പറയാൻ ഞാൻ മറന്നൂ സഖീ
പറയാൻ ഞാൻ മറന്നൂ
എന്റെ പ്രണയം മുഴുവനും
അഴകേ നിന്നോടു പറയാൻ ഞാൻ മറന്നു (പറയാൻ..)
രാത്രിയിൽ മുഴുവനുമരികിലിരുന്നിട്ടും
നിലവിളക്കിൻ തിരി താഴ്ത്തിയിട്ടും
മഴയുടെ ശ്രുതി കേട്ടു പാടിയിട്ടും
എന്റെ പ്രണയം മുഴുവനും
അഴകേ നിന്നോടു പറയാൻ ഞാൻ മറന്നു (പറയാൻ..)
താമരവിരലിനാൽ മെല്ലെ നീ തൊട്ടിട്ടും
ചുരുൾമുടി കൊണ്ടെന്നെ മൂടിയിട്ടും
മാറിലെ മണുമുത്തു നീട്ടിയിട്ടും
എന്റെ പ്രണയം മുഴുവനും
അഴകേ നിന്നോടു പറയാൻ ഞാൻ മറന്നു (പറയാൻ..)
---------------------------------------------------------------------------------
Film/album
Year
2000
Singer
Music
Lyricist