ചെപ്പും പന്തും നിരത്തി

ചെപ്പും പന്തും നിരത്തി
മാനത്തെ ചെപ്പടിവിദ്യക്കാരൻ
ചെപ്പുകൊട്ടുണ്ണിയെ ജാലം കാട്ടുന്ന
ചെപ്പടിവിദ്യക്കാരൻ (ചെപ്പും..)

കല്ലെടുത്തൂതി മാണിക്യമാക്കുന്ന
കൺകെട്ടു വിദ്യക്കാരാ എന്റെ
കണ്മണിക്കുട്ടന്റെ കാതു കുത്തുമ്പോൾ
കല്ലുകടുക്കൻ കൊണ്ടത്തരാമോ (ചെപ്പും...)

ചെപ്പിലരിപ്പൊടി കൈതപ്പൂകണ്ണാടി
ചെപ്പുകൊട്ടുണ്ണി ചെപ്പു കൊട്ട്‌
അപ്പാട്ടെ കുട്ടിക്കു ചോറോണാകുമ്പോൽ
അപ്പം വേണം അരിയുണ്ട വേണം (ചെപ്പും..)

ഉണ്ടനെന്നൊരു രാജാവിനു

Title in English
Undanennoru

ഉണ്ടനെന്നൊരു രാജാവിന്ന്
ഉണ്ടിയെന്നൊരു രാജാത്തി
കുണ്ടാവണ്ടിയിൽ കേറി
പണ്ടവർ കാട്ടിൽപോയി
കാട്ടിൽപോയി കാട്ടിൽപോയി
പോയ് പോയ് പോയ്
(ഉണ്ടനെന്നൊരു.. )

കോടാലി കൊണ്ടവർ കൊത്തി
കൊള്ളിയും ചുള്ളിയും വെട്ടി
ഇല്ലിക്കുഴലിന്റെ ഉള്ളിൽ കുറെ
വെള്ളിപ്പണം കണ്ടു ഞെട്ടി
(ഉണ്ടനെന്നൊരു.. )

വാരാനുണ്ടി തുനിഞ്ഞു
അതു വാരാതെ - ഉണ്ടൻ പറഞ്ഞു
ആരാനും വെച്ചൊരു വെള്ളി
വെറും ആളേക്കൊല്ലിയെന്നോതി 
(ഉണ്ടനെന്നൊരു.. )

മയങ്ങാത്ത രാവുകളിൽ

മയങ്ങാത്ത രാവുകളിൽ
മാനസമണിയറയിൽ
മൂളിപ്പാട്ടും പാടി വരുന്നൊരു
നീലത്താമര മലരമ്പൻ (മയങ്ങാത്ത...)

ചുണ്ടനങ്ങും നേരത്ത്‌
ചുമ്മാ കിങ്ങിണി താളമിടും
പാട്ടിൻ ലഹരിയിലാടും ഞാനൊരു
പാരിജാതച്ചെടി പോലെ (മയങ്ങാത്ത,,,(

പൗർണ്ണമി തൻ കിണ്ണത്തിൽ
പതയും തൂമധു നീട്ടിയിടും ആ
പാതിരാപ്പൂമലർ മഞ്ജരിയായ്‌
പാരിൽ ചിലങ്ക കെട്ടിയിടും (മയങ്ങാത്ത...)

പാരിൽ സ്നേഹം

Title in English
Paaril sneham

പാരില്‍ സ്നേഹം ശാശ്വതമെന്നായ്
പാവങ്ങള്‍ കവികള്‍ പാടി - വെറും
പാവങ്ങള്‍ കവികള്‍ പാടി
മഞ്ഞുതുള്ളിയെ മാറോടണച്ചിടും
സുന്ദരകിരണം ചൊല്ലും
ഇനിയൊരുനാളും പിരിയുകയില്ലനാം
ഇതു വെറും നാടകം മാത്രം
ഇതു വെറും നാടകം മാത്രം

