കടലാടും കാവടി കടകം
കുണ്ഡല കവച കിരീടം ചൂടി
തിരുകോലം കെട്ടിയൊരുങ്ങി കുലദവത്താര്
വടമലമുടി ചിക്കിയുണക്കി
വാൽക്കണ്ണിൽ ചെമ്പൊരി ചിന്തി
വരദാഭയ മുദ്രയണിഞ്ഞു വരുന്നേ പെരുമാള്‍
വന്നേരിക്കോലോം വാഴണ പൂരപ്പെരുമാള് (കടലാടും..)
കൊയ്തു മെതിച്ചൊരു പാടം പോലെ കിടപ്പുണ്ടാകാശം
മുഴുതിങ്കൾക്കൊടിയേറ്റാൻ മഴവില്ലിന്നരയാല്
മണിമുത്തുക്കുട ചൂടാൻ കരിമേഘക്കൊലകൊമ്പൻ
ആദിത്യത്തേരിറങ്ങിയ തിരുതേവരെ വരവേൽക്കാൻ
ആർപ്പോ വിളി കുരവകൾ കുരുവികൾ ധിമി ധിമി ധിമി ധിമിതോം(കടലാടും..)
വാൾത്തല വീശി പോർക്കലിയാടിക്കോമരമെത്തുന്നേ
മണിനാഗക്കളമാടും തിരുതാന്നികാവോരം
തുടിയേറ്റിത്തിറയാടാനെരിവേനൽ കനലാഴി
ചുവടുകളിൽ ചേങ്കിലയായ് പൂങ്കാറ്റു ചിലമ്പുന്നേ
പഞ്ചാരികൾ ചമ്പട തൃപുടകൾ ധിമിധിമി തുടിതാളം (കടലാടും..)
-------------------------------------------------------------------------------------------
Film/album
Singer
Music
Lyricist