പോയ് വരൂ തോഴി

Title in English
poy varoo thozhi

പോയ് വരൂ തോഴീ
പ്രാണസഖീ നീ പോയ് വരൂ
ജീവസഖി നീ പോയ് വരൂ
ഭാവി മുന്നിൽ പൂ വിരിച്ചു
പ്രാണസഖീ നീ പോയ് വരൂ
ജീവസഖി നീ പോയ് വരൂ

കനകരഥമായ് പ്രണയവീഥിയിൽ
കാത്തു നില്പൂ കാമുകൻ
പ്രാണസഖീ നീ പോയ് വരൂ
ജീവസഖി നീ പോയ് വരൂ

സ്മരണയുടെ അലയാഴി തന്നിൽ
മുങ്ങിയോരെൻ കണ്ണുകൾ
നിന്റെ മുന്നിൽ കാഴ്ച വെയ്പൂ
രണ്ടു തുള്ളി കണ്ണുനീർ
പ്രാണസഖീ നീ പോയ് വരൂ
ജീവസഖി നീ പോയ് വരൂ

മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ

Title in English
mottu virinjilla sakhi

മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ
നാണമോ - കോപമോ - രാഗമോ
മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ

പുഷ്പിതമായ് പൂമേനി മെല്ലെ മെല്ലെ യൗവനത്തിൽ
സപ്തവർണ്ണമലർമാലയാലോ
ചുണ്ടുകളിൽ പനിനീർപ്പൂ
കവിളിണയില്‍ കൈതപ്പൂ‍
കണ്ണിണയിൽ കലഹം മാത്രം
ഈ മധുപനായ് നിൻ മണിയറ നീ തുറക്കുമോ
മനോഹരീ തുറക്കുമോ 
മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ

ശബ്ദപ്രപഞ്ചം തിരയടിച്ചു എന്റെ

Title in English
Shabdaprapancham

അമ്മേ...അമ്മേ...
ശബ്ദപ്രപഞ്ചം തിരയടിച്ചു (2) -എന്റെ
സൌമ്യനക്ഷത്രം മിഴി തുറന്നു
ഈ മണ്ണില്‍ ഒരു ദുഃഖബിന്ദുവായ് വീണ ഞാൻ
ഇന്നിതാ വിണ്ണിലേക്കുയരുന്നൂ...  ഉയരുന്നൂ

ശബ്ദപ്രപഞ്ചം തിരയടിച്ചു എന്റെ
സൌമ്യനക്ഷത്രം മിഴി തുറന്നു

ആത്മാവിന്‍ അംശം കൈനീട്ടിനില്‍ക്കുന്നു
ആപാദചൂഡം ഞാന്‍ കോരിത്തരിക്കുന്നു (2)
വിശ്വം മുഴുവന്‍ പടര്‍ന്നൊഴുകും സ്നേഹമുത്തേ... 
മുത്തേ...  നീ എന്നില്‍ നിറയുന്നു
അമ്മേ... അമ്മേ...
ശബ്ദപ്രപഞ്ചം തിരയടിച്ചു എന്റെ
സൌമ്യനക്ഷത്രം മിഴി തുറന്നു

കിളിയേ കിളിയേ ഉണ്ടോ സ്വാദുണ്ടോ

Title in English
Kiliye kiliye

കിളിയേ കിളിയേ.. 
കിളിയേ കിളിയേ - ഉണ്ടോ സ്വാദുണ്ടോ
പേരക്കായക്കു സ്വാദുണ്ടോ - എന്റെ
പേരക്കായക്കു സ്വാദുണ്ടോ (കിളിയേ...)

വീരാളിപ്പട്ടുടുത്ത്.. 
വീരാളിപ്പട്ടുടുത്ത് കാലത്തേ വെളുപ്പിനു
വിരുന്നുണ്ണാൻ നീ വായോ (2)

വീട്ടിലെ പൂച്ചക്ക് കാനേത്ത്
കാട്ടിലെ മുല്ലയ്ക്കു കാതുകുത്ത്
കാട്ടിലെ മുല്ലയ്ക്ക് കാതുകുത്ത്
പെരുന്നാളും വന്നു കുരുവീ ഇളംകുരുവീ
വയലേലകളിൽ നെല്ലുണ്ടോ - എൻ
വയലേലകളിൽ നെല്ലുണ്ടോ

താളം നല്ല താളം മേളം നല്ല മേളം

Title in English
thaalam nalla thaalam

താളം നല്ല താളം മേളം നല്ല മേളം
കണ്മണിയാളുടെ കാലിൽകെട്ടിയ
കിങ്ങിണി കിലുങ്ങുമ്പോൾ
കണ്മുനയാലെ കാമൻ തന്നുടെ
കരിമ്പുവില്ലു കുലയ്ക്കുമ്പോൾ (താളം...)

മദകരയാമിനി വന്നു വാനിൽ
മദിരോത്സവമാടാൻ
പകരുക തോഴീ തൂമധു ഞങ്ങടെ
പാനപാത്രം നിറയട്ടെ (താളം..)

ദാഹിക്കും കണ്ണുകളിൽ
മോഹത്തിൻ മോഹിനിയാട്ടം
പാട്ടിന്റെ തിരയടിയിൽ ഊഞ്ഞാലാട്ടം
കാണാത്ത കരളിന്നുള്ളിൽ
കാമത്തിൻ നീരോട്ടം
പാളിപ്പാളിയങ്ങുമിങ്ങും കള്ളനോട്ടം
ആഹാ കള്ളനോട്ടം ആഹാ കള്ള നോട്ടം 

വനരോദനം കേട്ടുവോ കേട്ടുവോ

Title in English
vanarodanam kettuvo

ആ...ആ....ആ.....

