
നിന്നിലെ മോഹമാം ഓരില കുമ്പിളിൽ
എന്റെ കിനാവിലെ മധുവല്ലെ (2)
ഹൃദ്യമാം മധുവല്ലെ 

Film/album
Year
1969