ചന്ദനവനങ്ങളിലന്തിയുറങ്ങും
ചന്ദ്രിക തന്നുടെ കാതില്‍
ചന്ദനവനങ്ങളിലന്തിയുറങ്ങും
ചന്ദ്രിക തന്നുടെ കാതില്‍
നിന്നെ ഞാന്‍ സഖീ പിരിയില്ലെന്നായ്
തെന്നല്‍ കാപട്യം ചൊല്ലും
തെന്നല്‍ കാപട്യം ചൊല്ലും

കന്നിനിലാവ് ഇന്നലെ

Title in English
Kanninilaavu innale

കന്നിനിലാവ് ഇന്നലെ ഒരു
കമ്മലു വെച്ചു മറന്നേ പോയ്‌
അല്ലിക്കുളങ്ങരെ വെള്ളിക്കുളങ്ങരെ
ആകാശത്തെ പൂക്കുളങ്ങരെ 
കന്നിനിലാവ് ഇന്നലെ ഒരു
കമ്മലു വെച്ചു മറന്നേ പോയ്‌

നീലമുകിലുകൾ കണ്ടില്ല
നീന്താൻ വന്നപ്പോ കണ്ടില്ലാ
താമരവള്ളിക്കുടിലിൽ വെച്ചവർ
ചേലയുടുത്തപ്പോ കണ്ടില്ല 
കന്നിനിലാവ് ഇന്നലെ ഒരു
കമ്മലു വെച്ചു മറന്നേ പോയ്‌

കമ്മലു കട്ടവളാരാണ്
ഞാനല്ല കട്ടതു മറ്റൊരുത്തി
പത്തു വെളുപ്പിന് പാരിലെത്തിയ
കറുകറുത്തൊരു പെണ്ണാണു
കന്നിനിലാവ് ഇന്നലെ ഒരു
കമ്മലു വെച്ചു മറന്നേ പോയ്‌

ഉദയസൂര്യൻ നമ്മെയുറക്കുന്നു

Title in English
Udayasooryan namme

ഉദയസൂര്യന്‍ നമ്മെയുറക്കുന്നൂ
രജതതാരകള്‍ നമ്മേ ഉണര്‍ത്തുന്നൂ 
നിഴല്‍പ്പാവക്കൂത്തിലെ കളിപ്പാവകള്‍ 
നിഴല്‍പ്പാവക്കൂത്തിലെ കളിപ്പാവകള്‍ ഞങ്ങള്‍
വിളക്കിന്റെ മുന്നിലെ ശലഭങ്ങള്‍ (ഉദയസൂര്യന്‍..)

ഹൃദയത്തിലെപ്പൊഴും ബാഷ്പസമുദ്രം
വദനത്തില്‍ മഴവില്ലിന്‍ തേരോട്ടം 
രജനിവന്നുയര്‍ത്തുന്ന കൂടാരം 
രജനിവന്നുയര്‍ത്തുന്ന കൂടാരം
പൂകിയണിയുന്നു നമ്മളീ മുഖംമൂടി
പൂകിയണിയുന്നു നമ്മളീ മുഖംമൂടി (ഉദയസൂര്യന്‍..)

രോഗങ്ങളില്ലാത്ത ലോകം വന്നാൽ

Title in English
Rogangalillatha

രോഗങ്ങളില്ലാത്ത ലോകം വന്നാൽ
ഡോക്ടർമാർക്കൊരു പിഴപ്പെന്ത്‌
വഴക്കും വക്കാണവും നടന്നില്ലെങ്കിൽ പിന്നെ
വക്കീലിനും ഗുമസ്തനും വഴിയെന്ത്‌
ഹരേ രാമ രാമ ഹരേ രാമ
ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ

പട്ടിണിയും ദുരിതവും മറഞ്ഞു പോയാൽ പിന്നെ
പിക്കറ്റിംഗുകാർക്കെല്ലാം തൊഴിലെന്ത്‌
സകലർക്കും സൗഹാർദ്ദം വന്നു പോയാൽ ദുഷ്ട
മതഭ്രാന്തന്മാർക്കെല്ലാം വേലയെന്ത്‌
ഹരേ രാമ രാമ ഹരേ രാമ
ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ

