അനുരാഗപ്പുഴവക്കിൽ

അനുരാഗപ്പുഴവക്കിൽ
അല്ലിയാമ്പൽ പൂക്കുമ്പോൾ
അന്നാദ്യം കണ്ടു നിന്നെ
അരിമുല്ലപ്പെൺകിടാവേ
കരിനീലക്കണ്ണെഴുതി
കാട്ടു കൈതപ്പൂ ചൂടി
ഒരുപാടു നാളായ് നിന്നെ
കൊതിയോടെ കാത്തുനില്പൂ
(അനുരാഗ...)

അമ്പിളിത്തോടയും പൊൻവളയും നീല
വെണ്ണിലാക്കോടിയും കൊണ്ടു വരാം
മുടിത്തുമ്പു മൂടുവാനായ് പൂ വിടർത്താം നിന്നെ
മലർത്താലി ചാർത്തും നാളടുത്തു പോയി
(അനുരാഗ...)

എന്തിനെന്നുള്ളിലെ മൺകുടിലിൽ കുഞ്ഞു
ചന്ദനജാലകം നീ തുറന്നു
കണിക്കൊന്ന പൂത്തപോൽ നീ മുന്നിൽ നിൽക്കേ
മലർക്കണ്ണാ കേൾപ്പു നിൻ വേണുഗാനം
(അനുരാഗ...)