ചന്ദനവിശറിയും വീശി വീശി

ചന്ദനവിശറിയും വീശി വീശി
ചൈത്ര രജനിയും വന്നു
പൗർണ്ണമി തന്നുടെ തൂവെള്ളിക്കിണ്ണത്തിൽ
പാലും പഴവുമായ് വന്നൂ (ചന്ദന...)

അനുരാഗനാടകവേദിയിലാടുവാൻ
കനകച്ചിലങ്കകൾ ഞാനണിഞ്ഞു
മധുരമാ നർത്തന വേളയിൽ പാടുവാൻ
മണിവീണയുമായ് ഞാനിരുന്നു  (ചന്ദന...)

നമ്മുടെ സങ്കല്പ  മണിയറ വാതിലിൽ
സുന്ദരസ്വപ്നങ്ങളണി നിരന്നു
നിർമ്മലപ്രണയത്തിനാനന്ദ ലഹരിയിൽ
നമ്മളെത്തന്നെയും നാം മറന്നു (ചന്ദന...)

ചന്ദ്രലേഖ തൻ കാതിൽ

ചന്ദ്രലേഖ തൻ കാതിൽ
ചന്ദനമുകിലൊരു കഥ പറഞ്ഞു
ആശകൾ പൂത്തു തളിർക്കാനായി
അനുരാഗത്തിൻ കഥ പറഞ്ഞു

അഞ്ജനമിഴിയാൽ നീലതാരം
അയലത്തെ വീട്ടിൽ ചെവിയോർത്ത്
കൂട്ടിലെ രാക്കുയിൽ ചിറകുമൊരുക്കി
പാട്ടും നിർത്തി ചെവിയോർത്ത്

ആമ്പൽപ്പൂവിൻ കാതിൽ മെല്ലെ
ആവണിക്കാറ്റൊരു കഥ പറഞ്ഞു
രാവിലെയെത്തിയ പുലരിയോടായ്
രാഗികൾ തന്നുടെ കഥ പറഞ്ഞു

എന്റെ മുന്തിരിച്ചാറിനോ

Title in English
Ente munthirichaarino

എന്റെ മുന്തിരിച്ചാറിനോ
എന്റെ പുഞ്ചിരിപ്പാലിനോ
എന്റെ മുന്തിരിച്ചാറിനോ
എന്റെ പുഞ്ചിരിപ്പാലിനോ
ഏതിനാണധികം മധുരം
ഏതിനാണാനന്ദ ലഹരി
ഏതിനാണധികം മധുരം
ഏതിനാണാനന്ദ ലഹരി
ലഹരീ.... ലഹരീ..
ലഹരി ലഹരി ലഹരി

മഗ്ദലനാട്ടിലെ മേരി -ഞാൻ
മദനസാമ്രാജ്യറാണി
മഗ്ദലനാട്ടിലെ മേരി -ഞാൻ
മദനസാമ്രാജ്യറാണി
പറന്നു വീഴും കണ്മുനയേറുകൾ
പനിനീർപ്പൂമാരി
പറന്നു വീഴും കണ്മുനയേറുകൾ
പനിനീർപ്പൂമാരി - ഇന്നൊരു
പനിനീർപ്പൂമാരി
ലഹരീ.... ലഹരീ..
ലഹരി ലഹരി ലഹരി

Film/album

രാഗതുന്ദിലനീലനേത്രത്താൽ

Title in English
Raagathundhila

രാഗതുന്ദിലനീലനേത്രത്താല്‍
രാജകുമാരീ നീ ബന്ധിച്ചു
എന്നെ ബന്ധിച്ചു
മാരബാണങ്ങള്‍ എയ്തു ഞാനെന്റെ
മാനസചോരനെ ശിക്ഷിച്ചു
ഇന്നു ശിക്ഷിച്ചു (രാഗതുന്ദില..)

പിന്നെയും ചുണ്ടിണയാലതിന്‍
പിഴയടയ്ക്കുവാന്‍ മോഹിച്ചു ഞാന്‍
പിഴയടയ്ക്കുവാന്‍ മോഹിച്ചു
പൂവുപോലത്തെ കൈകളാല്‍ മന്ദം
കൈവിലങ്ങുവെച്ചു - നിനക്കു
കൈവിലങ്ങുവെച്ചു (രാഗതുന്ദില..)

Film/album

കല്യാണരാവിലെൻ പെണ്ണിന്റെ

Title in English
Kalyanaraavilen

കല്യാണരാവിലെൻ പെണ്ണിന്റെ വീട്ടിൽ
കള്ളൻ കടന്നയ്യോ -അയ്യോ
കള്ളൻ കടന്നയ്യോ
കള്ളനെടുത്തതു കാശല്ലാ
കള്ളനെടുത്തത് പണമല്ലാ ങ്ങേ..
കള്ളനെടുത്തത് കാശല്ല പണമല്ല
അമ്മായിയമ്മേടെ....
എന്തോന്നാടാ നിന്റെ അമ്മായിയമ്മേടെ
അമ്മായിയമ്മേടെ സ്വർണ്ണപ്പല്ല് - എന്റെ
അമ്മായിയമ്മേടെ സ്വർണ്ണപ്പല്ല്
(കല്യാണ...)

