പൂമരപ്പൊത്തിലെ താമരക്കുരുവീ
ഓ....ആ...ആഹാഹാ..
പൂമരപ്പൊത്തിലെ താമരക്കുരുവീ
രാമപ്പഴം പഴുത്തൂ - വനങ്ങളിൽ
സീതപ്പഴം പഴുത്തൂ
മാടിവിളിക്കുന്നു മാന്തളിർ കൈയ്യുകൾ
ഓടി വാ - ഓടി വാ ഓടി വാ
പഴം തിന്നാൻ - പഴം തിന്നാൻ
(പൂമര...)
ഞാനറിയാതെന്റെ പൂങ്കിനാവിന്നലെ
മാനത്തെക്കണ്ടത്തിൽ തിന വിതച്ചൂ
ഓണപ്പുലരിയിൽ തിന വിളഞ്ഞൂ
ഓടി വാ - ഓടി വാ ഓടി വാ
തിന തിന്നാൻ - തിന തിന്നാൻ
(പൂമര...)