നൃത്തമാടൂ കൃഷ്ണാ

ഗജാനനം ഭൂതഗണാദി സേവിതം
കപിധ്വജം ഭുഭലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം

നൃത്തമാടൂ കൃഷ്ണാ നടനമാടൂ കണ്ണാ
വെണ്ണതരാം ഗോപാലാ
മുകുന്ദാ വെണ്ണതരാം ഗോപാലാ..(നൃത്തമാടൂ)
നൃത്തം ഞാനെങ്ങിനെ ആടും സഖികളേ (2)
ദേഹം തളരുന്നു നോവുന്നു കാലുകൾ ...(നൃത്തമാടൂ...)

വെണ്ണയെനിക്കിഹഃ ആദ്യമായ് നൽകേണം (2)
തന്നീടൂകവെണ്ണവേഗം സഖികളേ...(2)(നൃത്തമാടൂ...)

വെണ്ണതീന്നീലഹഃ ക്ഷീണമെല്ലാം തീര്‍ന്നു..(2)
പാടൂ സഖികളേ നൃത്തം ഞാൻ വയ്കുന്നൂ...(2) (നൃത്തമാടൂ...)

Submitted by SreejithPD on Sun, 06/28/2009 - 18:53