എല്ലാം കാണുന്നോരമ്മേ

അമ്മേ...അമ്മേ...
എല്ലാം കാണുന്നോരമ്മേ
അല്ലൽ കൊടും തീയിൽ വേവുമ്പോൾ നിൻ പദ
മല്ലാതാശ്രയമെന്തുണ്ടമ്മേ (എല്ലാം..)

കോടാനുകോടിയെ കാത്തു രക്ഷിക്കുന്ന
കോടിലിംഗപുരത്തമ്മേ
കാരുണ്യവാരിദവർഷപൂരം ആദി
കാരിണി നീയെന്നിൽ തൂകൂ (എല്ലാം...)

ആദിപരാശക്തിയാനനദഭൈരവി
ജ്യോതിശ്വരൂപിണിയമ്മേ
എല്ലാരുമേ വെടിഞ്ഞാശ്രയഹീനയായ്‌
എങ്ങോട്ടു പോകും ഞാൻ അമ്മേ (എല്ലാം...)

ആത്മാധിനാഥനും ഞാനുമിപ്പാരിൽ
ആശ്വാസസങ്കേതം തേടി
ആശ്രിതവൾസലേയംബേ ഭഗവതി
നിൻ പാദസന്നിധി പൂകി

മന്മഥമന്ദിരത്തിൽ പൂജ

Title in English
Manmadamandirathil pooja

മന്മഥമന്ദിരത്തിൽ പൂജാ - ഇന്നു
മധുരരാഗപൂജ
കണ്മുനതെല്ലുകൾ കൈത്തിരി കൊളുത്തുന്ന
കാമുക സങ്കൽപപൂജ
മന്മഥമന്ദിരത്തിൽ പൂജാ - ഇന്നു
മധുരരാഗപൂജ

സ്വപ്നത്തിൽ കോവിൽ നട തുറന്നൂ
സ്വർഗ്ഗീയ ചന്ദ്രികാദ്യുതി പരന്നു
മഴവിൽ വനമാല കോർത്തു ചാർത്തിയ
മധുമാസം പൂക്കൂട നിറച്ചു വന്നു
മന്മഥമന്ദിരത്തിൽ പൂജാ - ഇന്നു
മധുരരാഗപൂജ

ഈ രാഗഗാനത്തിൻ ഈരടിയിൽ
ആരാധനയുടെ മണി മുഴങ്ങീ
ഹൃദയം തീർക്കുമീ പുണ്യപീഠത്തിൽ
ജീവേശ്വരീ നിന്നെ കുടിയിരുത്തീ
മന്മഥമന്ദിരത്തിൽ പൂജാ - ഇന്നു
മധുരരാഗപൂജ

അഭിനവജീവിത നാടകത്തിൽ

Title in English
abhinavajeevitha naadakathil

അഭിനവജീവിത നാടകത്തിൽ
അഭിനയിക്കാൻ അറിയാത്തവളേ
എന്തിനു നീയീ അരങ്ങിലെത്തീ
എങ്ങനെ നിനക്കീ വേഷം കിട്ടീ
അഭിനവജീവിത നാടകത്തിൽ
അഭിനയിക്കാൻ അറിയാത്തവളേ

നെഞ്ചിൽ കൊടുംതീ ജ്വലിക്കുമ്പോഴും
ചുണ്ടിൽ വിരിയണം മന്ദഹാസം (2)
കണ്ണിലെ പേമഴ മറച്ചു വെച്ചൂ
കണ്ഠം പാടണം മധുരഗാനം 
അഭിനവജീവിത നാടകത്തിൽ
അഭിനയിക്കാൻ അറിയാത്തവളേ

പെറ്റമ്മ പോലും അടുത്തു വന്നു
കെട്ടിപ്പിടിക്കുവാൻ കരങ്ങൾ നീണ്ടു (2)
നാട്യത്തിൻ കാലുകൾ ഒഴിഞ്ഞു മാറി
നാടകവേദിയിൽ ഞാൻ പുകഞ്ഞു നീറി

ചിയ്യാം ചിയ്യാം ചിന്ധിയാം

ചിയ്യാം ചിയ്യാം ചിന്ധിയാം
ചിയ്യാം ചിയ്യാം ചിന്ധിയാം
നീയേ ശരണം ഗോപാല
നെയ്യും പാലും നൈവേദ്യം (ചിയ്യാം..)

