കണ്ണെഴുതി പൊട്ടു തൊട്ട് കല്ലുമാല

Title in English
Kannezhuthi pottu thottu

കണ്ണെഴുതി പൊട്ടുതൊട്ട് കല്ലുമാല ചാർത്തിയപ്പോൾ
കണ്ണാന്തളിപ്പൂവിനെന്തു നാണം
ഒരു കല്യാണപ്പെണ്ണിന്റെ നാണം
(കണ്ണെഴുതി...)

താമരത്തോണിയുള്ള
കുളിർകാറ്റു വന്നു നിന്നെ
താമരത്തോണിയുള്ള
കുളിർകാറ്റു വന്നു നിന്നെ
പ്രേമിച്ചതോർത്തു കോണ്ടോ
കളിവാക്കോതി കവിളിൽ നുള്ളി
കൈ കൊട്ടിച്ചിരിച്ചതും ഓർത്തു കൊണ്ടോ
നാണം - ഈ നാണമെന്തേ
കാണാനഴകുള്ള കാട്ടുപൂവേ
(കണ്ണെഴുതി...)

ആദ്യത്തെ നാണം പൂവിട്ടനേരം

Title in English
Aadyathe naanam

ആദ്യത്തെ നാണം പൂവിട്ട നേരം
ആരോമലേ നിനക്കെന്തു തോന്നി..
ചുണ്ടിൽ ചിരിയോ കണ്ണിൽ കുളിരോ
ചന്ദനമാറിലെ ചെണ്ടുലഞ്ഞോ...

വാസന്തകേളിക്കായ് തേൻവനിയിൽ
കുസുമദേവനായ് വന്നവനേ..
പ്രേമപൂജയ്ക്ക് ഹൃദയം നേദിച്ച്
ഭജനമിരിക്കും മലരാണു ഞാൻ..

കളഭം തേയ്ക്കും നിൻ മാറിലെഴുതും
നഖലേഖനം ഞാൻ വായിക്കും..
കിളിമൊഴി നിന്നെയെൻ മടിയിലിരുത്തി
പുളകം വിതച്ചു ഞാൻ ഉമ്മവെയ്ക്കും..

 

 

 

.

കിളിയേ കിളിയേ കിളിമകളേ

Title in English
Kiliye kiliye kilimakale



ഓം സ്വരദേവീ നമോസ്‌തുതേ
ഓം പദദേവീ നമോസ്‌തുതേ
ഓം രോഹിണീ നമോസ്‌തുതേ
ഓം വിശ്വരൂ‍പേ നമോസ്‌തുതേ

കിളിയേ കിളിയേ കിളിമകളേ (2)
തിരുമധുരം നുകരാൻ വാ (കിളിയേ)
കിളിയേ കിളിയേ കിളിമകളേ...

കാലം പൂണുനൂലിൽ കോർത്ത
മണ്ണിൻ മന്ത്രമേ ആ...(കാലം)
കാമൻ വന്നു പൂമൂടുന്ന ദേവീശിൽ‌പമേ
ജീവനിൽ അരിമണിക്കോലങ്ങളെഴുതൂ (കിളിയേ)

ദേവാ നിന്റെ കോവിൽപ്പടിയിൽ
എന്നെ വച്ചു ഞാൻ ആ...(2)
പൂവും തുളസിയിലയും തീർത്ഥജലവും കിണ്ണവും
ആ കിണ്ണം ദ്വാദശിക്കാദിത്യനായ്.....
കിളിയേ കിളിയേ കിളിമകളേ (2)

ചിരിക്കൂ ഒന്നു ചിരിക്കൂ

Title in English
Chirikkoo onnu chirikkoo

ചിരിക്കൂ - ഒന്നു ചിരിക്കൂ
എന്റെ ചിരകാലമോഹത്തിന്
മണിച്ചെപ്പു തുറന്നതില്‍
ചിരിയുടെ വെണ്‍മുത്തു നിറയ്ക്കൂ -ചിരിക്കൂ
(ചിരിക്കൂ..)

