ആയിരം പൊൻ പണം

ആയിരം പൊന്‍പണം വീണുകിട്ടി  നമുക്കായിരം
പൊന്‍പണം വീണു കിട്ടി.
ആലിപ്പഴം പോലെ ഞാവല്‍പ്പഴം പോലെ
ആയിരം പൊന്‍പണം വീണു കിട്ടി. (ആയിരം)

ആനക്കെടുപ്പതു പൊന്നുകിട്ടി ഏഴാനയെ
ചമയിക്കും പൊന്നു കിട്ടി(2)
ആടെടി പൈങ്കിളി പാടെടി പൈങ്കിളി
ആകാശപൊന്‍പണം പെയ്തു കിട്ടി. (2)  (ആയിരം)

നാഴൂരിക്കഞ്ഞിയ്ക്കു നാടാകെ തെണ്ടിയ
നാരായണേട്ടന്റെ മാതുക്കുട്ടി (2)
നാണം കുണുങ്ങേണ്ടാ നാണിച്ചൊളിക്കേണ്ടാ
നാട്ടാര്‍ക്കു നീയിന്നു തമ്പുരാട്ടീ (2)  (ആയിരം)

Film/album

ഏദൻ തോട്ടത്തിന്നേകാന്തതയിൽ

Title in English
Edhen Thottathin

ഏദൻതോട്ടത്തിൻ ഏകാന്തതയിൽ
ആദം ദുഃഖിതനായ് നിന്നൂ
ആ ദുഃഖത്തിൻ അഗ്നികെടുത്തിയ
മാദകലാവണ്യമേ - സ്ത്രീയെന്ന
മാദകലാവണ്യമേ (ഏദൻ..)

ആദം നിന്നെ പ്രണയിച്ചു
ആദികവി നിന്നെ പ്രണമിച്ചു
പുണ്യത്തിൻ പുഷ്പകിരീടവും പാപത്തിൻ
മുൾമുടിയും നിന്നെയണിയിച്ചു
ജീവിതമണിയിച്ചൂ (ഏദൻ..)

നഗ്നം നിൻ പദം വേദനിച്ചു
നാഗരികതയുടെ നടവഴിയിൽ
ഭഗ്നമോഹങ്ങൾതൻ ഹോമകുണ്ഡത്തി-
ലൊരഗ്നിപുഷ്പം പോലെ നീ വിടർന്നു
ജ്വാലയായിതൾ വിടർന്നു (ഏദൻ...)

നാദബ്രഹ്മമയീ

Title in English
Nadhabrahmamayi

ആ....നാദബ്രഹ്മമയീ...
നാദബ്രഹ്മമയീ - മാനസ
നാളീകത്തെ ഉണർത്തുമനശ്വര
നാദബ്രഹ്മമയീ -നാവിൽ
നടമാടും നീ നാദബ്രഹ്മമയീ
(നാദബ്രഹ്മമയീ..)

പ്രഭാമരീചികൾ തന്തികൾ ചാർത്തിയ
പ്രപഞ്ചമല്ലോ നിൻ വീണ
നിന്റെ മണിവീണ
തഴുകുമ്പോൾ നീ തഴുകുമ്പോളത്
തളിർത്തു നിൽക്കുന്നു സ്വരങ്ങൾ
തളിർത്തു പൂക്കുന്നു
അതിലൊരു പൂവിതളല്ലോ ഞാൻ ഒരു
മധുകണമല്ലോ ഞാൻ
നാദബ്രഹ്മമയീ...