അഞ്ചഞ്ചര നാഴികനേരം ഇഞ്ചിഞ്ചായ്‌ കുറുക്കി വെച്ച
പഞ്ചാരപ്പായസമേകീടാം ഗോപാലകൃഷ്ണാ
നിൻ ചേവടി എന്നും സഹായം (ചിയ്യാം..)

തേങ്ങുളവും കദളിപ്പഴവും തേങ്ങാക്കൊത്താവോളവുമായ്‌
ഭംഗീലൊരു പഞ്ചാമൃതമാക്കാം ശ്രീ ബാലകൃഷ്ണാ
സംഗതികൾ നന്നായി പാടീടാം (ചിയ്യാം...)

അമ്പലമാം പുഴയിൽ വാഴും തമ്പുരാൻ ഉണ്ണിക്കൃഷ്ണാ
നമ്മുടെ ഗതി മേൽപ്പോട്ടാകണം കാർവ്വർണ്ണാ കണ്ണാ
ചിന്മയവും സന്മയവും നീയേ മായാമയവും
ചിന്മയവും ജഗന്മയവും നീയേ (ചിയ്യാം...)

വരില്ലെന്നു ചൊല്ലുന്നു വേദന

Title in English
varillennu chollunnu vedana

വരില്ലെന്നു ചൊല്ലുന്നു വേദന
വരുമെന്നു ചൊല്ലുന്നു ചേതന
ഇണക്കുയിലേ ഇണക്കുയിലേ
ഇനിയെന്നു കാണുന്നു നിന്നെ ഞാൻ
വരില്ലെന്നു ചൊല്ലുന്നു വേദന
വരുമെന്നു ചൊല്ലുന്നു ചേതന

ദിവസങ്ങൾ തള്ളുന്നൂ ദേഹം
നിമിഷങ്ങൾ എണ്ണുന്നൂ ഹൃദയം
ഒരു നോക്കു കാണുവാൻ ദാഹം
ഒരുമിച്ചിരിക്കുവാൻ മോഹം 
ഇണക്കുയിലേ ഇണക്കുയിലേ
ഇനിയെന്നു കാണുന്നു നിന്നെ ഞാൻ
വരില്ലെന്നു ചൊല്ലുന്നു വേദന
വരുമെന്നു ചൊല്ലുന്നു ചേതന

ഓർക്കുമ്പോൾ ചൊല്ലാൻ നാണം

Title in English
Orkkumbol chollaan

ഓര്‍ക്കുമ്പോള്‍ ചൊല്ലാന്‍ നാണം ഇന്നലെ
രാക്കിളിയും ഞാനും ഉറങ്ങിയില്ലാ - സഖി
ഉറങ്ങിയില്ലാ - ഉറങ്ങിയില്ലാ
(ഓര്‍ക്കുമ്പോള്‍..)

കണ്ണിണ പൊത്തുവാന്‍ കവിളത്തു മുത്തുവാന്‍
കന്നിനിലാവൊളി വന്ന നേരം
അരുതെന്നു ചുണ്ടുകള്‍ വീണ്ടും വിലക്കീട്ടും
കരിവള പൊട്ടിച്ച കളിത്തോഴന്‍ - എന്റെ
കരിവള പൊട്ടിച്ച കളിത്തോഴന്‍
(ഓര്‍ക്കുമ്പോൾ..)

നീലമേഘങ്ങൾ നീന്താനിറങ്ങിയ

Title in English
Neela meghangal

നീലമേഘങ്ങൾ നീന്താനിറങ്ങിയ
വാനമാകും കളിപ്പൊയ്കക്കടവിൽ
ഏതോ സ്വപ്നത്തെ താലോലിച്ചിരുന്നു
ചേതോഹരീ സായാഹ്നസുന്ദരീ
(നീലമേഘ...)

