സത്യഭാമ

കഥാസന്ദർഭം

 

 

sathyabhama poster

Sathyabhama (Malayalam Movie)
1963
കഥാസന്ദർഭം

 

 

സ്റ്റുഡിയോ
കഥാസംഗ്രഹം

സത്രാജിത്തിനു സൂര്യൻ നൽകിയതാണു സ്യമന്തകമണി. അനുജൻ പ്രസേനൻ അതു വാങ്ങി അണിയുന്നു. സത്രാജിത്തിന്റെ മകൾ ഭാമയെ പ്രസേനന്റെ സുഹൃത്ത് ശ്വതധ്ന്വാവ് പ്രേമിയ്ക്കുന്നുണ്ടെങ്കിലും ശ്രീകൃഷ്ണനിലാണ് ഭാമ മനസ്സർപ്പിച്ചിരിക്കുന്നത്.ദ്വാരകാവാസികളുടെ ദുരിത ശമനങ്ങൾക്ക് സ്യമന്തകം ഉപകരിച്ചേക്കുമെന്നു കരുതി ശ്രീകൃഷ്ണൻ സത്രാജിത്തിനോട് അതാവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. നായാട്ടിനു പോയ പ്രസേനൻ മടങ്ങി വരാത്തത് സ്യമന്തകത്തിൽ കണ്ണുള്ള ശ്രീകൃഷ്ണൻ അയാളെ വധിച്ചതുകൊണ്ടാണെന്ന് ശ്വതധന്വാവ് നാട്ടിൽ പ്രചരിപ്പിച്ചു. ശ്രീകൃഷ്ണൻ കാട്ടിൽ ചെന്ന് ജാംബവാന്റെ കയ്യിൽ നിന്നും സ്യമന്തകം വീണ്ടെടുത്ത് ജാംബവതിയുമൊത്ത്  ദ്വാരക പൂകി.ഭാമയെ സത്രാജിത്ത് തന്നെ ശ്രീകൃഷ്ണനു നൽകി.നാരദൻ നൽകിയ പാരിജാതപ്പൂവ് രുഗ്മിണിക്ക് നൽകിയതിൽ ഭാമ അസൂയാലുവായി.

വ്രതം നോറ്റ ഭാമ ഭർത്താവിന്റെ തൂക്കത്തിനൊപ്പം സ്വർണം ബ്രാഹ്മണർക്ക് ദാനം ചെയ്തു അദ്ദേഹത്തെ വീണ്ടെടുക്കാൻ ശ്രമം നടത്തിയെങ്കിലും പദ്ധതി നടപ്പിലായില്ല. ഒടുവിൽ ഭാമക്കു രുഗ്മിണിയേത്തന്നെ സമീപിക്കേണ്ടി വന്നു ഭർതൃസ്നേഹം കിട്ടാൻ.

sathyabhama poster

Submitted by admin on Sun, 02/15/2009 - 17:49