ലളിതസംഗീതം

ആടിക്കാറിൻ മഞ്ചൽ

ആടിക്കാറിന്‍ മഞ്ചല്‍ മാഞ്ഞു മെല്ലെ മേലെ
പാടിത്തീരും മുമ്പേ മായും രാഗം പോലെ
ചിങ്ങം തന്നൂ കിളിക്കൊഞ്ചലിന്‍
പൊന്നും തേനും ഒരു നൊമ്പരം
തിരി നീട്ടി നില്‍ക്കും പോലെ
പൂത്തു ചെമ്പകം...

കാണും പൂവിന്‍ ഗന്ധം മായുന്നു നാം തേടുന്നു
കാണാത്ത പൊന്നിന്‍ സുഗന്ധം
കണ്ണില്‍ വീണു മായും സ്വപ്നമൊ
പിന്നില്‍ വന്നു കണ്ണാരം പൊത്തിപ്പാടുന്നു
കണ്ണീരാറ്റില്‍ പൂത്തു പൊന്നാമ്പൽ
‍ആ പൂ തേടി ആരിന്നെന്റെ കൂടേ നീന്തുന്നു
ഏതോ ഓര്‍മ്മകള്‍..

പാടും പാട്ടിന്നീണം മായുന്നു നാം തേടുന്നു
പാടാത്ത പാട്ടിന്നര്‍ത്ഥങ്ങള്‍

Film/album
ഗാനശാഖ
Submitted by tester on Fri, 02/06/2009 - 15:35

സാരസാക്ഷപരിപാലയ പാടിയ

Title in English
Sarasakshaparipalaya Patiya

സാരസാക്ഷപരിപാലയ പാടിയ സ്വാതിതൽ ഹൃദയവീണേ
സാരസാക്ഷപരിപാലയ പാടിയ സ്വാതിതൽ ഹൃദയവീണേ
നലമെഴും നിൻ തിരുമകുടത്തിനു, 
നലമെഴും നിൻ തിരുമകുടത്തിനു നിത്യനമോവാകം,
നിത്യനമോവാകം
സാരസാക്ഷപരിപാലയ പാടിയ സ്വാതിതൽ ഹൃദയവീണേ

ഗാനശാഖ
Submitted by Manikandan on Mon, 11/21/2016 - 01:57

ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലെ

Title in English
Onnini sruthi thaazhthi paaduka

ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലെ
എന്നോമലുറക്കമായ് ഉണർത്തരുതേ
എന്നോമലുറക്കമായ് ഉണർത്തരുതേ
ഒന്നിനി തിരി താഴ്ത്തൂ ശാരദ നിലാവെ
ഈ കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ..
കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ
ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലെ
എന്നോമലുറക്കമായ് ഉണർത്തരുതേ
എന്നോമലുറക്കമായ് ഉണർത്തരുതേ

ഗാനശാഖ
Submitted by Vasanthy on Thu, 08/11/2016 - 19:04

ജയദേവകവിയുടെ ഗീതികൾ കേട്ടെന്റെ

Title in English
Jayadevakaviyude geethikal

ജയദേവകവിയുടെ ഗീതികൾ കേട്ടെന്റെ
രാധേ ഉറക്കമായോ
രാജീവനയനന്റെ വാർത്തകൾ കേട്ടെന്റെ
രാധേ ഉറക്കമായോ..
ജയദേവകവിയുടെ ഗീതികൾ കേട്ടെന്റെ
രാധേ ഉറക്കമായോ
രാധേ ഉറക്കമായോ

നിന്റെ കണ്ണീരൊരു കാളിന്ദിയായത്
ഇന്നുമറിഞ്ഞില്ല ദേവൻ
നിന്റെ കണ്ണീരൊരു കാളിന്ദിയായത്
ഇന്നുമറിഞ്ഞില്ല ദേവൻ
നിന്റെ ചിലങ്കകൾ മൂകമായ് തീർന്നതും
തെല്ലുമറിഞ്ഞില്ല കണ്ണൻ
ജയദേവകവിയുടെ ഗീതികൾ കേട്ടെന്റെ
രാധേ ഉറക്കമായോ
രാജീവനയനന്റെ വാർത്തകൾ കേട്ടെന്റെ
രാധേ ഉറക്കമായോ..
രാധേ ഉറക്കമായോ..

ഗാനശാഖ
Submitted by Vasanthy on Thu, 08/11/2016 - 18:31

അമ്മേ മലയാളമേ

Title in English
Amme Malayalame

അമ്മേ മലയാളമേ...
എന്റെ ജന്മ സംഗീതമേ...
അമ്മേ മലയാളമേ...
എന്റെ ജന്മ സംഗീതമേ...
കർമ്മധർമ്മങ്ങൾ തൻ പാഠം പഠിപ്പിച്ച 
പുണ്യവിദ്യാലയമേ...
ധ്യാനധന്യ കാവ്യാലയമേ...
അമ്മേ മലയാളമേ...
എന്റെ ജന്മ സംഗീതമേ...

