ശ്യാമസുന്ദരീ രജനീ

ശ്യാമസുന്ദരീ രജനീ
പ്രേമഗായകനെൻ ഗന്ധർവ്വൻ
താമസിക്കുന്നതെവിടെ
എവിടെ എവിടെ (ശ്യാമ..)

പൂനിലാവിൻ പുളിനത്തിലോ
കാനനനികുഞ്ജമാം സദനത്തിലോ
മാമകസ്വപ്നങ്ങലൊരുക്കി വെച്ച
മയൂര സിംഹാസനത്തിലോ പറയൂ (ശ്യാമ...)

ഇന്നത്തെ വാസരസ്വപ്നത്തിലാ
പൊൻ മണി വീണതൻ നിസ്വനങ്ങൾ
എൻ കർണ്ണപുടങ്ങളിലണഞ്ഞെന്നെ
ചുംബിച്ചു ചുംബിച്ചു വിളിച്ചുണർത്തി (ശ്യാമ..)

പാതി വിരിഞ്ഞുള്ള മിഴികളാലേ
പാതിരാമലരുകളോരോന്നും
വീണ്ടും വീണ്ടും വിഹ്വലരായി
കണ്ടില്ല നാഥനെയെന്നു ചൊല്ലി (ശ്യാമ...)