അമാവാസി നാളിൽ

അമാവാസി നാളില്‍
ഞാനൊരു പൂര്‍ണ്ണചന്ദ്രനെ കണ്ടു..
അഴിച്ചിട്ട കരിമുടിക്കിടയില്‍ നിന്നും
അഴകുറ്റ നിന്‍ മുഖമായിരുന്നു
അതൊരപൂര്‍വ്വ ദര്‍ശനമായിരുന്നു.....

തൈലം പകരാതെ താനേ കത്തുന്ന
തങ്കവിളക്കൊന്നു ഞാന്‍ കണ്ടു..
അമൃതസരസ്സിലെ അനഘാംബുജം പോലെ അതുലേ ..
അമൃതസരസ്സിലെ അനഘാംബുജം പോലെ
അതുലേ നിന്‍ പുഞ്ചിരിയായിരുന്നു..
അതൊരമോഹദര്‍ശനമായിരുന്നു...

ഗാനശാഖ

വാരുണിപ്പെണ്ണിനു മുഖം കറുത്തൂ

വാരുണിപ്പെണ്ണിനു മുഖം കറുത്തൂ
കോപം വല്ലാത്ത കോപം
വാസന്തസന്ധ്യക്കു മുഖം തുടുത്തൂ
നാണം മധുരമാം നാണം (വാരുണി...)

കോരിത്തരിക്കുമീ രാഗരംഗം കണ്ടു
പാരിനും വിണ്ണിനും കണ്ണുകടി
താരിനും തളിരിനും ചാഞ്ചാട്ടം (വാരുണീ...)

താർത്തെന്നലെത്തുമ്പോൾ താളത്തിൽ താളത്തിൽ
നീലാളകങ്ങൾക്കു രാസനൃത്തം നിൻ
കാലടിച്ചിലങ്കക്കു കളിയാട്ടം (വാരുണി...)

നിൻ മിഴിപ്പൊയ്കയിൽ ആയിരം സ്വപ്നങ്ങൾ
നീന്താനിറങ്ങിയ കോലാഹലം
മന്മഥപുരിയിലെ മദിരോൽസവം (വാരുണി...)

ഓരോ ഹൃദയസ്പന്ദനം തന്നിലും

ഓരോ ഹൃദയസ്പന്ദനം തന്നിലും
മാരന്റെ മണിവീണാനാദം
ഓരോ ചിന്താ തരംഗത്തിനുള്ളിലും
ഓമനേ നിൻ ചാരുരൂപം (ഓരോ...)

ഓർത്തപ്പോൾ രോമകൂപങ്ങൾ തോറും
പൂത്തിരി കത്തിച്ചു പ്രേമം
ഓരോ സങ്കൽപമണ്ഡലം തന്നിലും
ശാരദാപഞ്ചമീയാമം (ഓരോ..)

കണ്മുനത്തെല്ലിനാൽ നീയെന്നിൽ ചാർത്തിയ
ക‍ാരപുഷ്പദലങ്ങൾ
വാരിച്ചൊരിയുന്നു ജീവന്റെ ജീവനിൽ
വാസന്ത സൗരഭ്യപൂരം (ഓരോ..)

നിന്നെക്കുറിച്ചു ഞാൻ കാണുന്ന സ്വപ്നങ്ങൾ
നിർവ്വാണഗംഗാതടങ്ങൾ
ആയിരമായിരം ആരാമലക്ഷ്മിമാർ
ആടുന്ന ചൈത്ര വനങ്ങൾ (ഓരോ..)

ഇന്നത്തെ മോഹനസ്വപ്നങ്ങളേ

Title in English
innathe mohanaswapnangale

ഇന്നത്തെ മോഹനസ്വപ്നങ്ങളേ
ഈയാംപാറ്റകളേ
മനസ്സിലെ മണ്‍പുറ്റിലിത്ര നാളും
മയങ്ങിക്കിടന്നതെന്തേ - നിങ്ങള്‍
മയങ്ങിക്കിടന്നതെന്തേ
(ഇന്നത്തെ...)

പാര്‍വ്വണചന്ദ്രികാ കിരണങ്ങളോ
പാതിരാത്തെന്നലിന്‍ പരിമളമോ
വിളക്കു കാട്ടി വിളിച്ചുണര്‍ത്തി
വെളിച്ചത്തിന്‍ പൂവനത്തില്‍ ഉയര്‍ത്തുന്നു
(ഇന്നത്തെ...)

ആനന്ദലഹരിയിലണയുന്നു നിങ്ങൾ
ചിറകടിച്ചാർക്കുന്നു പറക്കുന്നു
ഒരു ഞൊടിയാൽ പതിക്കുന്നൂ - സ്വയം
മരണത്തിൻ വിരിമാറിലടിയുന്നു
(ഇന്നത്തെ...)

ശ്യാമസുന്ദരീ രജനീ

ശ്യാമസുന്ദരീ രജനീ
പ്രേമഗായകനെൻ ഗന്ധർവ്വൻ
താമസിക്കുന്നതെവിടെ
എവിടെ എവിടെ (ശ്യാമ..)

പൂനിലാവിൻ പുളിനത്തിലോ
കാനനനികുഞ്ജമാം സദനത്തിലോ
മാമകസ്വപ്നങ്ങലൊരുക്കി വെച്ച
മയൂര സിംഹാസനത്തിലോ പറയൂ (ശ്യാമ...)

ഇന്നത്തെ വാസരസ്വപ്നത്തിലാ
പൊൻ മണി വീണതൻ നിസ്വനങ്ങൾ
എൻ കർണ്ണപുടങ്ങളിലണഞ്ഞെന്നെ
ചുംബിച്ചു ചുംബിച്ചു വിളിച്ചുണർത്തി (ശ്യാമ..)

