ഞാറ്റുവേലക്കിളിയേ നീയാറ്റുനോറ്റിരുന്ന

ഞാറ്റുവേലക്കിളിയേ നീയാറ്റുനോറ്റിരുന്ന
കളിക്കൂട്ടുകാരൻ വന്നുവോ വന്നുവോ
വരവേൽക്കാൻ നീ കുളിച്ച്
കുറി ചാർത്തി നിന്നുവോ
വാസനപ്പൂ ചൂടി നിന്നുവോ

ഇല്ലത്തെയുമ്മറത്തൊരു പൊൻ തടുക്ക്  വെച്ചുവോ
ചെല്ലത്തിൽ കളിയടക്ക വെച്ചുവോ
നല്ലോലവിശറിയിൽ പനിനീർ തളിച്ചുവോ
നിൻ സല്ലാപത്തേൻ കുഴൽ ചുരന്നുവോ
മധുമൊഴിയേ മലർമിഴിയേ കിളിയേ (ഞാറ്റുവേല..)

തെച്ചിപ്പൂങ്കാവിലൊരു തേരോട്ടം കണ്ടുവോ
തെയ്യം തിറ വേലകളി കണ്ടുവോ
കണ്മഷിയും കരിവളയും നിനക്കവൻ തന്നുവോ
നിൻ കൈ നോക്കി കുസൃതികൾ പറഞ്ഞുവോ
മധുമൊഴിയേ മലർമിഴിയേ കിളിയേ (ഞാറ്റുവേല..)

നിറപറ ചാർത്തിയ

നിറപറ ചാർത്തിയ പൂക്കുല പോലെ നീ
തിരുവാതിരമുറ്റത്തൊരുങ്ങി നിന്നൂ ഈ
തിരുവാതിരക്കളിയരങ്ങിൽ നിന്നൂ
തിരിമലർ നാളങ്ങളൂതിക്കെടുത്തിയ
നിലവിളക്കായി നീ മാറി നിന്നൂ വീണ്ടും
തപസ്സിൽ നിന്നൂ

ഈണത്തിലായിരമീരടി പാടിയൊ
രീറക്കുഴലെന്തേ മൂകമായി
താളത്തിലും നല്ല മേളത്തിലും നിന്റെ
ആളിമാരാടുന്നു കാണ്മതില്ലേ ഒന്നും കേൾപ്പതില്ലേ  (നിറപറ...)

മംഗലയാം ദേവി ആതിരരാത്രിയിൽ
മംഗല്യസ്വപ്നം പൂവിട്ട് കണ്ടു
ഇന്നുമിരുളിലലയും നി ദേവനെ
പിൻ തുടരുന്നു നിൻ നീൾ മിഴികൾ നിന്റെ
നിറമിഴികൾ (നിറപറ...)

Film/album

അഭയം നീയേ ആശ്രയം നീയേ

അഭയം നീയേ
ആശ്രയം നീയേ
ഗുരുവായൂരപ്പാ
അഴല്ലിന്നലകടൽ നടുവിലീ ഞങ്ങൾ
ക്കഭയവുമാശ്രയവും നീയേ
പീലിത്തിരുമുടി ചൂടി കുറുനിര
യാലോലമാടി കുറി ചാർത്തി കുളുർ
മാലേയ ഗോപിക്കുറി ചാർത്തി
നീലമിഴികളാലീരേഴു ലോകവും
പാലിക്കുമെൻ തിരുവുടയോനേ (അഭയം...)

ആയിരം കീർത്തനശ്ലോകപുഷ്പങ്ങളാൽ
ആരാധകനൊരാൾ പൂജിച്ചു പണ്ടൊ
രാരാധകൻ നിന്നെ പൂജിച്ചു
പൂന്താനം പിന്നെ മധുരമാമീരടി
പ്പൂന്തേനിൽ നിന്നെയാറാടിച്ചു (അഭയം...)

----------------------------------------------------------------------

Film/album

മംഗലയാതിര രാത്രി

Title in English
Mangalayathira Rathri

മംഗലയാതിര രാത്രി
നിൻ പുകഴ് പാടുന്നിതാ
സുമംഗലിമാർ തിരുവാതിര നടനമാടി
അമ്പിളിക്കല ചൂടുന്ന
തമ്പുരാന്റെ തിരുമാറിൽ
അൻപാർന്നു ഭഗവതി മാലയുമിട്ടി
കണ്ണിണ തെല്ലിതൾ കൂമ്പി
കൈകൂപ്പി ദേവിയും മുക്കണ്ണന്റെ മുന്നിൽ നിന്നാൾ വിഗ്രഹം പോലെ (മംഗലയാതിര..)

ഉൾപ്പുളകമാർന്നു ദേവൻ
തൃക്കരത്താൽ പുൽകിയപ്പോൾ
ഉല്പലനേത്രങ്ങൾ ലജ്ജാമുദ്രിതമായി
ഏഴു കടൽ തുടി കൊട്ടി
ഏണാങ്കദ്യുതി തോറ്റി
ഏഴിലം പാലകൾ പൂത്തു ഭൂമി തളിർത്തു (മംഗലയാത്രിര...)

