ആതിരേ നീയല്ലാതാരുണ്ടെന്നെ

ആതിരേ
നീയല്ലാതാരുണ്ടെന്നെ
ചന്ദനം ചാർത്തുവാൻ
ആദ്യമായ്
എന്നുള്ളിൽ പ്രേമത്തിന്റെ
ചുംബനം നൽകുവാൻ
പാടുമെൻ ചുണ്ടിലെ പാഴ് മുളം തണ്ടിലെ
പഞ്ചമം കൊഞ്ചുവാൻ (ആതിരേ..)

പൂന്തേൻ തുളുമ്പുമീ
ചുണ്ടിൽ തിളങ്ങിയോ
ആരും കൊതിച്ചു പോകും കാണാപ്പളുങ്കു നാളം
ആടിത്തളർന്ന നിൻ കാലിൽക്കിലുങ്ങിയോ
പൂവില്‍പ്പരാഗമാം തൂവൽച്ചിലമ്പു താളം (ആതിരേ..)

വേനൽത്തടങ്ങളിൽ
പൂക്കും വസന്തമേ
നീയെൻ കിനാവിലെ ലയസുഗന്ധമന്ത്രം
നീലത്തടാകത്തിൽ നീന്തും മരാളമേ
നീയെൻ തലോടലേൽക്കെ
പാടും വിപഞ്ചിയായ് (ആതിരേ..)

---------------------------------------------------------------------------------