മാനും മയിലും തുള്ളും കാട്ടിൽ

Title in English
Maanum Mayilum

മാനും മയിലും തുള്ളും കാട്ടില്‍
മാതാളക്കനി തുള്ളും കാട്ടില്‍
പണ്ടു പണ്ടൊരു മയിലമ്മ
കണ്ടാൽ നല്ലൊരു മയിലമ്മ
അവൾ പെറ്റ മക്കളെ അഴകുള്ള മക്കളെ
അരികില്‍ പിച്ച നടത്തി വന്നു
മാനും മയിലും തുള്ളും കാട്ടില്‍
മാതാളക്കനി തുള്ളും കാട്ടില്‍

മഞ്ഞിന്‍തുള്ളികള്‍ കറുകപ്പുല്ലിന്‍
നെഞ്ഞില്‍ മയങ്ങും മലര്‍മേട്ടില്‍
തള്ള വെടിഞ്ഞൊരു കൈക്കുഞ്ഞപ്പോള്‍
ഇള്ളേ ഇള്ളേ കരയുന്നൂ
കുഞ്ഞിക്കൈവിരല്‍ നുണയുന്നു തെല്ലമ്മിഞ്ഞക്കായ് കരയുന്നു
അയ്യോ പാവം! അമ്മിഞ്ഞ കൊടുക്കാത്ത
അമ്മ ചീത്ത..ഇല്ലേ?

കാനൽ ജലത്തിൻ

കാനൽജലത്തിൻ പിമ്പേ പായും
കാമചാരികളേ
ഒരു നിമിഷം ഒരു നിമിഷം ഒരു
മധുരനിമിഷമിതാ

കൈക്കുമ്പിളിലമൃതവുമായി
നിൽക്കുവതാരോ
മൈക്കണ്ണാൽ മാടി മാടി
വിളിക്കുവതാരോ
ഇതിലേ ഇതിലേ ഇതിലേ
ഹൃദയമുള്ളവരേ (കാനൽ..)

അപ്സരസ്സുകളാടിപ്പാടും
കല്‍പ്പടവുകളിൽ
നഗ്നം നവനീതശിലയായ്
നിൽക്കുവതാരോ
ഇതിലേ ഇതിലേ ഇതിലേ
ഹൃദയമുള്ളവരേ (കാനൽ..)

----------------------------------------------------------

 

കളിവിളക്കിൻ മുന്നിൽ

Title in English
Kalivilakkin munnil

കളിവിളക്കിൻ മുന്നിൽ..
കളിവിളക്കിൻ മുന്നിൽ നിന്റെ
കമലദളമുദ്ര കണ്ടു
കളമൊഴി കിളിമൊഴി
കദളിത്തേന്മൊഴി നിൻ
കമലദളമുദ്ര കണ്ടൂ
(കളിവിളക്കിൻ..)

കാൽനഖേന്ദു രശ്മികകളാൽ നീ
കളമെഴുതിയ മണ്ഡപത്തിൽ
കളനൂപുരനാദങ്ങൾ കഥ പറഞ്ഞു
കങ്കേളീചമ്പകങ്ങൾ പൂ ചൊരിഞ്ഞൊരങ്കണത്തിൽ
ശൃംഗാരലഹരിയിൽ നൃത്തമാടി
നീ നൃത്തമാടി (കളിവിളക്കിൻ..)

മധുമക്ഷികേ

Title in English
Madhumakshike

ആ.....
മധുമക്ഷികേ നീ ഒരു കൊച്ചുപൂവിന്റെ
ഹൃദയത്തിലിന്നലെ വിരുന്നു വന്നു
മദിര നുകർന്നു മതിമറന്നിരുന്നു
മദിര നുകർന്നു മതിമറന്നിരുന്നു
മനസ്സിൽ മഴവില്ലു വിടർന്നു
മധുമക്ഷികേ നീ ഒരു കൊച്ചുപൂവിന്റെ
ഹൃദയത്തിലിന്നലെ വിരുന്നു വന്നു
മധുമക്ഷികേ...

