ഇന്നലെ രാവിലൊരു കൈരവമലരിനെ

Title in English
innale raaviloru kairavamalarine

ഇന്നലെ രാവിലൊരു കൈരവമലരിനെ
ഇന്ദുകിരണങ്ങൾ വന്നു വിളിച്ചുണർത്തി
പൂമിഴിയിൽ ഉമ്മ വെച്ചു നിദ്രയകറ്റി അവർ
കാമുകന്റെ ചോദ്യമൊന്നു കാതിലുരച്ചു
ഇത്തിരിപ്പൂവേ നൈതലാമ്പൽ പൂവേ(2)
ഇത്തറനാൾ നീയാരെ കിനാവു കണ്ടു (ഇന്നലെ...)

ഉത്തരം ലഭിക്കുവാനായ്‌ കാത്തു നിന്നു വാനിൽ
ചൈത്രമാസ ചന്ദ്രകിരണ സുന്ദരാംഗൻ
സൂനത്തിൻ മിഴിയിൽ തൂമഞ്ഞു തുള്ളി
ആനന്ദബിന്ദുമായ്‌ നിറഞ്ഞു നിന്നൂ
നിറഞ്ഞു നിന്നൂ (ഇന്നലെ...)

ആരോരുമില്ലാത്ത തെണ്ടി

Title in English
Aarorumillatha thendi

ആരോരുമില്ലാത്ത തെണ്ടി - പക്ഷെ 
ആറടി മണ്ണിന്റെ ജന്മി - ഞാൻ 
ആറടി മണ്ണിന്റെ ജന്മി 
(ആരോരും.. ) 

മണ്ണിൽ വന്നു പിറന്നനേരം 
ഈ മണ്ണിന്റെ പട്ടയം പതിച്ചു കിട്ടി 
എവിടെയെന്നറിയില്ല കണ്ടിട്ടില്ലിതുവരെ 
എങ്കിലും ഞനതിന്നവകാശി 
എങ്കിലും ഞനതിന്നവകാശി 
(അരോരും.. ) 

ഉണ്ണാനില്ല ഉടുക്കാനുമില്ല 
കണ്ണീരിൻ കുടിമാത്രം പരിചയിച്ചു 
മന്ദഹാസത്തിന്റെ വെൺചാരം മാറ്റിയാൽ 
മനസ്സിൽ പുകയുന്നു തീക്കൊള്ളി - എൻ 
മനസ്സിൽ പുകയുന്നു തീക്കൊള്ളി 
(ആരോരും.. ) 

മദകരമംഗള നിദ്രയിൽ

Title in English
Madakaramangala nidra

മദകരമംഗളനിദ്രയില്‍ നിന്നും
മനസിജനുണരും മധുകാലം
മാദകപുഷ്പാഭരണം ചാര്‍ത്തിയ
മേദിനി ഇന്നൊരു നര്‍ത്തകിയായ്
(മദകരമംഗള..)

പഴുത്ത മുന്തിരിതന്‍ കുലയാലേ
പാദം തന്നില്‍ കിങ്ങിണി ചാര്‍ത്തി
പഴുത്ത മുന്തിരിതന്‍ കുലയാലേ
പാദം തന്നില്‍ കിങ്ങിണി ചാര്‍ത്തി
പല്ലവകോമളപാണികളാല്‍ ഉല്‍-
പ്പുല്ല്ലമദാലസമുദ്രകള്‍ കാട്ടി
പല്ലവകോമളപാണികളാല്‍ ഉല്‍-
പ്പുല്ല്ലമദാലസ മുദ്രകള്‍ കാട്ടി
മഞ്ജുളമന്ദസമീരനനേല്‍ക്കേ
കഞ്ജുകം ഇളകും നര്‍ത്തകിയായ്

Film/album

ഉലകമീരേഴും പ്രളയസാഗര

Title in English
Ulakameerezhum

ഉലകമീരേഴും പ്രളയസാഗര
തിരകളാൽ മൂടി വലയുമ്പോൾ
അരയാലിൻ കൊച്ചു തളിരാം തോണിയിൽ
അരവിന്ദാക്ഷൻ വന്നണയുന്നൂ

എവിടെ ധർമ്മത്തിൻ ക്ഷതി ഭവിക്കുന്നു
അധർമ്മമെങ്ങും വിലസുന്നു
യുഗയുഗങ്ങളായ്‌ അവിടുന്നിൽ സ്വയം
അവതരിക്കുന്ന പെരുമാളേ
(ഉലകമീരേഴും...)