നാടകം തീർന്നു ശൂന്യമീ വേദിയിൽ

Title in English
naadakam theernnu

നാടകം തീർന്നു ശൂന്യമീ വേദിയിൽ
ഞാനുമെൻ നിഴലും തനിച്ചായീ
ഗാനം നിലച്ചോരു മൂകമന്ദിരത്തിൽ
ഞാനുമെൻ വീണയും തനിച്ചായി (നാടകം.. )

യവനികയുയർന്നപ്പോൾ അഭിനയമറിയാതെ
കവിളത്തു ബാഷ്പമായ്‌ നിന്നൂ ഞാൻ
സുന്ദരസങ്കൽപ ദീപങ്ങൾ തെളിഞ്ഞപ്പോൽ
എന്നെ മറന്നിട്ടു ചിരിച്ചൂ ഞാൻ (നാടകം..)

കണ്ണീരും ചോരയും നാട്യമാം കലയുടെ
കണ്‍കെട്ടു വിദ്യയെന്നറിഞ്ഞീലാ
അറിഞ്ഞീലാ - അറിഞ്ഞീലാ
മൂടുപടമണിഞ്ഞ വെണ്‍തിങ്കള്‍ക്കലയൊരു 
മായാദീപമെന്നറിഞ്ഞീലാ (നാടകം..)

 

തീർത്ഥയാത്ര തീർത്ഥയാത്ര

Title in English
Theerthayaathra

തീര്‍ത്ഥയാത്ര തീര്‍ത്ഥയാത്ര
വിശ്രമമില്ലാത്ത തീര്‍ത്ഥയാത്ര
പുതിയൊരു സങ്കേത ക്ഷേത്രം തേടി
പുതിയൊരു വിശ്വാസപീഠം തേടി (തീര്‍ത്ഥയാത്ര..)

വീഴാന്‍ തുടങ്ങും ജീവിതം ജലധിയില്‍
താഴാതൊഴുകുന്നൂ
സംഭവഭീകരസാഗരത്തിരകളില്‍
മുങ്ങിയും പൊങ്ങിയുമൊഴുകുന്നൂ
തീര്‍ത്ഥയാത്ര തീര്‍ത്ഥയാത്ര
വിശ്രമമില്ലാത്ത തീര്‍ത്ഥയാത്ര

തകര്‍ന്ന പഞ്ജരം വെടിഞ്ഞീ ജീവികള്‍
തലചായ്ക്കാനിടം തേടുന്നൂ
ദു:ഖത്തിന്‍ മാറാപ്പുചുമലില്‍ പേറുന്നു
അക്കരപ്പച്ച തേടി അലയുന്നു
തീര്‍ത്ഥയാത്ര തീര്‍ത്ഥയാത്ര
വിശ്രമമില്ലാത്ത തീര്‍ത്ഥയാത്ര

അംബികേ ജഗദംബികേ

Title in English
ambike jagadambike

പാരീരേഴിനും നാരായവേരായി
പാരമാനന്ദ സ്വാന്തസ്വരൂപമായ്

അംബികേ ജഗദംബികേ സുരവന്ദിതേ ശരണം
അഖിലചരാചര രക്ഷകിയാം മുനിവന്ദിതേ ശരണം
(അംബികേ.. )
കരുണാരൂപിണി കാവില്‍ ഭഗവതി
കൈവെടിയരുതേ നീ
തായേഭഗവതി നീയേ ശരണം
തറയില്‍ ഭഗവതിയേ (അംബികേ)

കാരണകാരിണിയായവള്‍ നീ രിപു-
മാരണമരുളും ചണ്ഡികനീ
ശാര്‍ക്കരഭഗവതി ശങ്കരിശുഭകരി
ശരണാഗതജന രക്ഷകി നീ (അംബികേ)

താഴേനില്‍ക്കാന്‍ തറ നല്‍കണമേ
തളിയില്‍ ഭഗവതിയേ
തലയ്ക്കുമേലൊരു തണലേകണമേ
തായേഭഗവതിയേ (അംബികേ)

Year
1972