വായാടിയാകുമെൻ അമ്മായി പിറ്റേന്ന്
വായ തുറന്നില്ല - തെല്ലും വായ തുറന്നില്ല
അമ്മായിയപ്പനും വീട്ടിലെ കൂട്ടർക്കും
അമ്പമ്പോ വല്ലാത്ത സന്തോഷം
(കല്യാണ...)

Film/album

എന്റെ നെഞ്ചിലെ ചൂടിൽ

Title in English
Ente nenchile choodil

എന്റെ നെഞ്ചിലെ ചൂടില്‍
ഇന്നൊരു സുന്ദരസ്വപ്നത്തിന്‍ ശവദാഹം
കണ്മണീ ഞാന്‍ രാപ്പകല്‍ കണ്ടുവന്ന
കനകസ്വപ്നത്തിന്‍ ശവദാഹം
(എന്റെ നെഞ്ചിലെ..)

കണ്ണീരിന്‍ കാട്ടരുവിക്കരയില്‍ അടുക്കിയ
ചന്ദനവിറകിന്റെ ചിതയില്‍
ഏകനായ് ഞാന്‍ ചുമന്നിറക്കി വെച്ചു - എന്റെ
മോഹനസ്വപ്നത്തിന്‍ ശവമഞ്ചം - ശവമഞ്ചം
(എന്റെ നെഞ്ചിലെ..)

നീലാകാശത്തില്‍ പാതിരാത്താരകള്‍
നാലഞ്ചു കൈത്തിരി കൊളുത്തി
കറുത്ത ചക്രവാളം വീര്‍പ്പടക്കി - പൊട്ടി-
ക്കരഞ്ഞു രാക്കിളി മാത്രം - രാക്കിളി മാത്രം
(എന്റെ നെഞ്ചിലെ..)

Film/album

ശരണം തേടുന്നോർക്കവിടുന്നേ രക്ഷ

ശരണം തേടുന്നോർക്കവിടുന്നേ രക്ഷ
ഗുരുവായൂർ വാഴും  ഹരികൃഷ്ണാ
പെരിയ സംസ്കാരക്കടലിൻ തീരം നീ
കരുണക്കാതലേ മണിവർണ്ണാ (ശരണം...)

നിരയായ് പ്പീലികൾ നിറുകയിൽ കുത്തി
കരതാരിൽക്കോലക്കുഴലേന്തി
കനകക്കിങ്ങിണി രണിതം കേൾപ്പിച്ചു
കളിയാടേണം നീ ഹൃദയത്തിൽ (ശരണം...)

നിരയായ് ദീപങ്ങളെരിയും ശ്രീകോവിൽ
ത്തിരുനടയിലെ പ്രഭയിങ്കൽ
അഴലിൻ ഭാരങ്ങൾ അലിഞ്ഞു പോകേണം
കൊടുമിരുൾച്ചാർത്തു മറയേണം(ശരണം...)

അത്തം പത്തിനു പൊന്നോണം

അത്തം പത്തിനു പൊന്നോണം
ഇത്തിരിപ്പെണ്ണിന്റെ കല്യാണം
മുറ്റത്തെ മുല്ലേ മൂവന്തി മുല്ലേ
മുപ്പതിടങ്ങഴി പൂ വേണം (അത്തം...)

ഇല്ലില്ലം കാവിലെ പന്തലിൽ വന്നെത്തി
കല്യാണച്ചെറുക്കൻ നിന്റെ
കല്യാണച്ചെറുക്കൻ
കാക്കക്കറുപ്പുള്ള കരിമീശ വെച്ചുള്ള
കണ്ടാലഴകുള്ള മണവാളൻ (അത്തം...)

നാടോടിത്തത്തയും കൂട്ടുകാരും കൂടി
നാഗസ്വരം വിളിച്ചൂ നല്ല നാഗസ്വരം വിളിച്ചൂ
മണ്ണാത്തിപ്പുള്ളുകൾ കുരവ മുഴക്കി
പെണ്ണിനെ കൊണ്ടു വാ തോഴിമാരേ (അത്തം...)

ഇന്നു രാത്രി പൂർണ്ണിമാരാത്രി

Title in English
Innu rathri poornima rathri

ഇന്നു രാത്രി പൂർണ്ണിമരാത്രി
സുന്ദരിയാം ഭൂമികന്യ
സ്വപ്നം കണ്ട രാത്രി
സ്വർഗീയസുന്ദരരാത്രി
ഈ രാത്രി - ഈ രാത്രി
(ഇന്നു രാത്രി...)

വിൺമണിയറയുടെ വെൺമ്മാടപ്പടിമേൽ
ഇന്നലെ വെണ്മതി കാത്തിരുന്നൂ
നീലമേഘത്തിൻ ജാലകയവനിക
നീക്കി വിരഹിണി കാത്തിരുന്നു
ഇന്നു രാത്രി പൂർണ്ണിമരാത്രി

സ്വപ്നസഹസ്രങ്ങൾ നൂപുരം കെട്ടുന്ന
നർത്തനമേള ഇന്നാണല്ലോ
സംഗീതം നിർത്തിയ പാതിരാക്കിളികളേ
നിങ്ങൾക്കുറങ്ങാൻ തിടുക്കമെന്തേ
(ഇന്നു രാത്രി...)