ശാസ്ത്രീയ സംഗീതത്തിലെ ത്രിമൂർത്തികളെപ്പോലെ തമിഴിൽ നാനൂറോളം കീർത്തനങ്ങൾ രചിച്ച വാഗ്ഗേയകാരനായിരുന്നു പാപനാശം ശിവൻ.
1890 സെപ്റ്റെംബർ ഇരുപത്താറാം തീയതി, തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലാണു് രാമാമൃത അയ്യർ യോഗാംബാൾ അമ്മാൾ ദമ്പതികളുടെ മകനായി പാപനാശം ശിവൻ ജനിക്കുന്നത്. അച്ഛനമ്മമാരിട്ട രാമശർമ്മൻ എന്ന പേരു് ചുരുക്കി രാമയ്യ എന്നു വിളിച്ചിരുന്നു. രാമയ്യയ്ക് ഏഴുവയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. അക്കാലത്ത് തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രത്തിലായിരു
ന്ന അമ്മാവൻ രാമായണശാസ്ത്രിയുടെ പക്കലെത്തിച്ചേർന്നു. അവിടെ വച്ച് മലയാളവും സംസ്കൃതവും പഠിച്ച രാമയ്യ വ്യാകരണത്തിൽ ബിരുദമെടുത്തു.
സ്വതവേ ഭക്തനായ രാമയ്യ അദ്ദേഹം അമ്മയുടെ മരണശേഷം പൂർണ്ണമായും ഭക്തിയിലേയ്ക്ക് തിരിഞ്ഞു. നീലകണ്ഠശിവന്റെ വസതിയിൽ വച്ചു നടന്നിരുന്ന മിക്ക ഭജനകളിലും സ്ഥിരമായി പങ്കെടുക്കുക വഴി അദ്ദേഹത്തിന്റെ പല കൃതികളും ഹൃദിസ്ഥമാക്കി. പാപനാശം ക്ഷേത്രത്തിൽ ദേഹമാസകലം ഭസ്മം പൂശി ഭജനമിരുന്ന് കീർത്തനങ്ങൾ എഴുതാൻ തുടങ്ങിയതിൽ പിന്നെ പാപനാശം ശിവൻ എന്നറിയപ്പെടാൻ തുടങ്ങി.
ആദ്യഗുരു നൂറണി മഹാദേവ ഭാഗവതർ. പിന്നീട് പ്രശസ്തനായ
കോണേരിരാജപുരം വൈദ്യനാഥ അയ്യരുടെ ശിഷ്യനായി. അദ്ദേഹത്തിന്റെ ശിക്ഷണത്തിൻ കീഴിലാണു് പാപനാശം ശിവനെന്ന സംഗീതജ്ഞന്റെ വളർച്ച പൂർണ്ണമാകുന്നത്
“പരാത്പരാ പരമേശ്വരാ” “കാ വാവാ”, “കാണക്കൺ കോടി വേണ്ടും”, “കാപാലി” തുടങ്ങിയ ഒട്ടനവധി കീർത്തനങ്ങൾ സംഗീതപ്രേമികൾ ഓർക്കുന്നു. പാപനാശം ശിവൻ മലയാളം പ്രഹ്ലാദയിൽ പാടിയ പാട്ടാണു് ഇതിലുമെന്തുപരി ഭാഗം എന്ന ഗാനം. ഭക്തകുചേല എന്ന പഴയ തമിഴ് ചിത്രത്തിൽ ഗാനങ്ങൾ എഴുതുകയും കുചേലനായി അഭിനയിക്കുകയും ചെയ്തു.
1950 -ൽ ഇന്ത്യൻ ഫൈൻ ആർട്സ് സൊസൈറ്റി വക
സംഗീത സാഹിത്യ കലാശിഖാമണി പുരസ്കാരം, 1971-ൽ മ്യൂസിക് അക്കാഡമി സംഗീത കലാനിധി പുരസ്കാരവും ലഭിച്ചിട്ടുള്ള പാപനാശം ശിവനെ 1972-ൽ പദ്മഭൂഷൺ നൽകി ആദരിച്ചു. 1973 ഒക്ടോബർ പത്തിനു് അന്തരിച്ചു.
പുത്രിമാരായ നിളാ രാമമൂർത്തി, ഡോ.രുക്മിണി രമണി, അവരുടെ മകനായ അശോക് രമണി എന്നിവർ കർണാടക സംഗീതജ്ഞരാണു്. അദ്ദേഹത്തിന്റെ സഹോദരപുത്രിയാണു് അഭിനേത്രിയും എം.ജി.ആറിന്റെ പത്നിയുമായിരുന്ന ശ്രീമതി വി.എൻ.ജാനകി.