ഹിന്ദു ഭക്തിഗാനങ്ങൾ

ശംഭോ മഹാദേവ ശംഭോ കൃപാകരാ‍

ശംഭോമഹാദേവ ശംഭോകൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...

ശംഭോമഹാദേവ ശംഭോകൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ

ഇരുളും മനസ്സുകൾ കലിതുള്ളിയാടുമീ
ചുടലക്കളങ്ങളിൽ ചുവടുവയ്‌ക്കൂ
ഇളകും ഉടുക്കിന്റെ ഡും ഡും രവത്തിലീ
ഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ...
ഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ...

Submitted by abhilash on Fri, 05/06/2011 - 01:27

ശ്രീരാമരാമ രഘുവംശ വീരാ

ശ്രീരാമരാമ രഘുവംശ വീരാ
സീതാഭിരാമാ ത്രൈലോക്യനാഥാ
പാരിന്നെയൊക്കെയും കാക്കുന്ന നായകാ
നീയെന്നെയിനിയുമേ കാണുന്നതില്ലയോ

ശ്രീരാമരാമാ രഘുരാമരാമ
ലോകാഭിരാമാ കോതണ്ഡരാമാ
ശ്രീരാമരാമ രഘുരാമരാമ
ആനന്ദരാമാ പട്ടാഭിരമാ..

കരളുരുകി നിന്നെയും ധ്യാനിച്ചിരുന്നിട്ടു-
മരുളാത്തതെന്തിനിയും ദർശ്ശനമെനിക്കു നീ
ഇഹലോകദുഃഖത്തിലുഴറുന്ന നേരത്ത്
പിരിയാതെ എന്നുമേ കൃപചൊരിഞ്ഞീടണേ..

ശ്രീരാമരാമാ രഘുരാമരാമ
ലോകാഭിരാമാ കോതണ്ഡരാമാ
ശ്രീരാമരാമ രഘുരാമരാമ
ആനന്ദരാമാ പട്ടാഭിരമാ..

ഭവസാഗരം കടന്നക്കരെ ചെല്ലുവാൻ

Submitted by abhilash on Thu, 05/05/2011 - 23:14

ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ

ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ
സങ്കടമോചകാ എൻപ്രിയ ദേവാ
ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ
വിഗ്നവിനാശകാ ആപൽബാന്ധവാ

ശരണം ശരണം തവചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ
ശരണം ശരണം തവചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ

ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ
സങ്കടമോചകാ എൻപ്രിയ ദേവാ

ഷണ്മുഖസോദരാ മോദകപ്രിയഭീമാ
മൂഷികവാഹനാ വണങ്ങുന്നു ഞങ്ങൾ
ഷണ്മുഖസോദരാ മോദകപ്രിയഭീമാ
മൂഷികവാഹനാ വണങ്ങുന്നു ഞങ്ങൾ
അലിവിൻ തിരുമൂർത്തി ഗജമുഖവിനായകാ
മംഗളമൂർത്തീ നമിക്കുന്നു ഞങ്ങൾ
അലിവിൻ തിരുമൂർത്തി ഗജമുഖവിനായകാ
മംഗളമൂർത്തീ നമിക്കുന്നു ഞങ്ങൾ

Submitted by abhilash on Thu, 05/05/2011 - 22:28

അമ്മമാർക്കിമ്പമായ്

Title in English
Ammamarkkimbamay

അമ്മമാർക്കിമ്പമായ് അമ്പാടിക്കുഞ്ഞായി 
ഉണ്ണികൾക്കുണ്ണിയായ് കണ്ണൻ വന്നു 
ഒപ്പം മേളിക്കുന്നോരാപ്പിള്ളേരൊത്തന്നാ - 
മുപ്പാരും വാഴുന്നോൻ കേളിയാടി...

ആയർകുലം തന്നിൽ വാഴും 
ഗോപാല ബാലന്മാരോടു കൂടി 
നാളിൽ... നാളിൽ...
ആനന്ദത്തോടങ്ങു വാണിടുന്നു...

കാളിന്ദിയിൽ മഞ്ഞുനീരിൽ 
കായാമ്പൂവർണ്ണനും ഗോപിമാരും 
ലീലാ...ലോലം...
കേളികളാടുന്നു പാടിടുന്നു...

Year
1985

മനസിലെ മണിവർണനാം

Title in English
Manasile Manivarnnanam

മനസ്സിലെ ദ്വീപില്‍ മണിവര്‍ണ്ണനാം കണ്ണന്‍റെ
തിരുവിളയാട്ടം കാണാന്‍ കഴിഞ്ഞുവെങ്കില്‍ (2)
ഒരു കോടി കോടി ജന്മം 
പിറന്നാലും നേടാനാമോ (2) 
ആ മഹാഭാഗ്യം കണ്ണാ  കരുണാനിധേ

                                          ( മനസ്സിലെ ദ്വീപില്‍ )

ചിരകാലമില്ല ജന്മം ഭജനകള്‍ പാടാന്‍ (2)
ഇടം കാലം പ്രായമൊന്നും അതിനു വേണ്ട 
ഹരിയെന്ന നാമം മാത്രം നാവിന്റെ തുമ്പില്‍ വന്നാല്‍ 
നേടുന്നു ആനന്ദം സായൂജ്യം 
കലികാലത്തില്‍ 

                                            (മനസ്സിലെ ദ്വീപില്‍ )

