പിരിഞ്ഞു പോയ്‌ സഖീ

Title in English
pirinju poy sakhee

പിരിഞ്ഞുപോയ് സഖീ നിന്റെ പ്രിയതമന്‍ ദൂരെ
ശൂന്യം തവ വീഥി ശൂന്യമായി ഭൂമി
പിരിഞ്ഞുപോയീ സഖീ

സ്വപ്നത്തിന്‍ ആരാമത്തില്‍ സഖീ നിന്നെ തേടീ
സ്വപ്നത്തിന്‍ ആരാമത്തില്‍ സഖീ നിന്നെ തേടീ
വന്നൂപോയ് വസന്തങ്ങള്‍ ചെന്നില്ല നീമാത്രം
കഴിഞ്ഞുപോയ് സഖീ നിന്റെ പ്രണയവസന്തം
ശൂന്യം തവ വീഥി ശൂന്യമായി ഭൂമി
പിരിഞ്ഞുപോയീ സഖീ

സങ്കല്പതീരം വിജനം വിഫലം നിൻ മോഹം
സങ്കല്പതീരം വിജനം വിഫലം നിന്‍ മോഹം
വാടുന്നു പൂവാടിതന്‍ വാസന്തിപ്പൂക്കള്‍
കഴിഞ്ഞു നിന്‍ ആരാധന പൊലിഞ്ഞു നിന്‍ ദീപം
ശൂന്യം തവ വീഥി ശൂന്യമായി ഭൂമി
പിരിഞ്ഞുപോയീ സഖീ

പാടീ തെന്നൽ

Title in English
Paadi thennal

ചഞ്ചലമൊഴുകീ ജീവിതധാരാ
പാടീ തെന്നൽ തുഴച്ചിലക്കാരാ
അരുമക്കിളി നീ കൂടുമാറി തേടുന്നതാരേ
മൃദുലസമീര സംയോഗേ ഗമിക്കുന്ന നൗക (പാടീ...)

അലകൾ തോണി മെല്ലെത്തള്ളി
ഇളകും തോണി കാറ്റിൽ തുള്ളി
ഓഹോ - ഓടുന്ന തോണിയിൽ ചാർത്തിടുന്നു
തരംഗങ്ങൾ മാലാ (പാടീ...)

ജീവൻ മധുപൻ ധരയാകവെ
നറുംതേൻ നുകരാൻ ചലിച്ചീടവേ
ഓഹോ - കളയൂ സഖീ നീ അല്ലലാകേ
അലകൾ ഊഞ്ഞാലായ്‌ (പാടി...)

നൗക തള്ളാൻ ഹാ പ്രേമമെയില്ലേ
നേരേ രാഗാരാമമില്ലേ
ഓഹോ - മൃദുലസമീര മധുരധാരാ
ഈ രാഗമാലാ (പാടീ..)

മാനത്തെ രാജാവ്‌

Title in English
Maanathe raajaavu

മാനത്തെ രാജാവ്
ഊഴിതന്‍ റാണിയെ
പ്രേമലഹരിയില്‍ തഴുകിയ സുന്ദര
പ്രേമകഥനീയേ
(മാനത്തെ..)

ഞാനോതീടും പ്രേമവാണീ
ഈ പീയൂഷധാര ചാറി
കവി ഞാന്‍ പാടി പാടി തേടി
ഏകനായ് നിന്നേ
(മാനത്തെ..)

മനമിതാ സുഖമധുബിന്ദു ചാറി
തൂവുക മാധുരി നീളെ ആശേ
ആശാസുമമേ മൂടി നിന്‍
സൌരഭമീ പാരാകേ
(മാനത്തെ..)

പ്രേമമാധുരീലഹരികളാലേ
വാനിതില്‍ നീളേ അവര്‍ കളിയാടീ
ഹേ കുളിര്‍കാറ്റേ ഈ ശുഭഗാനം
തൂവുക വാനാകേ
(മാനത്തെ..)

ആലോലമാടുന്ന കാറ്റേ.

Title in English
Alolamaadunna

ആലോലമാടുന്ന കാറ്റേ.....
ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ
വസന്തം വിരിഞ്ഞ പൂക്കളായ്‌
ഇതിലെ വിരുന്നു പോരൂ
ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ

പ്രഭാതം വന്നു വിളിച്ചാലോ
പ്രകാശം മിഴി തുറക്കില്ലേ (പ്രഭാതം...)
ശ്രീ രാഗം നീ പാടീ
ഇരുന്നാടാനായ്‌ വരുകില്ലേ പൂ ചൂടി
ഈ വാനിലും.... കാറ്റേ

ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ
വസന്തം വിരിഞ്ഞ പൂക്കളായ്‌
ഇതിലെ വിരുന്നു പോരൂ
ആലോലമാടുന്ന കാറ്റേ ഇനിയും വരുമോ

ചാലേ ചാലിച്ച ചന്ദനഗോപിയും

Title in English
chaale chaalicha

ചാലേ ചാലിച്ച ചന്ദനഗോപിയും
നീലക്കാർവർണ്ണവും നീൾമിഴിയും
പീലിക്കിരീടവും പീതാംബരവും ചേർന്ന
ബാലഗോപാലാ നിന്നെ കൈ തൊഴുന്നേൻ
ചാലേ ചാലിച്ച ചന്ദനഗോപിയും
നീലക്കാർവർണ്ണവും നീൾമിഴിയും

വാടാത്ത വനമാല കാറ്റിലിളകിക്കൊണ്ടും
ഓടക്കുഴലിൽ ചുണ്ടു ചേർത്തു കൊണ്ടും
കാലിയെ മേച്ചു കൊണ്ടും കാളിന്ദിയാറ്റിൻ വക്കിൽ
കാണായ പൈതലിനെ കൈ തൊഴുന്നേൻ
(ചാലേ ചാലിച്ച...)

