എല്ലാമറിഞ്ഞവൻ നീ മാത്രം

എല്ലാമറിഞ്ഞവൻ നീ മാത്രം
എന്നെ അറിഞ്ഞവൻ നീ മാത്രം
എല്ലാമറിഞ്ഞവൻ നീ മാത്രം
അന്ധകാരത്തിൽ മുങ്ങിക്കിടന്നൊരെൻ
അന്തരംഗത്തിലെ മന്ദിരത്തിൽ
പ്രണയത്തിൻ മണിദീപ മാല കൊളുത്തിയെൻ
പ്രിയമുള്ളവനേ നീ വന്നു 
എല്ലാമറിഞ്ഞവൻ നീ മാത്രം

പരിചയമില്ലാത്തൊരേതോ സ്വപ്നത്തിൻ
പരിമളലഹരി നീ കൊണ്ടു വന്നൂ
അതിനോടൊപ്പം എന്നാരാമത്തിൽ
അനുരാഗചൈത്രവും ഓടിവന്നൂ 
എല്ലാമറിഞ്ഞവൻ നീ മാത്രം

മന്ദഹസിക്കാന്‍ മറന്നൊരെന്‍ ചുണ്ടുകള്‍
മന്ദാരപുഷ്പം വിടര്‍ത്തി
നവ്യപ്രതീക്ഷകള്‍ രാജഹംസങ്ങളായ്
നയനത്തിന്‍ നീലസരസ്സിലെത്തി
(എല്ലാമറിഞ്ഞവൻ....)