പരമപൂരുഷ ഭഗവാനേ സാക്ഷാൽ
പ്രണയമന്ത്രത്തിൻ പൊരുൾനീയേ
പെരിയ സംസാരക്കടൽ കടക്കുമ്പോൾ
അവിടുന്നേ രക്ഷ ഹരികൃഷ്ണാ
അവിടുന്നേ രക്ഷ ഹരികൃഷ്ണാ

Film/album

മനുഷ്യബന്ധങ്ങൾ കടംകഥകൾ

Title in English
Manushyabandhangal Kadamkadhakal

മനുഷ്യബന്ധങ്ങൾ കടംകഥകൾ
മനസ്സിലാകാത്ത ഭാഷയിൽ
മന്നിടം കുറിച്ചിട്ട ഗ്രന്ഥങ്ങൾ (മനുഷ്യ...)

അരമുറികരിക്കൊത്ത മാനവഹൃദയം
അലയാഴിയെക്കാൾ അതിന്നാഴം
ആജീവനാന്തം ഒരുമിച്ചു വാണാലും
അറിഞ്ഞവരാണു പർസ്പരമുലകിൽ (മനുഷ്യ...)

പുറമേക്കാണ്മതു പൊയ്മുഖം മാത്രം
കരളിൽ പുകയുന്ന കരിമരുന്നറകൾ
സത്യത്തിൻ തീപ്പൊരി വീണാൽ മനുഷ്യൻ
പൊട്ടിത്തെറിക്കും പൊള്ളി മരിക്കും (മനുഷ്യ...)
 

Year
1972

മിഴിയില്ലെങ്കിലും കമലാകാന്തന്റെ

Title in English
Mizhiyillenkilum Kamalaakaanthante

മിഴിയില്ലെങ്കിലും കമലാകാന്തന്റെ
അഴകേലും രൂപം കണി കാണ്മൂ
കരുണക്കാതലെ ഭഗവാനെ നിന്നെ
കരളിൻ കണ്ണിനാൽ കണി കാണ്മൂ ( മിഴിയി...)

നിരന്ന പീലികൾ നിരനിരയാടും
നിറുകയും നീല ചികുരവും
കുറുനിരകളും കുളിർനെറ്റി തന്നിൽ
തെളിയും കസ്തൂരി തിലകവും 
മിഴിയില്ലെങ്കിലും കമലാകാന്തന്റെ
അഴകേലും രൂപം കണി കാണ്മൂ

അരയിലെ മഞ്ഞ നിറമാം വസ്ത്രവും
അരഞ്ഞാണിൻ മുത്തുമണികളും
പദകമലവും നൂപുരങ്ങളും
പതിവായ്‌ കാർവ്വർണ്ണാ കണി കാണ്മൂ (മിഴിയി...)

Year
1972

കനകസ്വപ്നങ്ങൾ മനസ്സിൽ ചാർത്തുന്ന

Title in English
Kanakaswapnangal Manassil

കനകസ്വപ്നങ്ങൾ മനസ്സിൽ ചാർത്തുന്ന
കാർത്തിക മണിദീപ മാല (2)

ഇന്ദുകിരണങ്ങൾ പൂക്കളിറുത്തു
ഇന്ദ്രധനുസ്സിനാൽ മാല കെട്ടി
ഇന്നു നമ്മുടെ സങ്കൽപ സുന്ദരിമാർ
ഇരവും പകളും നൃത്തമാടി (കനക...)