ഗാനശാഖ

സാരസാക്ഷപരിപാലയ പാടിയ സ്വാതിതൻ

Title in English
Sarasakshaparipalaya Padiya Swathithan

സാരസാക്ഷപരിപാലയ പാടിയ സ്വാതിതൻ ഹൃദയവീണേ
സാരസാക്ഷപരിപാലയ പാടിയ സ്വാതിതൻ ഹൃദയവീണേ
നിൻ വിലോലതന്തിയിൽ വിടർന്നതേതോ വിശുദ്ധവേദനകൾ
സാരസാക്ഷപരിപാലയ പാടിയ സ്വാതിതൻ ഹൃദയവീണേ

പത്മനാഭപദപത്മദളങ്ങളിൽ  ഹൃത്തിലെ വേദനയാകെ
പത്മനാഭപദപത്മദളങ്ങളിൽ  ഹൃത്തിലെ വേദനയാകെ
ഉരുകി സുസ്വരധാരകളായി ഒഴുകി നിൻ സംഗീതമായി
ഉരുകി സുസ്വരധാരകളായി ഒഴുകി നിൻ സംഗീതമായി
സാരസാക്ഷപരിപാലയ പാടിയ സ്വാതിതൻ ഹൃദയവീണേ

Year
1986
ഗാനശാഖ
Submitted by Manikandan on Fri, 12/25/2015 - 02:55

ചെമ്പനിനീർ പൂവേ

Title in English
Chempaneer Poove

അത്തം തൊട്ടു വിരിഞ്ഞു ചിരിക്കുമൊരായിരമഴകല്ലേ...
മുറ്റത്താവണി മാസം കൊണ്ടു നടക്കും മഴവില്ലേ...
ഇങ്ങനെയേഴുനിറങ്ങളുഷസ്സിനിണങ്ങിയതിന്നോണം 
ഭംഗിയിലോരോ പൂക്കളമായി വിടർന്നൂ തിരുവോണം...

ചെമ്പനിനീർ പൂവേ നറു തുമ്പപ്പൂത്തിരളേ 
ഓണപ്പൂക്കളം ഓർമ്മപ്പൂക്കളം എഴുതാൻ കൂടാമോ...
ചെമ്പനിനീർ പൂവേ... 
ചെമ്പനിനീർ പൂവേ നറു തുമ്പപ്പൂത്തിരളേ 
ഓരോ പാട്ടിലും ഓരോ വീട്ടിലും ഓണം കൂടാമോ...
ചെമ്പനിനീർ പൂവേ... പനിനീർ പൂവേ... പൂവേ...

Year
1993
ഗാനശാഖ

പൂത്തിരുവാതിര തിങ്കൾ

Title in English
Poothiruvathira Thingal

പൂത്തിരുവാതിര തിങ്കൾ തുളിക്കുന്ന
പുണ്യനിലാവുള്ള രാത്രീ..
പൂത്തിരുവാതിര തിങ്കൾ തുളിക്കുന്ന
പുണ്യനിലാവുള്ള രാത്രീ..
പാൽമഞ്ഞു കോടിയുടുത്തു ഞാൻ മുറ്റത്തെ
പാരിജാതച്ചോട്ടിൽ വന്നൂ...
ഞാൻ നിന്റെ പദസ്വനം കാതോർത്തു നിന്നൂ...

പൂത്തിരുവാതിര തിങ്കൾ തുളിക്കുന്ന
പുണ്യനിലാവുള്ള രാത്രീ..
 
ഈറൻ കാറ്റിന്റെ ഇത്തിരിവിരലുകൾ
ഇക്കിളിയാക്കുമെൻ മെയ്യിൽ...
ഈറൻ കാറ്റിന്റെ ഇത്തിരിവിരലുകൾ
ഇക്കിളിയാക്കുമെൻ മെയ്യിൽ
സുരഭില ചുംബന ചന്ദനം ചാർത്തുവാൻ
സൂര്യപ്രഭേ നീ വന്നൂ...
ഞാൻ സുഖമുള്ളോരാലസ്യമനുഭവിച്ചു...

ഗാനശാഖ

കര്‍ണികാര തീരങ്ങള്‍

Title in English
Karnikara Theerangal

ആ... 
കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടി...  
കര്‍പ്പൂര കുളിര്‍കാറ്റു കളിവഞ്ചി പാട്ടായി...
കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടീ
കര്‍പ്പൂര കുളിര്‍കാറ്റു കളിവഞ്ചി പാട്ടായീ
ശരത്കാല മേഘങ്ങള്‍ കളഹംസ പിടയായി
ശശിമുഖി നിനക്കെന്‍റെ സന്ദേശം വരവായീ...

കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടീ
കര്‍പ്പൂര കുളിര്‍കാറ്റു കളിവഞ്ചി പാട്ടായീ...

ഗാനശാഖ

കാട്ടുമുല്ലപ്പൂ ചിരിക്കുന്നു...

Title in English
Kattumullappoo chirikkunnu....

കാട്ടുമുല്ലപ്പൂ ചിരിക്കുന്നു, കരളിൽ
കാവളം കിളി പാട്ടു പാടുന്നു
പഴയൊരോർമ്മ നിലാവിലൂടെ
പടുമരത്തിൻ കൊമ്പിലാരെ-
ത്തിരയുമീരടി തൻ വിലാപ-
ത്തിരകൾ വീശിയടിക്കെ, അരിയൊരു
കാട്ടുമുല്ലപ്പൂ ചിരിക്കുന്നു... കരളിൽ
കാവളം കിളി പാട്ടുപാടുന്നു...

Year
2015
ഗാനശാഖ
Submitted by Nisi on Sun, 12/20/2015 - 22:26