കടലാം സുന്ദരി വളയിട്ട കൈകളാല്‍
കരയെ പുണരുന്ന പോലേ
കടലാം സുന്ദരി വളയിട്ട കൈകളാല്‍
കരയെ പുണരുന്ന പോലേ
എന്റെ പ്രേമസര്‍വസ്വമേ
എന്മലര്‍ക്കൈകള്‍ നിന്‍
ഓമല്‍കഴുത്തില്‍ മുറുകുമ്പോള്‍
ഓമല്‍ - കഴുത്തില്‍ - മുറുകുമ്പോള്‍
മറക്കൂ - എല്ലാം മറക്കൂ - എന്റെ
മനസ്സിലെ മരുഭൂവില്‍ പ്രേമനീരദത്തിന്‍
മാദകമധുമാരി തളിക്കൂ - ചിരിക്കൂ

Film/album

എന്റെ സുന്ദര സ്വപ്നമയൂരമേ

Title in English
Ente sundara swapnamayoorame

എന്റെ സുന്ദര സ്വപ്നമയൂരമേ
നിന്റെ പീലികള്‍ പൊഴിഞ്ഞല്ലോ
എന്റെ മോഹമരാളമേ നിന്റെ
സ്വർണച്ചിറകുകള്‍ കരിഞ്ഞല്ലോ
(എന്റെ..)

ആടുവാന്‍ വല്ലാതെ മോഹിച്ചൂ - പക്ഷേ
അരങ്ങത്തു വന്നപ്പോള്‍ നിലം പതിച്ചു
പാടുവാന്‍ തംബുരു ശ്രുതി ചേര്‍ത്തു
പാടുവാന്‍ തംബുരു ശ്രുതി ചേര്‍ത്തു
പാവം നിന്‍ കണ്ഠം വിറങ്ങലിച്ചു
(എന്റെ..)

മനസ്സിന്‍ സങ്കല്പ മായികലീലയാല്‍
മനുഷ്യനെടുക്കുന്നൂ ദശാവതാരം
കൃമിയായ് മൃഗമായ് നരനായ് - പലപല
ചപലരൂപമായ് - ഒടുവില്‍ കല്‍ക്കിയായ്
(എന്റെ..)

Film/album

കുടകുമല കുന്നിമല

Title in English
Kudakumala kunnimala

കുടകുമല കുന്നിമല കുറ്റിയാടി മലയിൽ
കുടിലുകെട്ടി താമസിക്കും കൂട്ടുകാര് ഞങ്ങൾ
കാടിറങ്ങി നാടു ചുറ്റി നഗരം ചുറ്റി വന്നു
വീടുകേറി കൈയ്യും നോക്കി കാലം പോക്കാൻ വന്നൂ

കൈച്ചുരികത്തഴമ്പുള്ള കടത്തനാടു വീരന്മാർതൻ
കൈയ്യു നോക്കി കാലാകാലഭാഗ്യം ചൊല്ലാൻ വന്നൂ
തക്കയും തോടയുമിട്ട തച്ചോളി സുന്ദരിമാരുടെ
ലക്ഷണരേഖ നോക്കാൻ ആർത്തിയോടെ വന്നൂ

താഴത്തെ മഠത്തിലെ പതിനാറുകെട്ടിലെ
താഴമ്പൂ ചൂടിയ തമ്പുരാട്ടി
കരിവെള്ളൂർക്കാട്ടിലെ കണിക്കൊന്ന പൂത്തപോൽ
കനകത്തിൻ നിറമുള്ള തമ്പുരാട്ടി

കന്നൽമിഴി കണിമലരേ

Title in English
kannalmizhi kanimalare

കന്നൽമിഴി കണിമലരേ
കന്നിനിലാ പൊൻകതിരേ
പാൽക്കടലിൽ കുളിച്ചു വരും
പനിമതിയോ നിൻ വദനം
കന്നൽമിഴി കണിമലരേ
കന്നിനിലാ പൊൻകതിരേ

എൻ മനസ്സിൽ എരിഞ്ഞു കത്തും
എഴുതിരി വിളക്കേ എന്നുയിരേ
ചന്ദനത്തിൻ കുളിർമഴയോ
ചന്ദ്രികയോ നിന്റെ ചിരി
എൻ മനസ്സിൽ എരിഞ്ഞു കത്തും
എഴുതിരി വിളക്കേ എന്നുയിരേ