----------------------------------------------------------------------------

Film/album

ചിങ്ങക്കുളിർകാറ്റേ നീ

Title in English
Chingakkulirkaatte

ചിങ്ങക്കുളിർകാറ്റേ നീ
എങ്ങു നിന്നു വരുന്നൂ
അങ്ങകലെ അങ്ങകലെ
ചങ്ങമ്പുഴയുടെ പാട്ടുകൾ മൂളും
കുഞാറ്റക്കിളിയുണ്ടോ
കുഞ്ഞാറ്റക്കിളിമകളുണ്ടോ

ഞാലിപ്പൂവൻ വാഴക്കുലകൾ
ഞാന്നു കളിക്കാറുണ്ടോ  അവിടെ
ഞാന്നു കളിക്കാറുണ്ടോ
അതിന്റെ സാദോർത്തവിടെ ക്ടാങ്ങള്
കൊതിച്ചു തുള്ളാറുണ്ടോ ഇന്നും
കൊതിച്ചു തുള്ളാറുണ്ടോ (ചിങ്ങ...)

ആടിനെ മേച്ചു നടക്കുന്നവരുടെ
ഓടക്കുഴൽ വിളിയുണ്ടോ പൊന്നോ
ടക്കുഴൽ വിളിയുണ്ടോ
ഇണ പിരിയാത്തൊരു തോഴനെയോർത്തി
ട്ടിടയൻ കേഴാറുണ്ടോ ഇന്നും
ഒരിടയൻ കേഴാറുണ്ടോ (ചിങ്ങ....)

നീയുറങ്ങിയോ നിലാവേ

നീയുറങ്ങിയോ നിലാവേ മഴനിലാവേ
പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാൻ
ഒരു താരാട്ടിൻ തണലായ് മാറാം
നറു വെൺ തൂവൽ തളിരാൽ  മൂടാം
ഇടനെഞ്ചിൽ  കൂട്ടും കാണാകൂട്ടിൽ
ഇടറും കിളിയുറങ്ങി(നീയുറങ്ങിയോ..)

മനസ്സിനുള്ളിലെങ്ങോ മിന്നിത്തെന്നും’
മയില്‍പ്പിലി പൂ വാടിയോ
തണലിലിളവേൽക്കും ഉള്ളിനുള്ളിൽ
ചെറു മുള്ളുകൾ കൊണ്ടുവോ
നീ വിതുമ്പിയെന്നാൽ പിടയുന്നതെന്റെ കരളല്ലയോ
ഓളക്കാറ്റായ് തഴുകി വാ
ഓമല്‍പ്പാട്ടായ് ഒഴുകിടാം
ഉരുകാതുതിരാതുറങ്ങാൻ  മലർ മകളേ വായോ (നീയുറങ്ങിയോ..)

നിത്യകാമുകീ നിന്നെ തിരഞ്ഞു ഞാൻ

Title in English
nithyakaamuki ninne

നിത്യകാമുകീ നിന്നെത്തിരഞ്ഞു ഞാൻ
എത്ര ജന്മങ്ങളലഞ്ഞു
നിദ്രയിൽ മധുരസ്വപ്നം പോലെ
മറ്റൊരു ജന്മമണഞ്ഞു 
നിത്യകാമുകീ നിന്നെത്തിരഞ്ഞു ഞാൻ
എത്ര ജന്മങ്ങളലഞ്ഞു

ശാരദേന്ദു ശരറാന്തൽ കൊളുത്തിയ
ശാരോൺ താഴ്വരയിൽ (2)
ഇടയപ്പെൺകൊടി  നിന്നെത്തേടി
ഇതു വഴി വീണ്ടും വരുന്നു ഞാൻ (2)
നിത്യകാമുകീ നിന്നെത്തിരഞ്ഞു ഞാൻ
എത്ര ജന്മങ്ങളലഞ്ഞു

രാഗദൂതിനരയന്നമണഞ്ഞൊരു
രാജാങ്കണവനിയിൽ (2)
മധുരദർശനേ നീ സ്വയംവര-
വധുവായ് വന്നെതിരേൽക്കൂ -നവ 
വധുവായ് വന്നെതിരേൽക്കൂ

Film/album

സൃഷ്ടി തൻ സൗന്ദര്യമുന്തിരിച്ചാറിനായ്

സൃഷ്ടി തന്‍ സൗന്ദര്യ മുന്തിരിച്ചാറിനായ്
കൈക്കുമ്പിള്‍ നീട്ടുന്നു നിങ്ങള്‍
വേദനയില്‍ സര്‍ഗ്ഗവേദനയിലെന്റെ
ചേതന വീണെരിയുന്നു  സൃഷ്ടിതന്‍
വേദനയാരറിയുന്നു

പൂവുകളായിരം കീറിമുറിച്ചു ഞാന്‍
പൂവിന്റെ സത്യം പഠിക്കാന്‍
ഹൃദയങ്ങളായിരം കൊത്തിനുറുക്കി ഞാന്‍
ഹൃദയത്തിന്‍ തത്ത്വം പഠിക്കാന്‍
ഭൂമിതന്‍ കന്യയെ കാട്ടിലെറിഞ്ഞു ഞാന്‍
ഭൂപാലധര്‍മ്മം പുലര്‍ത്താന്‍

ഒരു നൂറു വിഗ്രഹം തച്ചു തകര്‍ത്തു ഞാന്‍
ഒരു പുതു വിഗ്രഹം തീര്‍ക്കാന്‍
ദീപങ്ങളൊക്കെക്കെടുത്തി ഞാന്‍ പ്രാര്‍ഥിച്ചു
ദീപമേ നീ നയിച്ചാലും

Film/album