പിന്നിലഴിഞ്ഞ നിൻ മുടിച്ചുരുളിൽ കാണും
സ്വർണ്ണമനോഹര മലർമുകുളം
ആരോ ചൂടിച്ച കൈതപ്പൂവോ സഖീ
ആറാം വാവിലെ ചന്ദ്രികയോ
(നീലമേഘ...)

ഇന്ദ്രപുരിയിലെ മലർവനത്തിൽ സഖി
ഇന്നലെ മല്ലികപ്പൂ നുള്ളുമ്പോൾ
കാമുകനാരാനും വന്നു പോയോ - ആരും
കാണാതെയുള്ളിൽ കടന്നു പോയോ
(നീലമേഘ...)

എൻ നോട്ടം കാണാൻ

Title in English
En nottam kaanaan

എൻ നോട്ടം കാണാൻ കാൽപ്പവൻ
എൻ ആട്ടം കാണാൻ അരപ്പവൻ
എൻ നോട്ടം കാണാൻ കാൽപ്പവൻ
എൻ ആട്ടം കാണാൻ അരപ്പവൻ
കാൽപ്പവൻ - അരപ്പവൻ

മദനന്റെ നാട്ടുകാരീ മണിവീണപ്പാട്ടുകാരി
മദാലസനാട്യക്കാരീ മധുരാംഗി ഞാൻ
പ്രേമവിവശർ നിങ്ങടെയുള്ളിൽ
താമസിക്കാൻ ഇടം വേണം
താമസിക്കാൻ ഇടം വേണം
എൻ നോട്ടം കാണാൻ കാൽപ്പവൻ
എൻ ആട്ടം കാണാൻ അരപ്പവൻ
കാൽപ്പവൻ - അരപ്പവൻ

സ്നേഹം തന്നുടെ തണ്ണീർപ്പന്തലിൽ

Title in English
Sneham thannude

സ്നേഹം തന്നുടെ തണ്ണീർപ്പന്തലിൽ
ദാഹിച്ചെത്തിയ യാത്രക്കാരാ
കത്തിയെരിഞ്ഞു കഴിഞ്ഞൂ പന്തൽ
വറ്റിവരണ്ടൂ ജലപാത്രം (സ്നേഹം..)

കദനക്കടലിൽ താഴ്ന്നല്ലേ നിൻ
കരളിലെ ശാന്തിനൗക
ആശാചക്രഭ്രമണം നിന്നു
അലയുവതെന്തിനു വീണ്ടും (സ്നേഹം...)

മായികമായ മരീചികയല്ലോ
മാടി വിളിച്ചതു നിന്നെ
ഈ മരുഭൂവിൻ നടുവിൽ നിനക്കിനി
ആറടിമണ്ണാണഭയം (സ്നേഹം..)

ദേവാ നിൻ ചേവടികൾ

ദേവാ നിൻ ചേവടികൾ
പൂജിക്കും പുഷ്പം ഞാൻ
പരാഗമില്ല പരിമളമില്ല
പരിവേഷവുമില്ല
മുഗ്ദ്ധകളെന്നെ കൈയ്യാൽ നുള്ളി
മുത്തിയതില്ല ചുണ്ടാൽ
പാടി നടക്കും രാജകുമാരികൾ
ചൂടിയതില്ലാ മുടിയിൽ (ദേവാ...)

കാട്ടിലുറങ്ങും നേരം പുലരികൾ
തട്ടിവിളിച്ചതുമില്ല
മധുഭാഷിണിയാം വസന്തകന്യക
മാറിലണിഞ്ഞതുമില്ല (ദേവാ...)

വാടിയ മുഖവുമായ് നടയിൽ നിൽക്കേ
മാടി വിളിച്ചൂ ദേവൻ
അഭിലാഷങ്ങൾ തീർത്തു കഴലിൽ
അവിടുന്നെന്നെ ചേർത്തു(ദേവാ...)