അമ്പലപ്പുഴയിലെ തമ്പുരാനുണ്ണിക്കണ്ണൻ
അൻപോടു ഹൃദയത്തിൽ വസിച്ചീടേണം
കണ്ണന്റെ കമനീയ ലീലാവിലാസമെന്റെ
കൺകളിൽ പൊൻകണിയായ്‌ തെളിഞ്ഞിടേണം
(ചാലേ ചാലിച്ച...)

Film/album

കായൽക്കാറ്റിന്റെ താളം തെറ്റി

കായൽക്കാറ്റിന്റെ താളം തെറ്റി
ഓളപ്പാത്തിക്കു നീളം മുറ്റി
കോളിളകിയ കായലിലൂടെ
കൊതുമ്പു വഞ്ചിയിതെങ്ങ്നേ പോകും (കായൽ..)

കാറ്റുപായ കയറു പൊട്ടി
കർക്കിട നക്ഷത്രം കണ്ണു ചിമ്മി കണ്ണു ചിമ്മി
കണ്ണീരാറ്റിൽ വെള്ളം പൊങ്ങി
കാലക്കേടിന്റെ ചുഴി കറങ്ങി ചുഴി കറങ്ങി (കായൽ..)

ചിങ്ങപ്പൂവിന്റെ പുഞ്ചിരി മുങ്ങി
ചിറവരമ്പും മുറിഞ്ഞേ പോയ്‌
മുറിഞ്ഞേ പോയി
നയമ്പൊടിഞ്ഞൊരു നാക്കിലത്തോണി
നടുക്കടലിൽ നീയെന്തു ചെയ്യും നീ എന്തു ചെയ്യും (കായൽ....)

Film/album

ആദാം എന്റെ അപ്പൂപ്പൻ

Title in English
Adam ente appooppan

ആദാം എന്റെ അപ്പൂപ്പൻ - അപ്പപ്പോ
ഹവ്വാ എന്റെ അമ്മൂമ്മ - അമ്മമ്മോ
ഹെല്ലോ മൈ ഡിയർ മാഡം
ഹെല്ലോ ജൂണിയർ ആദം
കമോൺ - കമോൺ - കമോൺ
(ആദാം..)

ഏകാന്തതയുടെ മാറില്‍ ചായും
ഏദന്‍ പൂന്തോട്ടം
മധുരപ്രേമവസന്തം പുല്‍കി
മാടിവിളിക്കുന്നു - നമ്മെ
മാടിവിളിക്കുന്നു
പോകാം - പോകാം - കമോണ്‍

താരുണ്യത്തിന്‍ താമരമലരുകള്‍
താലമെടുക്കുമ്പോള്‍
വികാരമധുപന്‍ വീണ്ടും കരളില്‍
വീണമീട്ടുന്നു - ഏതോ
വീണമീട്ടുന്നു
ഓഹോ - ഓഹോ - കമോണ്‍
(ആദാം..)

Film/album

സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും

Title in English
Swargathil vilakku

സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും
സ്വർണ്ണമല്ലിപ്പൂക്കളേ
സൗഖ്യമെന്ന സാമ്രാജ്യത്തിൻ
കാവൽദീപങ്ങളേ
സുപ്രഭാതം സുപ്രഭാതം
നിങ്ങൾക്കു സുപ്രഭാതം
(സ്വർഗ്ഗ...)

വർണ്ണശബളമാം വാർമഴവില്ലും
വസന്തചുംബിത വനവും
എന്നുമെന്നും കാണാൻ മാത്രം
കണ്ണുകളരുളീ ദൈവം - നിങ്ങൾക്കു
കണ്ണുകളരുളീ ദൈവം
(സ്വർഗ്ഗ...)

കന്മഷമെന്തെന്നറിയാതുള്ളൊരു
നൈർമ്മല്യങ്ങൾ നിങ്ങൾ
കനവിൽ പോലും പൊടിപുരളാത്തൊരു
കാട്ടുപൂവുകൾ - നിങ്ങൾ കാട്ടുപൂവുകൾ
(സ്വർഗ്ഗ...)

Film/album

അബലകളെന്നും പ്രതിക്കൂട്ടിൽ

Title in English
Abalakalennum

ആ....
അബലകളെന്നും പ്രതിക്കൂട്ടിൽ
കുടിലമാം സാമൂഹ്യനീതിതൻ മുന്നിൽ
അബലകളെന്നും പ്രതിക്കൂട്ടിൽ

കുങ്കുമത്താൽ അപരാധമുദ്ര കുത്തി
കുപ്പിവളയിട്ട കൈയ്യിൽ വിലങ്ങുപൂട്ടി
അഴകെന്ന തൊണ്ടി ശിരസ്സിലെടുപ്പിച്ചു
അവളെപ്പഴിക്കുന്നു ലോകമെന്നും
അബലകളെന്നും പ്രതിക്കൂട്ടിൽ

വനിതയെത്തേടൽ പുരുഷധർമ്മം
മനസിജൻ കൽപിക്കും മധുരകർമ്മം
നിഷിദ്ധമാം കനിയവർ ഒരുമിച്ചു ഭുജിച്ചാലും
നിയതിയിൽ അവൾ മാത്രം കുറ്റക്കാരി

അബലകളെന്നും പ്രതിക്കൂട്ടിൽ
കുടിലമാം സാമൂഹ്യനീതിതൻ മുന്നിൽ
അബലകളെന്നും പ്രതിക്കൂട്ടിൽ

Film/album