പാതി വിരിഞ്ഞുള്ള മിഴികളാലേ
പാതിരാമലരുകളോരോന്നും
വീണ്ടും വീണ്ടും വിഹ്വലരായി
കണ്ടില്ല നാഥനെയെന്നു ചൊല്ലി (ശ്യാമ...)

എല്ലാമറിഞ്ഞവൻ നീ മാത്രം

Title in English
ellamarinjavan nee mathram

എല്ലാമറിഞ്ഞവൻ നീ മാത്രം
എന്നെ അറിഞ്ഞവൻ നീ മാത്രം
എല്ലാമറിഞ്ഞവൻ നീ മാത്രം
അന്ധകാരത്തിൽ മുങ്ങിക്കിടന്നൊരെൻ
അന്തരംഗത്തിലെ മന്ദിരത്തിൽ
പ്രണയത്തിൻ മണിദീപ മാല കൊളുത്തിയെൻ
പ്രിയമുള്ളവനേ നീ വന്നു 
എല്ലാമറിഞ്ഞവൻ നീ മാത്രം

പരിചയമില്ലാത്തൊരേതോ സ്വപ്നത്തിൻ
പരിമളലഹരി നീ കൊണ്ടു വന്നൂ
അതിനോടൊപ്പം എന്നാരാമത്തിൽ
അനുരാഗചൈത്രവും ഓടിവന്നൂ 
എല്ലാമറിഞ്ഞവൻ നീ മാത്രം

മന്ദഹസിക്കാന്‍ മറന്നൊരെന്‍ ചുണ്ടുകള്‍
മന്ദാരപുഷ്പം വിടര്‍ത്തി
നവ്യപ്രതീക്ഷകള്‍ രാജഹംസങ്ങളായ്
നയനത്തിന്‍ നീലസരസ്സിലെത്തി
(എല്ലാമറിഞ്ഞവൻ....)

Film/album

അടുത്ത ലോട്ടറി നറുക്കു വല്ലതും

Title in English
adutha lottery narukku vallathum

അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ
കരിമ്പിൻകാലാ കള്ളുഷാപ്പ്‌ വിലയ്ക്കെടുത്തേനേ - ഞാൻ വിലക്കെടുത്തേനെ
അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ
ഇരുമ്പനത്തെ ചാരായക്കട വിലയ്ക്കെടുത്തേനേ - ഞാൻ വിലക്കെടുത്തേനെ
അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ

Film/album
Year
1973

കല്പനാരാമത്തിൽ കണിക്കൊന്ന

Title in English
Kalpanaaramathil

കല്പനാരാമത്തില്‍ കണിക്കൊന്ന പൂത്തപ്പോള്‍
സ്വപ്നമനോഹരി നീ വന്നു - എന്റെ
സ്വപ്നമനോഹരി നീ വന്നൂ
(കല്പനാരാമത്തില്‍..)

മാനത്തെ നന്ദനവനത്തില്‍ നിന്നോ
മാനസയമുനാതീരത്തുനിന്നോ
താരകയായ് - വനരാധികയായ്
പ്രേമചാരുമരാളികയായ് നീ വന്നൂ
താരകയായ് - വനരാധികയായ്
പ്രേമചാരുമരാളികയായ് നീവന്നൂ
(കല്പനാരാമത്തില്‍..)

മുല്ലപ്പൂവല്ലികള്‍ അലങ്കരിച്ച
പല്ലക്കിലേറിവരും വസന്തം പോലെ
ദേവതയായ് - മദാലസയായ്
രാഗഭാവനാതരംഗമായി നീ വന്നൂ
ദേവതയായ് - മദാലസയായ്
രാഗഭാവനാതരംഗമായി നീവന്നൂ
(കല്പനാരാമത്തില്‍..)

Film/album

ചുണ്ടത്തെ പുഞ്ചിരി

Title in English
Chundathe punchiri

ചുണ്ടത്തെ പുഞ്ചിരി
ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി
പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി
ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി
പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി

കണ്ടുമുട്ടീടുന്ന കാളനും കൂളനും
കൊണ്ടുക്കൊടുത്തേക്കല്ലേ - സുന്ദരീ
കൊലച്ചതി ചെയ്തേക്കല്ലേ
പണ്ടത്തെ തോഴനീ ചെണ്ടിന്നു ചുറ്റിലും
വണ്ടായി ചുറ്റീടുന്നു - രാപ്പകല്‍
വണ്ടായി ചുറ്റീടുന്നു ഓഹോഹോ
ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി
പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി

ആയിരം പൂക്കൾ വിരിയട്ടെ

Title in English
Aayiram pookkal

ആയിരം പൂക്കൾ വിരിയട്ടെ
ആയിരം വണ്ടുകൾ മുകരട്ടെ
ആനന്ദസംഗീത സാഗരവീചിയിൽ
ആയിരം മേനികൾ ഉലയട്ടെ
(ആയിരം...)

സ്വപ്നങ്ങൾ പുഷ്പിക്കും പ്രമദവനത്തിൽ
ഉൽപലബാണന്റെ മദിരോൽസവം
പാനപാത്രം നിറയട്ടെ
പാണിയും പാണിയും ചേരട്ടെ
ആയിരം പൂക്കൾ വിരിയട്ടെ
ആയിരം വണ്ടുകൾ മുകരട്ടെ

ഗാനവും താളവും ഗംഗയായ്‌ യമുനയായ്‌
ചേരുമീ സങ്കൽപസംഗമത്തിൽ
താമരപ്പൂവമ്പൻ തീർത്തൊരു വേദിയിൽ
താരുണ്യ രൂപങ്ങൾ ഒഴുകട്ടെ
(ആയിരം...)