മലരമ്പൻകാവിലിന്നു
നിലവിളക്കും നിറപറയും
മലരമ്പൻ കാവിലിന്നു
നിലവിളക്കും നിറപറയും
അല്ലിമലർ പട്ടുക്കുട
ആമ്പൽ‌പ്പൂ ആലവട്ടം
കന്നൽമിഴീ കണിമലരേ
കന്നിനിലാ പൊൻകതിരേ

പച്ചമലക്കിളിയേ പവിഴമലക്കിളിയേ

Title in English
Pachamalakkiliye Pavizhamala

തൈതൈതക തകതൈതോം
പച്ചമലക്കിളിയേ പവിഴമലക്കിളിയേ
പാലൂറും കാട്ടിലുള്ള പഞ്ചവർണ്ണപ്പൈങ്കിളിയേ
പച്ചമലക്കിളിയേ പവിഴമലക്കിളിയേ
പാലൂറും കാട്ടിലുള്ള പഞ്ചവർണ്ണപ്പൈങ്കിളിയേ

നീലമല കാവൽ കാക്കും നീരാഴി കാലുകഴുകും
തുളുനാടൻ കോട്ടയോളം പോയി വായോ നീ
മലനാടൻ പോരു കാണാൻ പോയി വായോ
പച്ചമലക്കിളിയേ പവിഴമലക്കിളിയേ
തൈതൈതക തകതൈതോം

തങ്കത്തിരുമേനിയിങ്കൽ അങ്കപ്പോർ കച്ചകെട്ടി
ചെന്നേടം ചെന്നു പോരിൽ ജയിച്ചു പോരും
കുന്നലച്ചേകോന്മാരെ കണ്ടു വായോ
പച്ചമലക്കിളിയേ പവിഴമലക്കിളിയേ
തൈതൈതക തകതൈതോം

ഇല്ലം നിറ വല്ലം നിറ

Title in English
Illam nira vallam nira

ഇല്ലംനിറ വല്ലംനിറ അല്ലിപ്പൂത്താലി നിറ
നീരാടും കുളങ്ങരെ നീന്തിക്കുളിക്കണ
ഈരാറു സുന്ദരിമാർക്ക് പൂത്തിരുവാതിര
(ഇല്ലംനിറ..)

വാരണിപ്പൂങ്കവിളിൽ വയനാടൻ മഞ്ഞൾ തേച്ച
ഏഴിമലചന്ദനത്താൽ പൊട്ടുകുത്തി നല്ല
ഏഴാം കടലോടി വന്ന പട്ടും ചാർത്തി
പൊന്നിലഞ്ഞി കൊമ്പിൻ മേലേ
പൊന്നൂഞ്ഞാലാ പൊന്നൂഞ്ഞാലാ

കനൽക്കണ്ണിമാരൊത്തു
പൊന്നൂഞ്ഞാലാടും നേരം
മന്ദാരമലർശരക്കാവിലുത്സവം എന്റെ
സുന്ദരിമണിക്കിന്നു പൂത്തിരുവാതിര
പൊന്നിലഞ്ഞി കൊമ്പിൻ മേലേ
പൊന്നൂഞ്ഞാലാ പൊന്നൂഞ്ഞാലാ

ഇന്ദുചൂഡൻ ഭഗവാന്റെ

Title in English
Induchoodan Bhagavaante

ഇന്ദുചൂഡൻ ഭഗവാന്റെ
വാക്കുകൾ കേട്ടു ഗൗരീ
സുന്ദരീ വേട തരുണിയായി
(ഇന്ദുചൂഡൻ..)

തിരുമുടി ജടയായി
തിരുകിയ പൂക്കൾ എല്ലാം
നിരന്നു ചാഞ്ചാടും പീലികളായി
കസ്തൂരിവരക്കുറി മുക്കുറ്റിചാന്തായി
കണ്മഷി കന്മദമായി
(ഇന്ദുചൂഡൻ..)

നവരത്നഹാരങ്ങൾ മഞ്ചാടിമാലയായി
മാറത്തെ ഉത്തരീയം മരവുരിയായി
പട്ടണിവസ്ത്രങ്ങൾ പാഴ്പുലിത്തോലായി
മത്തോലും മിഴിയുടെ മട്ടുമാറി
(ഇന്ദുചൂഡൻ..)