1952ല്‍ നാരായണന്‍ ഉണ്ണിത്താന്റെ മകനായി കറ്റാനത്ത് ജനിച്ചു. കറ്റാനം പോപ്പ് പയസ്സ് ഹൈസ്കൂളിലെ പഠനം കഴിഞ്ഞ് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി. ചെറുപ്പംതൊട്ട് കവിതകള്‍ എഴുതിയിരുന്ന ശിവകുമാര്‍ തോപ്പില്‍ ഭാസി ഉള്‍പ്പെടെയുള്ള ധാരാളംപേരുടെ നാടകങ്ങള്‍ക്ക് പാട്ടെഴുതിയിട്ടുണ്ട്
1973ല്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനംചെയ്ത 'ചെണ്ട' എന്ന ചിത്രത്തില്‍ വയലാറിനും ഭാസ്ക്കരന്‍മാഷിനുമൊപ്പം പാട്ടെഴുതിയാണ് ഭരണിക്കാവ് ശിവകുമാര്‍ സിനിമാരംഗത്തുവന്നത്. 1975ല്‍ ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്, മെഡിമിക്സ് അവാര്‍ഡ്, 2003ല്‍ എംവിഇഎസ് ടെലിവിഷന്‍ അവാര്‍ഡ്, 2005ലെ വയലാര്‍ സ്മാരക സമിതി അവാര്‍ഡ് എന്നിവ ലഭിച്ചു. കായംകുളം എംഎസ്പഎം കോളേജ് അധ്യാപകനായും മലയാളരാജ്യം വാരികയില്‍ സബ് എഡിറ്ററായും ഹിന്ദു പത്രത്തില്‍ ട്രാന്‍സിലേറ്ററായും സേവനമനുഷ്ഠിച്ചു.
മലയാളത്തിലും തമിഴിലും ഹിന്ദിയിലും പാട്ടുകളെഴുതിയ ശിവകുമാര്‍ നാടകം, തിരക്കഥ, നോവല്‍ എന്നിവയും എഴുതിയിട്ടുണ്ട്. സിനിമാ നിര്‍മ്മാതാവും സംവിധായകനുമാണ് ഇദ്ദേഹം.
. രാധാമണി ഏക സഹോദരി. ഭാര്യ: ഓമനകുമാരി. മകള്‍: പാര്‍വ്വതി ശിവകുമാര്‍. 2007 ജനുവരിയില്‍ അന്തരിച്ചു.