പൊന്നും കുടത്തിനൊരു
പൊന്നും കുടത്തിനൊരു പൊട്ടു വേണ്ടെന്നാലുമീ
ചന്ദനമെടുത്തു നീ നെറ്റിയിൽ ചാർത്തൂ
എന്തെന്നറിയാത്തൊരു ശീതളസ്പർശത്താലീ
ചന്ദനക്കുഴമ്പിനും കുളിരു കോരും ( പൊന്നും..)
പൂവിനെ മറ്റൊരു പൂ ചൂടിക്കേണ്ടെന്നാലുമെൻ
ദേവിയീ പനിനീർപ്പൂ മുടിയിൽ ചാർത്തു
മുൾച്ചെടിക്കൈയ്യിൽ നിന്നിപ്പട്ടിളം മേനി പുൽകി
പുഷ്പകന്യകജന്മ സാഫല്യമോലും(പൊന്നും...)
നിൻ കവിൾത്തുടുപ്പിൽ നിന്നങ്കുരിച്ചതാണോരോ
കുങ്കുമ പ്രഭാതവുമെന്നറിവൂ ഞാൻ
എങ്കിലും നിനക്കെന്റെ സ്നേഹാർദ്ര ഹൃദയത്തിൽ
കുങ്കുമമണിച്ചെപ്പ് കാഴ്ച വെപ്പൂ ഞാൻ (പൊന്നും..)
- Read more about പൊന്നും കുടത്തിനൊരു
- Log in or register to post comments
- 810 views