വാനത്തിൻ വാസന്ത വനങ്ങളിൽ കൂടി
വാസരപ്പക്ഷികൾ പറന്നു പോകൂ
നാളെയെത്തുമൊരു വിവാഹ സുദിനം
നാമെല്ലാം കാക്കും മഹോൽസവം (കനക..)

ശാലീനയായ്‌ വരും ശരൽക്കാലസന്ധ്യ
മേലാപ്പു കെട്ടിയ മണ്ഡപത്തിൽ
മന്ദമെത്തുമൊരു വരനും വധുവും
മധുരം കിള്ളും മഹോൽസവം (കനക...)
 

Year
1972

ഏഴു സുന്ദരകന്യകമാർ എഴുന്നള്ളി

Title in English
Ezhu Sundara Kanyakamar

ഏഴു സുന്ദരകന്യകമാർ എഴുന്നള്ളി എഴുന്നള്ളി
എന്റെ വീണയിൽ നൃത്തം ചെയ്യാൻ
പൊൻ ചിലങ്കകകൾ കെട്ടി (ഏഴു സുന്ദര..)

താലം പിടിച്ചു കൽപനകൾ
താളം പിടിച്ചു കരതലങ്ങൾ
വസന്തഭംഗികൾ പുഷ്പാഞ്ജലിയായ്‌
വണങ്ങി നിന്നു വേദികയിൽ (ഏഴു...)

ശ്യാമള കാനനവീഥികളിൽ
ശാരദമാസം വരുന്നേരം
വേണുവൂതും നീലക്കുയിലുകൾ
കാണാൻ കേൾക്കാൻ അണി നിരന്നു (ഏഴു...)

 

Year
1972

മാസം പൂവണിമാസം

Title in English
Maasam Poovanimaasam

മാസം പൂവണിമാസം
നേരം മധുവിധു യാമം
ആദ്യചുംബനത്തിൻ അധരം നീട്ടുന്നു
അശോകമരവും കാറ്റും 
മാസം പൂവണിമാസം

ഇന്നു ഞാൻ മറക്കും വാനിനെ ഭൂമിയെ
സുന്ദരിയാമീ നിയതിയെ
ഈ സ്വപ്നസാമ്രാജ്യ രാഗമന്ദിരത്തിൽ
മൽസഖീ നമ്മൾ മാത്രം 
മാസം പൂവണിമാസം

മധുതരംഗിണീ മധുരഭാഷിണീ
മതി മതി ചിരിയും കുസൃതിയും
തോണിയിറക്കുന്നു പ്രേമനർമ്മദയിൽ
തോയജനേത്രയും ഞാനും 

മാസം പൂവണിമാസം
നേരം മധുവിധു യാമം
ആദ്യചുംബനത്തിൻ അധരം നീട്ടുന്നു
അശോകമരവും കാറ്റും 
മാസം പൂവണിമാസം

 

Year
1972

പഞ്ചാരക്കുന്നിനെ പാവാട

Title in English
Panchaara kunnine

പഞ്ചാരക്കുന്നിനെ പാവാട ചാര്‍ത്തുന്ന
പഞ്ചമിപ്പാലൊളിപ്പൂനിലാവേ
കൂട്ടിലുറങ്ങുമെന്‍ കുഞ്ഞാറ്റക്കിളിക്കൊരു
കുറിമാനം കൊണ്ടെക്കൊടുത്തുവായോ 
(പഞ്ചാരക്കുന്നിനെ.. )

കലഹിച്ചു കൂട്ടിലിരിക്കും കിളിയോടീയനുരാഗ-
കലഹിച്ചു കൂട്ടിലിരിക്കും കിളിയോടീയനുരാഗ-
കഥ ചെന്നു പറഞ്ഞു വായോ
കഥ ചെന്നു പറഞ്ഞു വായോ
ജാലകനിരനീട്ടി മറ്റാരും കാണാതെന്‍
താമരമാല കൊടുത്തുവായോ 
(പഞ്ചാരക്കുന്നിനെ.. )