Year
1985

കാളിന്ദി തന്‍

Title in English
Kalindi Than

കാളിന്ദി തന്‍ കുഞ്ഞലകള്‍ പാടും താരാട്ടില്‍ 

നീ മയങ്ങും അമ്പാടിയാണുണ്ണി എന്നുള്ളം 

കാല്‍വിരലുണ്ടെന്നുമെന്നും അലോലമാടു 

ഉണ്ണി ഉണ്ണി കണ്ണനുണ്ണി വാവോ വാവാവോ 

                                             (കാളിന്ദി തന്‍ )

മായയാകും ജീവിതത്തിന്‍ നാനബന്ധങ്ങള്‍ (2)

നാളില്‍ നാളില്‍ പന്താടുന്നെന്‍ ജന്മം കാര്‍വര്‍ണ്ണാ

എല്ലാം കണ്ണന്‍ ലീലാവിലാസം 

മനസ്സുകൊണ്ടും കര്‍മ്മങ്ങള്‍ കൊണ്ടും 

നേടാം സായൂജ്യം 

                                                (കാളിന്ദി തന്‍ )

ഏഴടുക്കിന്‍ മാളികയില്‍ എന്നും വാണാലും

Year
1985

നീലമേഘവര്‍ണ്ണ കണ്ണാ

Title in English
Neelamekhavarna kanna

നീലമേഘവര്‍ണ്ണാ കണ്ണാ

നിന്‍റെ മുന്നിലെന്നും 

 കൂപ്പുകൈകളോടെ നില്‍ക്കും 

നാളമാണ് ഞങ്ങള്‍ തീ നാളമാണ് ഞങ്ങള്‍ 

                                                        (നീലമേഘവര്‍ണ്ണാ )

എണ്ണവറ്റിയെന്നാല്‍ കണ്ണനുണ്ട്‌ മുന്നില്‍ (2)

നീറിടുന്നു ജീവനെന്നാല്‍ ചരെയുണ്ട്  ദേവന്‍ (2)

ചാരിതാര്‍ത്ഥ്യം നേടുവാനായി വേറെയെന്തു വേണം കണ്ണാ 

കൈവണങ്ങീടുന്നോരെ കൈവിടാത്ത നാഥാ 

                                                           ( നീലമേഘവര്‍ണ്ണാ കണ്ണാ )

സങ്കടങ്ങളെല്ലാം സന്നിധാനം തന്നില്‍ (2)

Year
1985

എന്നും നിന്‍ നാമങ്ങള്‍

Title in English
Ennum Nin Naamangal

എന്നും നിന്‍ നാമങ്ങള്‍ ചൊല്ലാന്‍
നാവിനു സൌഭാഗ്യം നൽകൂ കണ്ണാ
എന്നും നിന്‍ നാമങ്ങള്‍ ചൊല്ലാന്‍
നാവിനു സൌഭാഗ്യം നൽകൂ
എന്നും നിന്‍ പൂജകള്‍ ചെയ്യാൻ
കൈകള്‍ക്കു  ത്രാണി നൽകൂ കണ്ണാ
എന്നും നിന്‍ പൂജകള്‍ ചെയ്യാൻ
കൈകള്‍ക്കു ത്രാണി നൽകൂ കണ്ണാ
 (എന്നും നിന്‍ )

Year
1985

പൊതാവൂർ പൂമാലിക

Title in English
Pothavur poomalika

തേജസ്വിനിയാറിൻ തീര വാസിനി
പൊതാവൂരിലെ പൂമാലികേ
ഹരിത ശോഭിതം പൂജിതം ഭഗവതി നിൻ തിരു സന്നിധി

ശ്രീ പൊതാവൂരിലമരുന്ന
പൂമാല കാവിലെയമ്മേ
മേലേടത്തറ എത്തീടാം
കൈവണങ്ങിടമടിയങ്ങൾ  (കോറസ് )
 (തേജസ്‌വീനി )
കാമന്ന്  പൂജിക്കാൻ പൂവിറുത്ത്
ശക്തി ചൈതന്യമായ് പൂമാലിക
ആമാ ലന്മാരുമായ അണിഞ്ഞൊരുങ്ങി
അഴകാം മലനാട്ടിൽ കപ്പലിറങ്ങി
ചീമേനി ശാസ്താവിൻ സവിധമെത്തി
കൂടിയിരുന്നു പൊതാവൂരിലായ്
(കോറസ് )
നെൽക്കതിർ മോഹിച്ചു വന്നോരമ്മേ
പൊൻകതിരൊളിയായി ശ്രീ ചൊരിയു

Submitted by Neeli on Thu, 02/23/2017 - 21:30

കണ്ടു ഞാൻ കണ്ണനെ

Title in English
Kandu njan kannane

കണ്ടു ഞാൻ കണ്ണനെ കണ്‍ നിറയെ
കായാമ്പൂവർണ്ണനെ വിണ്‍ നിറയെ...(3)
ഗുരുവായൂരമ്പല നട തുറന്നു....കണ്ണൻ
ഓടിവന്നെനെ പുൽകി നിന്നൂ..
ഗുരുവായൂരമ്പല നട തുറന്നു....കണ്ണൻ
ഓടിവന്നെനെ പുൽകി നിന്നൂ...
കണ്ടു ഞാൻ കണ്ണനെ കണ്‍ നിറയെ
കായാമ്പൂവർണ്ണനെ വിണ്‍ നിറയെ...

സ്തന വിനിഹിതമപി ഹാരമുദാരം
സാ മനുതേ കൃശ തനുരതി ഭാരം
രാധികാ കൃഷ്ണാ രാധികാ..
തവ വിരഹേ കേശവാ...ആ...ആ...

Year
2013