ഓരോ ഹൃദയസ്പന്ദനം തന്നിലും

ഓരോ ഹൃദയസ്പന്ദനം തന്നിലും
മാരന്റെ മണിവീണാനാദം
ഓരോ ചിന്താ തരംഗത്തിനുള്ളിലും
ഓമനേ നിൻ ചാരുരൂപം (ഓരോ...)

ഓർത്തപ്പോൾ രോമകൂപങ്ങൾ തോറും
പൂത്തിരി കത്തിച്ചു പ്രേമം
ഓരോ സങ്കൽപമണ്ഡലം തന്നിലും
ശാരദാപഞ്ചമീയാമം (ഓരോ..)

കണ്മുനത്തെല്ലിനാൽ നീയെന്നിൽ ചാർത്തിയ
ക‍ാരപുഷ്പദലങ്ങൾ
വാരിച്ചൊരിയുന്നു ജീവന്റെ ജീവനിൽ
വാസന്ത സൗരഭ്യപൂരം (ഓരോ..)

നിന്നെക്കുറിച്ചു ഞാൻ കാണുന്ന സ്വപ്നങ്ങൾ
നിർവ്വാണഗംഗാതടങ്ങൾ
ആയിരമായിരം ആരാമലക്ഷ്മിമാർ
ആടുന്ന ചൈത്ര വനങ്ങൾ (ഓരോ..)