വനരോദനം കേട്ടുവോ കേട്ടുവോ
വാടി വാടി വീഴുമീ വാസന്തിമലരിന്റെ
വനരോദനം കേട്ടുവോ - കേട്ടുവോ (2)

മിന്നലിന്റെ പ്രഹരമേറ്റു നൃത്തമാടും 
വെണ്മുകിലീ ബാഷ്പധാര കണ്ടുവോ
കാറ്റിന്റെ കൈകൾ കാനനത്തിൽ തള്ളിയിട്ട
കാട്ടുപൂവിൻ കണ്ണുനീരു കണ്ടുവോ 
(വനരോദനം...)

കശ്മലന്റെ കൈകളേറ്റു കവിളിലാകെ
രക്തബിന്ദു വാർന്നു വാർന്നു വീണു പോയ്
യൗവനത്തിൻ ചോപ്പുമല്ല
കുങ്കുമത്തിൻ ചോപ്പുമല്ല 
എന്റെ ഹൃദയരക്തബിന്ദു കണ്ടുവോ
കണ്ടുവോ 

ഇന്നത്തെ രാത്രി ശിവരാത്രി

Title in English
innathe raathri shivaraathri

ഇന്നത്തെ രാത്രി ശിവരാത്രി
ഇന്നത്തെ രാത്രി ശിവരാത്രി
കൈയ്യും കൈയ്യും താളമടിക്കും
കണ്ണും കണ്ണും കഥപറയും
കാല്‍ചിലങ്കകള്‍ പൊട്ടിച്ചിരിക്കും
കാലടികള്‍ നര്‍ത്തനമാടും
ഇന്നത്തെ രാത്രി ശിവരാത്രി

ഈ വസന്തയാമിനിയിൽ
ഈ സുഗന്ധവാഹിനിയിൽ
ഒഴുകും ചന്ദ്രിക തൻ
പവിഴവേദിയിൽ ഞാൻ
പരിസരം മറന്നു കൊണ്ടാടും കൊണ്ടാടും 
ഇന്നത്തെ രാത്രി ശിവരാത്രി

പാതിരതൻ മട്ടുപ്പാവിൽ
പാലൊളിപ്പൂനിലാവിൽ
ഇന്നു ഭവാനോടി  വന്നു
എന്നടുത്തു വന്നിരുന്നു
എന്നെത്തന്നെ മറന്നു ഞാൻ പാടും പാടും 

ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു

Title in English
ekaantha jeevanil

ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു 
ഏഴാം സ്വർഗ്ഗത്തിൽ നീയെന്നെ ക്ഷണിച്ചു 
സ്വപ്നസുന്ദരിയാം സംഗീതമേ - നീയെൻ 
കൽപനാനന്ദനത്തിൽ ആരാമനർത്തകി 
ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു 
ഏഴാം സ്വർഗ്ഗത്തിൽ നീയെന്നെ ക്ഷണിച്ചു 

ചന്ദ്രകിരണങ്ങൾ നിൻ മണിഭൂഷണങ്ങൾ 
സുന്ദരനക്ഷത്രങ്ങൾ ചരണനൂപുരങ്ങൾ 
വസന്തവും ഹേമന്തവും നടനമാടുമ്പോൾ നിൻ 
വദനത്തിൽ തെളിയുന്ന ഭാവഹാവങ്ങൾ 
ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു 
ഏഴാം സ്വർഗ്ഗത്തിൽ നീയെന്നെ ക്ഷണിച്ചു 

കളിയും ചിരിയും മാറി

Title in English
kaliyum chiriyum maari

കളിയും ചിരിയും മാറി
കൌമാരം വന്നു കേറി
കന്നി രാവിന്‍ അരമന തന്നിലെ 
കൌമുദിയാളാകെമാറി 
(കളിയും..)

പാട്ടും പാടി നടക്കും കാറ്റിനു
യൌവനകാലം (പാട്ടും )
വിലാസലഹരിയിലോടും പ്രായം
പ്രിയാസമാഗമസമയം (2)
(കളിയും..)

മെത്തയില്‍ വീണാല്‍ പോലും 
നിദ്രവരാത്തൊരു പ്രായം (2)
പലപലസ്വപ്നജാലം കണ്ണില്‍ 
പനിനീര്‍ തൂകും പ്രായം (2)
(കളിയും..)

പതിനഞ്ചിതളുള്ള പൗർണ്ണമി പൂവിന്റെ

Title in English
pathinanchithalulla pournami poovinte

പതിനഞ്ചിതളുള്ള പൗർണ്ണമി പൂവിന്റെ
പതിനാലാമിതളും വിടർന്നൂ
അരളിപ്പൂവാടിയിൽ ആരാമശലഭങ്ങൾ
തിരുവാതിരപ്പാട്ടു പാടിപ്പറന്നു (പതിനഞ്ചിതളൂള്ള...)

രാപ്പാടി  പാടുന്ന രാഗം കേൾക്കുമ്പോൾ
രാത്രി ലില്ലിക്കെന്തൊരുന്മാദം
ഇന്നു രാജമല്ലിക്കെന്തൊരുത്സാഹം
രാഗം ശൃംഗാരമാകയാലോ
രാവിന്നു ദാഹാർത്തയാകയാലോ
അറിയില്ലല്ലോ എനിക്കറിയില്ലല്ലോ
ഓ...ഓ..ഓ...(പതിനഞ്ചിതളുള്ള..)