വർണ്ണരേണുക്കളിലാറാടി നീ
ഉന്മാദലഹരിയിൽ നീരാടി
അഞ്ചിന്ദ്രിയങ്ങളിലും അനുഭൂതികളുടെ
ആഗ്നേയപുഷ്പങ്ങൾ നീ ചൂടി ആ
ലഹരിയൊലൊരു രാഗം നീ പാടി ആ
ലഹരിയൊലൊരു രാഗം നീ പാടി
മധുമക്ഷികേ നീ ഒരു കൊച്ചുപൂവിന്റെ
ഹൃദയത്തിലിന്നലെ വിരുന്നു വന്നു
മധുമക്ഷികേ...

തെന്നിത്തെന്നിത്തെന്നി

Title in English
Thenni Thenni Thenni Varunnoru

ലാലാലല...
തെന്നിത്തെന്നിത്തെന്നി വരുന്നൊരു
തെക്കൻ കുളിർ കാറ്റേ നിന്റെ
തേരിലിരുന്നോട്ടേ ഒന്നു ചൂളമടിച്ചോട്ടെ
(തെന്നി...)

സ്വർണ്ണച്ചിറകുള്ള സ്വപ്നങ്ങളോ
വർണ്ണച്ചിറകുള്ള പുഷ്പങ്ങളോ
കാമദേവന്റെ കരിമ്പുവില്ലിലെ
കാണാനഴകുള്ള ശരങ്ങളോ
(സ്വർണ്ണച്ചിറകുള്ള..)

കാറ്റേ വാ കടലേ വാ
കാറ്റേ വാ കടലേ വാ വാ വാ
തെന്നിത്തെന്നിത്തെന്നി വരുന്നൊരു
തെക്കൻ കുളിർ കാറ്റേ നിന്റെ
തേരിലിരുന്നോട്ടേ ഒന്നു ചൂളമടിച്ചോട്ടെ

സ്വർണ്ണപുഷ്പശരമുള്ള

Title in English
Swarna Pushpa Sharamulla

സ്വര്‍ണ്ണപുഷ്പശരമുള്ള കാമദേവന്‍ നിന്റെ
കണ്മുനപ്പൂവമ്പിനായി തപസ്സു ചെയ്‌വൂ
സ്വര്‍ണ്ണപുഷ്പശരമുള്ള കാമദേവന്‍ നിന്റെ
കണ്മുനപ്പൂവമ്പിനായി തപസ്സു ചെയ്‌വൂ
കണ്‍ തുറക്കൂ അനുഗ്രഹിക്കൂ

പൊന്നശോകപൂവണിയും ദേവകന്യകള്‍ നിന്റെ
മന്ദഹാസപൂക്കണിയ്ക്കായ് കൊതിച്ചുനില്‍പ്പൂ
പൊന്നുഷസ്സും പൗര്‍ണ്ണമിയും തോഴിമാരായി
കുങ്കുമവും ചന്ദനവും കൊണ്ടുവരുന്നു -നിന്നെ അണിയിക്കുന്നു (സ്വര്‍ണ്ണപുഷ്പശരമുള്ള..)

കവിതയാണു നീ

Title in English
Kavithayanu Nee

കവിതയാണു നീ നോവുമെന്‍ ആത്മാവില്‍
അമൃതശീതള വര്‍ഷമായ്‌ വന്നു നീ
വെറുമൊരു മരുഭൂവിന്‍ നിറുകയില്‍ അരിയൊരു
വര്‍ഷബിന്ദുവായ്‌ വന്നു നീ
വര്‍ഷബിന്ദുവായ്‌ വന്നു നീ
കവിതയാണു നീ

വിരിയുമോരൊ കിനാവിന്റെ ചുണ്ടിലും
നറുമധു പകര്‍ന്നോമനേ
പാടി നീ മൃതിയിലും ഞാന്‍
മറക്കാത്ത സാന്ത്വന മധുര
ഗാനമായോമനെ വന്നു നീ
ഓമനേ വന്നു നീ
കവിതയാണു നീ നോവുമെന്‍ ആത്മാവില്‍
അമൃതശീതള വര്‍ഷമായ്‌ വന്നു നീ
കവിതയാണു നീ