അമാവാസി നാളിൽ

അമാവാസി നാളില്‍
ഞാനൊരു പൂര്‍ണ്ണചന്ദ്രനെ കണ്ടു..
അഴിച്ചിട്ട കരിമുടിക്കിടയില്‍ നിന്നും
അഴകുറ്റ നിന്‍ മുഖമായിരുന്നു
അതൊരപൂര്‍വ്വ ദര്‍ശനമായിരുന്നു.....

തൈലം പകരാതെ താനേ കത്തുന്ന
തങ്കവിളക്കൊന്നു ഞാന്‍ കണ്ടു..
അമൃതസരസ്സിലെ അനഘാംബുജം പോലെ അതുലേ ..
അമൃതസരസ്സിലെ അനഘാംബുജം പോലെ
അതുലേ നിന്‍ പുഞ്ചിരിയായിരുന്നു..
അതൊരമോഹദര്‍ശനമായിരുന്നു...

കമ്പി മുറുക്കാതെ വിരലാല്‍ മീട്ടാതെ
വീണാമണിനാദം ഞാന്‍ കേട്ടു..
വസന്താഗമത്തിലെ കുയിലിന്റെ കുഴല്‍ പോലെ അമലേ...
വസന്താഗമത്തിലെ കുയിലിന്റെ കുഴല്‍ പോലെ
അമലേ നിന്‍ തേന്മൊഴിയായിരുന്നു..
അതൊരനുപമ നിര്‍വൃതിയായിരുന്നു..