കളമൊഴി കാറ്റുണരും കിളിമരച്ഛായകളിൽ
പൊന്നും തേനും വിളമ്പും പൈമ്പാൽ നിലാവായ്
മനസ്സിൽ ചിരി വിരിയും
പൊന്നും തേനും വിളമ്പും പൈമ്പാൽ നിലാവായ്
മനസ്സിൽ ചിരി വിരിയും (കളമൊഴി..)
കുവലയം തോൽക്കും കൺപീലിയിൽ
കുസൃതിയുമായ് വരും സായന്തനം (2)
ഉരുകുമീ പൊൻ വെയിൽ പുടവയുടുക്കാം
നുരയിടും തിരയുടെ മടിയിലുറങ്ങാം
പോരൂ സ്വരലയമേ നീയെൻ വരമല്ലയോ (2) (കളമൊഴി..)
ഇതൾ വിരിഞ്ഞാടും പൂപ്പാടങ്ങളിൽ
പരിമളം വീശും വാസന്തമേ (2)
കതിരിടും സ്നേഹത്തിന്നുതിർമണി തേടാം
കരളിൽ കിനാവിന്റെ മലർ മഴ ചിന്താം
നീയെൻ സ്വന്തമല്ലേ മായാ കോകിലമേ (2) (കളമൊഴി..)
--------------------------------------------------------------------------------
Film/album
Singer
Music
Lyricist